04/01/2026
2024 ജൂലൈ 31 ന് വൈകുന്നേരം 3 മണിക്ക് മേപ്പാടി ഹയർ സെക്കന്ററി സ്കൂളിന്റെ മുന്നിൽ വെച്ചു dyfi സംസ്ഥാന,- ദേശീയ നേതാക്കൾ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത് വീട് നഷ്ടമായ 25 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുമെന്നാണ്.
അതിന്റെ പേരിൽ കോടികൾ dyfi പിരിച്ചെടുത്തിട്ടുണ്ട്. മറ്റാരെയും ഏൽപ്പിക്കാനