19/02/2024
പുതിയ സോളാർ സബ്സീഡി സ്കീമുകളെകുറിച്ച് അറിയുക.♥️♥️♥️
പുതിയ സബ്സീഡി സോളാർ സ്കീമുകളെകുറിച്ച് തെറ്റായ പല വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ആണ് ഇങ്ങനെ സാഹചര്യത്തിൽ ആണ് ഒരു സോളാർ പ്രമോട്ടർ ഞാൻ ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നത്.
നിലവിൽ ഏറ്റവും മികച്ച രണ്ടു സബ്‌സിഡി സ്കീമുകളെകുറിച്ചാണ് ഞാൻ എഴുതുന്നത്
1
#പ്രധാനമന്ത്രിസൂര്യാഭവനംപദ്ധതി
2
കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം ന്റെ സബ്സിഡി പദ്ധതി
കേന്ദ്ര സർക്കാരിന്റെ 2024 ലെ ബഡ്ജറ്റ്ൽ ഇടത്തരം കുടുംബങ്ങൾക്കായി കൊണ്ടുവന്ന പ്രധാനമന്ത്രി സൂര്യ ഭവനം പദ്ധതിയെ പറ്റി ലളിതമായി വിവരിക്കാം
മാസം 120 യൂണിറ്റ്വ വരെ ഉപഭോഗം ഉള്ള വീടിനു 1 കിലോവാട്ടും 240 യൂണിറ്റ് വരെ ഉപഭോഗം വീടിനു 2 കിലോവാട്ടും 360 യൂണിറ്റു വരെ ഉപയോഗം ഉള്ള വീടിന് 3 കിലോവാട്ടും ആണ് ആവശ്യമായി വരുക സബ്‌സിഡി യഥാക്രമം 1 kw 30,000/2kw 60,000,/3 kw 78,000 രൂപയും ആണ് സബ്സീഡി അത് പ്ലാന്റ് പ്രവർത്തനം തുടങ്ങി 30 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ എത്തുകയാണ് ചെയ്യുക
പ്ലാന്റ് നിർമിക്കാൻ ഉപഭോക്താവ് മുഴുവൻ തുകയും മുതൽമുടക്കേണ്ടി വരുന്നുണ്ട്.
1 പ്ലാന്റ് നിർമിക്കാൻ ആദ്യ പടി KSEB യിൽ 1180 കൊടുത്തു ഫീസിബിലിറ്റി എടുക്കുക എന്നതാണ്. നിങ്ങളുടെ വീട്ടിൽ ഒരു സോളാർ പ്ലാന്റ് സ്ഥാപിക്കാൻ KSEB യുടെ അനുമതി വാങ്ങുകയാണ് .
2 ഫീസിബിലിറ്റി കിട്ടിയാൽ ഉടൻ തന്നെ പാന്റ് പണി പൂർത്തീകരിച്ചു KSEB യിൽ പ്ലാന്റ് രെജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്.
പ്ലാന്റ് രെജിസ്റ്ററേഷൻ യഥാക്രമം കിലോവാട്ടിനു 1000+18%GST ആണ് നൽകേണ്ടി വരുക ഉദാഹരണം 1kw 1000+180=1180,/2kw 2260/3kw 3540 ഇങ്ങനെയാണ് പിന്നീട് GST ഒഴിച്ചുള്ള തുക ഉപഭോക്താവിന് തിരികെ ലഭിക്കുന്നതാണ്.
ഫീസിബിലിറ്റിയും, പാന്റ് രെജിസ്റ്ററേഷനും അടക്കം എല്ലാ കാര്യങ്ങളും സർക്കാർ അനുമതിയുള്ള കമ്പനി നേരിട്ട് ചെയ്യുകയാണ് പതിവ്.സബ്‌സിഡി യുടെ പേപ്പർ വർക്കുകളും കമ്പനി തന്നെയാണ് ചെയ്യുന്നത്.
പ്ലാന്റ് ന്റെ ഫ്രീ സർവീസ് 5 വർഷം നൽകണം എന്ന് സർക്കാർ നിബന്ധനയുണ്ട്
പാനൽ ക്ളീനിംഗ് ഇതിൽ ഇതിൽ വരില്ല
നിരപ്പായ കോൺക്രീറ്റ് നു മുകളിൽ സ്ഥാപിക്കുന്ന പ്ലാന്റിന്റെ പ്രൈസ് ആവും ആദ്യം കൊട്ടേഷനിൽ ലഭിക്കുക
ഓടിന്റെ മുകളിലും, റൂഫിന്റെ മുകളിലും ചെയ്യുമ്പോൾ അഡീഷണൽ സ്ട്രച്ചർ വർക്ക് വരും അത് അധികമായി കൊടുക്കേണ്ടി വരും
സോളാർ സെല്ലും സോളാർ മൊഡ്യൂളും ഇന്ത്യയിൽ നിർമ്മിക്കുന്ന സോളാർ പാനലുകൾ അല്ലെങ്കിൽ മൊഡ്യൂളുകൾ ഉപയോഗിച്ചുള്ള പ്ലാന്റ് കൾക്കാണ് സബ്‌സിഡി ലഭിക്കുക . ഈ പാനലുകൾക്ക്
DCR (Domestic Content Requirement) എന്നാണ് പറയുക
രണ്ടാമത് പറഞ്ഞ NMRE സ്കീമിനെ കുറിച്ച് പറയാം
2Kw - 36,000/-
3kw - 54,000/-
4kw - 63,000/-
5kw - 72,000/-
6kw - 81,000/-
7kw - 90,000/-
8kw - 99,000/-
9kw - 1,08,000/-
10kw - 1,17,000/-
6 കിലോ വാട്ട് മുതലുള്ള പ്ലാന്റ് കൾക്ക് ഉചിതമായത് NMRE സബ്സിഡി സ്കീം ഉപയോഗിച്ചാൽ കൂടുതൽ സബ്സിഡി ലഭിക്കും
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹം ഉള്ളവർക്ക് +91 8086460006, +91 9745801784 ഈ നമ്പറുകളിൽ വാട്സ് ആപ്പ് ചെയ്യാവുന്നതാണ്
മറ്റുള്ളവരിലേക്ക് പോസ്റ്റ് ഷെയർ ചെയ്തു സഹായിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു