Revive Club

Revive Club Holding hands together, standing strong by each other, we intend to create the best world for everyone to rejoice.

Our Motto is to make sure that no one's left out. Pioneered by KMCT College of Engineering 2004-08 batch.

പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ Revive Club പ്രവര്‍ത്തകരും കൈകോര്‍ത്തു.  കഴിഞ്ഞതവണത്തെ മഹാപ്രളയസമയത്ത് KMCT College of...
29/08/2019

പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ Revive Club പ്രവര്‍ത്തകരും കൈകോര്‍ത്തു.

കഴിഞ്ഞതവണത്തെ മഹാപ്രളയസമയത്ത് KMCT College of Engineering 2004-2008 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ഒരു whatsapp ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി സഹജീവികളെ ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കാന്‍ വേണ്ടി ധനസമാഹരണം നടത്തി. രണ്ടു ലക്ഷത്തിലധികം രൂപ ചെറിയ സമയം കൊണ്ട് സംഘടിപ്പിച്ച് ദുരിതാശ്വാസക്യാമ്പുകളിലും അതിനുശേഷമുള്ള അതിജീവനപ്രവര്‍ത്തനങ്ങളിലും സഹായം എത്തിച്ചിരുന്നു. ഈ പ്രവര്‍ത്തനത്തിന് ഒരു തുടര്‍ച്ച വേണമെന്ന ലക്ഷ്യത്തോടെയാണ് Revive Club എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചത്. ഈ കൂട്ടായ്മ നിലനിര്‍ത്താനും അതുവഴി ‍ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ഞങ്ങളാല്‍ കഴിയുന്ന ഇടപെടലുകള്‍ നടത്താനുമാണ് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ രണ്ടാം വര്‍ഷവും പ്രകൃതി ദുരന്തം നേരിടേണ്ടി വന്നത് വളരെ ആശങ്കാജനകമായ ഒന്നായിരുന്നു. പ്രളയവും പേമാരിയും ഉരുള്‍പൊട്ടലും ബാധിച്ച് വലിയ നാശനഷ്ടങ്ങളും ആളപായവും ഉണ്ടായി. ജീവഹാനി പോലുള്ള നഷ്ടങ്ങള്‍ നികത്താനാവില്ലെങ്കിലും മറ്റെല്ലാവിധത്തിലും ദുരന്തത്തിന്‍റെ വ്യാപ്തി കുറക്കുന്നതില്‍ കേരളം ഒറ്റക്കെട്ടായി നിന്നു. ഓരോ ഘട്ടത്തിലും സഹജീവികളോടുള്ള സ്നേഹവും കരുതലും എടുത്തുകാണിക്കുന്ന ഒട്ടനവധി പ്രതികരണങ്ങളായിരുന്നു പലരുടെയും ഭാഗത്തുനിന്നുണ്ടായത്. സ്വന്തം കടയില്‍ കച്ചവടത്തിനായി വച്ചിട്ടുള്ള തുണികള്‍ മൊത്തം കൊടുത്തവരും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വന്തമായുള്ള സ്ഥലത്തിന്‍റെ പകുതി കൊടുത്തവരും, സ്വന്തം കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കുന്നതിലേക്കുള്ള പണം കൊടുത്ത അമ്മമാരും, സമ്പാദ്യമായുണ്ടായിരുന്ന നാണയതുട്ടുകള്‍ കൊടുത്ത കുട്ടികളും, ഒരു മാസത്തെ വരുമാനം കൊടുത്തവരും, അങ്ങനെ പറഞ്ഞതീരാത്ത അത്രയും ആളുകളുടെ നന്മ നമുക്ക് കാണാന്‍ കഴിഞ്ഞു. മല്‍സ്യത്തൊഴിലാളികളും, ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരും, പോലീസും, ഫയര്‍ ഫോഴ്സും, ദുരന്തനിവാരണസേനയും, വനപാലകരും, KSEB ജീവനക്കാരും വിവിധ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും, യുവജനങ്ങളും തുടങ്ങീ നാനാവിധത്തില്‍പ്പെട്ട ആളുകള്‍ ചേര്‍ന്ന് ദുരന്തത്തില്‍ നിന്ന് കരകയറ്റാന്‍ അക്ഷീണം പ്രവര്‍ത്തിച്ചു.

ഇത്തവണത്തെ പ്രളയത്തില്‍ ശാരദാമന്ദിരം KM-കോളനി നിവാസികള്‍ക്ക്(നല്ലളം, കോഴിക്കോട്) വലിയ ദുരിതമാണുണ്ടായത്.
വളരെ പാവപ്പെട്ട കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തിനടുത്താണ് കോഴിക്കോട് കോര്‍പറേഷനിലെ മാലിന്യം മൊത്തം നിക്ഷേപിക്കുന്നതും സംസ്കരിക്കുന്നതും. ഞെളിയന്‍ പറമ്പില്‍ നിന്ന് മലിനജലം മുഴുവന്‍ കുത്തിയൊലിച്ച് വന്ന് ഈ ഭാഗത്തുള്ള വീടുകളിലെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മുഴുവന്‍ ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ന്നുള്ള ശുചീകരണപ്രവര്‍ത്തനങ്ങളിലും, അതീജീവനം എല്ലാവര്‍ക്കും ഉറപ്പു വരുത്തുന്നതിലും വോയിസ് ഓഫ് ശാരദാമന്ദിരം എന്ന കൂട്ടായ്മ വളരെ വ്യക്തമായ ഏകോപനമാണ് നടത്തിയത്. വ്യക്തികളില്‍ നിന്നും, സംഘടനകള്‍ മുഖേനയും, സ്ഥാപനങ്ങളില്‍ നിന്നും സഹായങ്ങള്‍ ഉറപ്പുവരുത്താന്‍ നടത്തിയ ഇടപെടലുകള്‍ പ്രദേശവാസികള്‍ക്ക് വലിയ അനുഗ്രഹമായി.

കോഴിക്കോടിന്‍റെ സ്വന്തം കലക്ടര്‍ ബ്രോ പ്രശാന്ത് സാറിന്‍റെ(മുന്‍ കളക്ടര്‍) FB പോസ്റ്റാണ് ഞങ്ങളിലേക്ക് ഈ വാര്‍ത്ത എത്തിച്ചത്. പ്രദേശവാസിയായ ‍ക്വിസ് മാസ്റ്റര്‍ സ്നേഹജ് ശ്രീനിവാസ് സാര്‍ വഴിയാണ് വോയ്സ് ഓഫ് ശാരദാമന്ദിരം എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകരെ സമീപിച്ചത്. അവരില്‍ നിന്ന് പ്രദേശത്തെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും അവിടേക്ക് ആവശ്യമുള്ള സാധനങ്ങളുടെ വിവരങ്ങളും ലഭിച്ചു. വോയിസ് ഓഫ് ശാരദാമന്ദിരത്തിന്‍റെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരം 150 ബെഡ്ഷീറ്റുകളാണ് Revive Club വാങ്ങിനല്‍കിയത്.

ബെഡുകളുടെയും ബെഡ്ഷീറ്റുകളുടെയും വിതരണത്തിന്‍റെ ഉല്‍ഘാടനം 25/08/2019ന്(ഞായറാഴ്ച) വൈകുന്നേരം ശാരദാമന്ദിരത്തിനടുത്ത് വച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട MLA VKC മമ്മദ്കോയ നിര്‍വഹിച്ചു. ചടങ്ങില്‍ വോയിസ് ഓഫ് ശാരദാമന്ദിരത്തിന്‍റെ ഭാരവാഹികളായ നജീബ്, ഫിറോസ്, റിവൈവ് ക്ലബ്ബിന്‍റെ സെക്രട്ടറി ശ്രീനാഥ് കെപി, കൗണ്‍സിലര്‍ PC രാജന്‍, FSSന്‍റെ പ്രസിഡന്‍റ് ക്യാപ്റ്റന്‍ അശ്വിന്‍, ഡോ: ഹാഫിസ് മുഹമ്മദ്, പ്രൊഫസര്‍ ഉമ്മര്‍ഫാറൂഖ്, തുടങ്ങിയവര്‍ സംസാരിച്ചു. Revive Clubനുവേണ്ടി സെക്രട്ടറി ശ്രീനാഥ് കെപി പ്രസിഡന്‍റ് സാംസണ്ണി, ജോയിന്‍റ് സെക്രട്ടറി അരുണ്‍ മനോഹര്‍, മറ്റു മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. FSS ന്‍റെയും റിവൈവ് ക്ലബ്ബിന്‍റെയും സഹായവിതരണം സംയുക്തമായാണ് ഈ ചടങ്ങില്‍വച്ച് നടത്തിയത്.

ഇതുപോലെ സമൂഹത്തിലെ നാനാതുറകളില്‍പെട്ട ആളുകള്‍ ഒറ്റക്കെട്ടായി നിന്നാല്‍ എത് ദുരന്തത്തെയും നമുക്ക് നേരിടാം. ഈ ഐക്യവും സാഹോദര്യവും എന്നും നിലനില്‍ക്കട്ടെ.💪♥

10/08/2019

ശ്രദ്ധിക്കുക

🏍വണ്ടി വെള്ളത്തിൽ അകപ്പെട്ടാൽ...

• ചെറിയ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ഫസ്റ്റ് ഗിയറിലോ, സെക്കൻഡ് ഗിയറിലോ മാത്രം ഓടിക്കുക.
• ഗിയർ മാറ്റാൻ ശ്രമിക്കരുത്. മാറ്റുമ്പോൾ എക്സോസ്റ്റിലൂടെ വെള്ളം ഇരച്ചുകയറി എൻജിൻ നിശ്ചലമാകാം.
• എൻജിൻ ഓഫ് ആയാൽ പിന്നെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിനിലേക്ക് വായു എത്തിക്കുന്ന എയർ ഇൻടേക്ക് സംവിധാനം വഴി വെള്ളം എൻജിനിലേക്കെത്തും.
• ഈർപ്പം കേറിയിരിക്കുന്ന അവസരത്തിൽ ക്രാങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
• വെള്ളക്കെട്ടിൽപെട്ടാൽ വാഹനം തള്ളി വെള്ളമില്ലാത്തിടത്തേക്ക് മാറ്റുക. പിന്നീട് കെട്ടിവലിച്ച് അടുത്തുള്ള വർക്ക്ഷോപ്പിൽ എത്തിക്കുക.
• മുന്നിലെ വാഹനത്തിൽ വെള്ളം കേറിയിട്ടില്ലെന്നു കരുതി വെള്ളക്കെട്ടിലൂടെ മുന്നോട്ടു പോകാൻ ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിന്റെയും എൻജിൻ ഡിസൈൻ അനുസരിച്ച് എയർ ഇൻടേക് സംവിധാനത്തിന്റെ ഉയരം വ്യത്യസ്തമായിരിക്കും. അതിനാൽ വെള്ളത്തിൽ മുങ്ങിയ വാഹനത്തിലെ എൻജിനിൽ വെള്ളം കയറിയിട്ടില്ലെങ്കിലും നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാം.
കഴിയുമെങ്കിൽ പെരുമഴയത്ത് ഡ്രൈവ് ചെയ്യാതിരിക്കുക. റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിൽ അത് അപകടം ക്ഷണിച്ചുവരുത്തലാകും. അഥവാ ഡ്രൈവ് ചെയ്യേണ്ടി വരുമ്പോൾ ഫോഗ്‌ലാംപ്, ഹെഡ്‌ലൈറ്റ് (ഡിം മോഡ്) ഓൺ ചെയ്യുക. അമിത വേഗമെടുക്കാതെ പതുക്കെ ഓടിക്കുക. റോഡരുകിൽ പാർക്ക് ചെയ്യേണ്ട അവസരങ്ങളിൽ ഹസാഡ് ലൈറ്റ് ഓൺ ചെയ്യാം. മഴയത്ത് എസി കുറച്ചിടുമ്പോൾ ഗ്ലാസിൽ മിസ്റ്റ് പിടിക്കും. ഇതൊഴിവാക്കാൻ ഇൻടേക്ക് എയർ സർക്കുലേറ്റ് മോഡ് സിലക്ട് ചെയ്യുക. പുറത്തെ എയർ വലിച്ചെടുക്കുമ്പോൾ കാറിനകത്തും പുറത്തും ഒരേ ഊഷ്മാവ് ആയിരിക്കും. കാറിനകത്തെ ഊഷ്മാവ് 20–22 ഡിഗ്രി സെൽഷ്യസ് ആയി സെറ്റ് ചെയ്യുക. ഇത് മിസ്റ്റ് ഒഴിവാക്കും.

എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുഷൻസ് പരിരക്ഷ

മഴയത്ത് എൻജിനകത്തേക്കു വെള്ളം കയറി തകരാർ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ വാഹനം വെള്ളക്കെട്ടിലേക്കിറക്കി ഓടിച്ചതിനു ശേഷമാണ് തകരാർ സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് ലഭിക്കില്ല. വാഹനം പാർക്ക് ചെയ്തിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുന്നതിനിടെ പെട്ടെന്നു വെള്ളപ്പൊക്കം ഉണ്ടായി എൻജിനകത്തു വെള്ളം കയറിയാൽ പരിരക്ഷ ലഭിക്കും. ശ്രദ്ധിക്കുക, വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാൽ തന്നെ, നിങ്ങൾ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിൽ അറിയാൻ കഴിയും.

ഈ ഇന്‍ഫര്‍‍മേഷന്‍ പരമാവധി ഷെയര്‍ ചെയ്യുക..

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്       ആഗസ്റ്റ് 09,10,11,13  തീയതികളിൽ കേരളത്തിൽ വിവിധ ജില്...
09/08/2019

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ആഗസ്റ്റ് 09,10,11,13 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾ
ആഗസ്റ്റ് 09ന് എറണാകുളം , ഇടുക്കി, തൃശ്ശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 10 ന് എറണാകുളം , ഇടുക്കി ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് വയനാട് ,കണ്ണൂർ
കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

ആഗസ്റ്റ് 09 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ആഗസ്റ്റ്10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂർ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് എറണാകുളം , ഇടുക്കി, തൃശ്ശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13 ന് എറണാകുളം , ഇടുക്കി, മലപ്പുറം, വയനാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആഗസ്റ്റ് 09 ന് തിരുവനന്തപുരം ,കൊല്ലം എന്നീ ജില്ലകളിലും,
ആഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നി ജില്ലകളിലും
ആഗസ്റ്റ് 13 ന് പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് എന്നി ജില്ലകളിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ
- ടോര്ച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്ന്
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിന് ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
- അത്യാവശ്യം കുറച്ച് പണം, ATM
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ
- ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
- മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
- മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
- സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
- ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
- പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
- പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

- ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
- ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
- തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
- ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
- ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
- പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യില് സൂക്ഷിക്കുക.
- വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
- വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
- വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
- വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
- താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
- രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
- ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.
മഞ്ഞ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ' കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലെ http://sdma.kerala.gov.in/wp-content/uploads/2019/08/Orange-Book-of-Disaster-Management-2-2019-1.pdf എന്ന ലിങ്കിൽ ലഭ്യമാണ്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.
കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

09/08/2019

KSEBയില്‍ നിന്നള്ള അറിയിപ്പ്

മാന്യ ഉപയോക്താക്കൾ ദയവായി ഞങ്ങളുടെ അപേക്ഷയോട് സഹകരിക്കൂ.

കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. ഓരോ സെക്ഷനിലും കഴിഞ്ഞ 2 ദിവസങ്ങളായി ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാവും പകലും ഇല്ലാതെ എല്ലാ ജീവനക്കാരും വിശ്രമമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ്. പൊട്ടി കിടക്കുന്ന ലൈനുകളിൽ നിന്ന് അപകടങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. വൃക്ഷങ്ങൾ ലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് പ്രധാനമായും ഇതിനുള്ള കാരണം. വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സെക്ഷൻ ഓഫീസിൽ വിവരമറിയിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ സെക്ഷൻ ഓഫീസിൽ അറിയിക്കാൻ കഴിയാത്തപക്ഷം ഈ വിവരം 9496010101 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. കമ്പി പൊട്ടി വീണ സ്ഥലം കൃത്യമായി അറിയിക്കാൻ ശ്രമിക്കണം. വിളിക്കുംമ്പോൾ ദയവായി പോസ്റ്റ് നമ്പർ കൂടി പറഞ്ഞു കൊടുക്കുക. അനാവശ്യ സമയനഷ്ടം ഒഴിവാക്കാൻ ഉപകരിക്കും.
വൈദ്യുതി തകരാറുകൾ സെക്ഷൻ ഓഫീസിൽ അറിയിക്കാനായി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലായെന്ന പരാതി ഉപഭോക്താക്കൾക്ക് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനേകം കോളുകൾ ഒരേസമയം ഒരു ഓഫീസിലേക്ക് വരുന്നതിനാലാണ് കോളുകൾ ലഭിക്കാത്തത്. ഫോണിനായി ഒരു ലൈൻ മാത്രമാണ് സെക്ഷൻ ഓഫീസിൽ നിലവിലുള്ളത്. ബോധപൂർവം ഒരു ഓഫീസിലും ഫോൺ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല. സെക്ഷൻ ഓഫീസിൽ ഫോൺ വിളിച്ചു കിട്ടാതെ വരുകയാണെങ്കിൽ കസ്റ്റമർ കെയർ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 1912, 0471 2555544 എന്നീ നമ്പറുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. കസ്റ്റമർ കെയറിലും നിരന്തരം കോളുകൾ വരുന്നതിനാൽ കാൾ ലഭിക്കാൻ ചിലപ്പോളൊക്കെ തടസ്സം നേരിട്ടേക്കാം.
സെക്ഷനുകളിൽ വൈദ്യുതി തടസ്സങ്ങൾ നേരിടുമ്പോൾ വ്യാപക തടസ്സങ്ങൾക്കു കാരണമാകുന്ന 11 കെ വി ലൈൻ തകരാർ പരിഹരിക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുക. അതിനു ശേഷം മാത്രമേ ഉപഭോക്താക്കൾക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ.
വ്യാപകമായി തകരാറുകൾ വരുമ്പോൾ വേഗത്തിൽ എല്ലാം ശരിയാക്കുക സാധ്യമല്ലാത്തതിനാൽ മാന്യ ഉപഭോക്താക്കൾ വൈദ്യുത ബോർഡുമായി ഈ അവസരത്തിൽ പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ബോർഡിൻറെ ജീവനക്കാർ തകരാറുകൾ എത്രയും വേഗം പരിഹരിക്കുന്നതിനായി പരമാവധി ശ്രമങ്ങൾ നടത്തുന്നതാണ്.

താഴെ പറയുന്ന കാര്യങ്ങൾ പാലിച്ച് ഞങ്ങളോട് സഹകരിക്കുക.

1. വൈദ്യുതി മുടങ്ങിയ പാടെ സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതിരിക്കുക. ലൈൻ പൊട്ടിയത് പോലെ അപകടങ്ങൾ അറിയിക്കാൻ വിളിക്കുന്നവർക്ക് ലഭിക്കാതെ വരുന്നത് ഒഴിവാക്കാനാണ്

2. പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ 13 അക്ക കൺസ്യൂമർ നമ്പർ സഹിതം രജിസ്റ്റർ ചെയ്യുക.
അല്ലെങ്കിൽ പരാതി 9496001912 എന്ന നമ്പറിലേക്ക് 13 അക്ക കൺസ്യൂമർ നമ്പർ സഹിതം Whatsapp ചെയ്യുക. മഴക്കാലത്തെ തടസ്സങ്ങൾ അറിയിക്കുന്നതിന് 1912 എന്ന എമർജൻസി സർവ്വീസ് സെല്ലിലേക്ക് 20 പേരെ അധികം നിയമിച്ചിട്ടുണ്ട്.

3. ലൈൻ പൊട്ടിയത്/ മറ്റ് അപകടങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് പോസ്റ്റ് നമ്പർ സഹിതം സെക്ഷൻ ഓഫീസിൽ അറിയിക്കുക.9496010101 എമർജൻസി നമ്പറിലേക്ക് അറിയിക്കുക.

4. ലൈൻ പൊട്ടിയത് ശ്രദ്ധയിൽ പെട്ടാൽ അടുത്ത് പോകാതിരിക്കുകയും, മറ്റുള്ളവർ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

5. പകൽ വൈദ്യുതി മുടങ്ങിയാൽ നേരം ഇരുളാൻ നിൽക്കാതെ പെട്ടെന്ന് തന്നെ 1912ൽ പരാതി രജിസ്റ്റർ ചെയ്യുക. ഇരുട്ടായാൽ പോസ്റ്റിൽ കയറ്റുള്ള ജോലികൾ ചെയ്യാൻ വിഷമമാണ്.

നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു.
ഇത് പരമാവധി ആൾക്കാരിലേക്ക് എത്തിക്കുക.

      Its proud moment for Revive Club  as our Member Mr Fayis KV and Ajith KK have planned an adventure trip on Bicycle...
05/08/2019



Its proud moment for Revive Club as our Member Mr Fayis KV and Ajith KK have planned an adventure trip on Bicycle which will covers 8000 Km (7 countries) within 120 days. Their mission is to make people aware about the need to save fuel.

We all wish your journey to become an eye opener. May your journey be safe.

The moments we Relived.                                                                                                 ...
29/04/2019

The moments we Relived.

The Moments we Relived 😍😍
29/04/2019

The Moments we Relived 😍😍

KMCT College of Engineering-ലെ 2004-08 ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്‌മയായ Revive Club-ന്റെ നേതൃത്വത്തിൽ, Relogin 2K19 എ...
20/04/2019

KMCT College of Engineering-ലെ 2004-08 ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്‌മയായ Revive Club-ന്റെ നേതൃത്വത്തിൽ, Relogin 2K19 എന്ന പേരില്‍ കോളേജില്‍ വച്ച് 13/04/2019 ശനിയാഴ്ച ഒരു get together പ്രോഗ്രാം നടത്തുകയുണ്ടായി. ക്ലാസ്മേറ്റ്സിന്‍റെയും പഴയകാല ടീച്ചേഴ്സിന്‍റെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു പ്രോഗ്രാം.

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയ സമയത്തെ അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായ KMCTയിലെ 2004 ബാച്ചിലെ ഒരു കൂട്ടം പൂർവ്വ വിദ്യാര്‍ത്ഥികളുടെ മനസ്സിലുദിച്ച ആശയമായിരുന്നു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു കൂട്ടായ്മ തുടങ്ങുക എന്നത്. അന്ന് ചെറിയ സമയം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സമാഹരിക്കുകയും, ക്യാമ്പുകളിലേക്കും, പ്രളയം ബാധിച്ച വീടുകളിലേക്കുമുള്ള സഹായങ്ങൾ എത്തിക്കുകയും ചെയ്തു. ഇനിയും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ട് പോകണമെന്ന ആഗ്രഹമാണ് Revive Cub എന്ന പേരില്‍ ഒരു കൂട്ടായ്മക്ക് രൂപം കൊടുക്കാനുണ്ടായ കാരണമായത്.

2004ൽ KMCT കോളേജിൽ ജോയിൻ ചെയ്ത EC,AE,CS, IT എന്നീ ബ്രാഞ്ചുകളിൽ പഠിച്ചവരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട Revive Club ഒരു മാസം കൊണ്ടാണ് Relogin 2K19 എന്ന പരിപാടിക്ക് വേണ്ടിയുള്ള പ്ലാനിംഗ് നടത്തിയത്. EC ബ്രാഞ്ചിലെ 84 പേരും CS,IT,AE ബ്രാഞ്ചുകളിലെ 24 പേരും രണ്ട് ക്ലാസുകളിലായി ആദ്യത്തെ രണ്ട് വര്‍ഷം ഒരുമിച്ചായിരുന്നു. അതേ ബന്ധം തന്നെ course കഴിയുന്നതു വരെയും പിന്നീട് Revive Club എന്ന ഈ കൂട്ടായ്മ രൂപീകരിക്കുന്ന ഘട്ടം വരെയും ഒറ്റക്കെട്ടായിട്ട് പോകുന്നു എന്നത് ഏറെ ആത്മവിശ്വാസം പകരുന്ന ഒരു കാര്യമാണ്.

പ്രോഗ്രാമിന്‍റെ ഉല്‍ഘാടനവും, Revive Clubന്‍റെ ലോഗോ ലോഞ്ചിംഗും, Cake കട്ടിംഗും, വീഡിയോ പ്രസന്‍റേഷനും, അനുഭവങ്ങള്‍ പങ്കുവെക്കലും ഉള്‍പ്പടെ രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സെഷനായിരുന്നു നടന്നത്. പ്രോഗ്രാമിന്‍റെയും റിവൈവ് ക്ലബ്ബിന്‍റെയും ഔപചാരികമായ ഉല്‍ഘാടനം ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ രഞ്ജിത്ത് സാര്‍ നിര്‍വ്വഹിച്ചു. ഇതുപോലുള്ള റീയുണിയനുകള്‍ അത്യാവശ്യമാണെന്നും അതിന് പിന്നില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യാനായി ക്ലാസ്മേറ്റ്സിനെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് Revive Club എന്നൊരു പ്ലാറ്റ്ഫോം രൂപീകരിച്ചത് ഈ കൂട്ടായ്മ ദീര്‍ഘകാലം മുന്നോട്ട് പോവാന്‍ വലിയൊരു പ്രചോദനമാകുമെന്നും രഞ്ജിത്ത് സാര്‍ അഭിപ്രായപ്പെട്ടു.

വൈസ് പ്രിന്‍സിപ്പാള്‍ സാബിക് സാര്‍, HOD ജനാര്‍ദ്ദനന്‍ സാര്‍, HOD സ്വരാദ് സാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രിയങ്ക അരുണ്‍മനോഹര്‍ സ്വാഗതം പറഞ്ഞു, ചടങ്ങില്‍ കണ്‍വീനര്‍ ശ്രീനാഥ് കെപി അധ്യക്ഷനായി. Revive Club ന്‍റെ ഒഫീഷ്യല്‍ ലോഗോ പ്രകാശനം HOD ജനാര്‍ദ്ദനന്‍ സാര്‍ നിര്‍വ്വഹിച്ചു. കോളേജിനടുത്തുള്ള ഒരു നിര്‍ധന കുടുംബത്തിനുള്ള സഹായവിതരണം സാബിക് സാര്‍ നിര്‍വ്വഹിച്ചു. റിവൈവ് ക്ലബ്ബിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലുള്ള തുടര്‍ച്ച ഞങ്ങളാല്‍ കഴിയുന്നവിധത്തില്‍ ഫലപ്രദമായി നടത്താന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ചടങ്ങില്‍ ഷംസീര്‍ അനീക്കല്‍ ഔപചാരികമായി നന്ദി അറിയിച്ചു.

Teachers എല്ലാവരും ആശംസയര്‍പ്പിച്ച് സംസാരിച്ചു. Manu Sir, Biju Sir, Sumod Sir, Balan Sir, Nisar Sir, Gopan Sir, Ashraf Sir, Sandhya Mam, Sithara Mam, Sameera Mam, Sisily mam എന്നീ teachers വന്നിരുന്നു. പഴയകാലത്തെ രസകരമായ പല ഓര്‍മ്മകളും പങ്കുവച്ചു. അതുപോലെതന്നെ ക്ലാസ്മേറ്റ്സ് എല്ലാവരും കോളേജ് ജീവിതത്തിലെ മധുരസ്മരണകളും അനുഭവങ്ങളും പങ്കുവച്ചു. പ്രോഗ്രാമിനു വരാന്‍ സാധിക്കാത്ത ഫ്രണ്ട്സിന്‍റെ ആശംസ അറിയിച്ചുകൊണ്ടുള്ള വീഡിയോസ് combine ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ഗ്രൂപ്പ് ഫോട്ടോ ആകര്‍ഷകമായ ഒരു ഘടകമായിരുന്നു. ഫാമിലി ഉള്‍പ്പെട്ട പ്രോഗ്രാം ആയിരുന്നെങ്കിലും വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് കുടുംബസമേതം വന്നത്. എല്ലാരും ചേര്‍ന്നുള്ള ഫോട്ടോ ആയപ്പൊ അത് കളര്‍ഫുള്‍ ആയി. ഉച്ചഭക്ഷണം arrange ചെയ്തത് Cattering team വഴിയാണെങ്കിലും കാന്‍റീനില്‍ വച്ചുതന്നെ കഴിക്കാന്‍ കഴിഞ്ഞതും പഴയകാല ഓര്‍മ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കു കൂടിയായി.

നമ്മുടെ രണ്ട് ക്ലാസിലുമായി ഫസ്റ്റ് സെമസ്റ്റര്‍ മുതല്‍ എട്ടാമത്തെ സെമസ്റ്റര്‍ വരെ പഠിപ്പിച്ച ഒരുവിധം ടീച്ചേഴ്സിനെയെല്ലാം ക്ഷണിച്ചിരുന്നു.(വളരെ ചുരുക്കം ചിലരുടെ contact number കിട്ടാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നു). പലരും ഇത്രയും കാലത്തിന് ശേഷം ഓര്‍ത്തതു തന്നെ വലിയ സന്തോഷം പകരുന്ന കാര്യമാണെന്ന് അഭിപ്രായപ്പെട്ടു, വരാന്‍ ഒരു നിര്‍വ്വാഹമില്ലാത്ത അവസ്ഥയുണ്ടായിരുന്നെങ്കിലും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും അറിയിച്ചിരുന്നു. ഈ ഇവന്‍റിനു വേണ്ടി നേരിട്ട് വന്നും അല്ലാതെയും ഒരുപാട് support ചെയ്ത എല്ലാ അധ്യാപികാ അധ്യാപകര്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

നമ്മുടെ ക്ലാസ്മേറ്റ്സില്‍ പലര്‍ക്കും ജോലി അല്ലെങ്കില്‍ ഫാമിലി സംബന്ധമായ തിരക്കുകളും ലീവ് കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടും പ്രോഗ്രാമിന് വരാന്‍ സാധിച്ചില്ല. എന്നിരുന്നാലും ഈ പ്രോഗ്രാം വലിയ വിജയമാകാന്‍ എല്ലാവരുടെയും ആശംസകളും, പ്രാര്‍ത്ഥനകളും, സപ്പോര്‍ട്ടും, അവരുടെ മനസും നമ്മളോടൊപ്പം ഉണ്ടായിരുന്നു. അടുത്ത തവണ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിലും നന്നായിട്ടുള്ള ഒരു get together പ്രോഗ്രാം നടത്താന്‍ നമുക്ക് ആത്മാര്‍ത്ഥമായി ശ്രമിക്കാം. Thank you all for the support.

11/04/2019

Revive Club brings forth the much awaited and the big event Relogin 2K19.

Watch out for the gala Reunion of the year

Revive Club  presents Relogin 2K19 on 13th April 2019 at KMCT College of Engineering.Venue : Seminar HallTiming : 10am -...
09/04/2019

Revive Club presents Relogin 2K19 on 13th April 2019 at KMCT College of Engineering.

Venue : Seminar Hall

Timing : 10am - 3pm

Let's retrace the time we laughed our hearts out, loved to the core and celebrated till dawn.

Come relogin to relive and rediscover.

Address

Kozhikode

Telephone

919747314141

Website

Alerts

Be the first to know and let us send you an email when Revive Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Revive Club:

Share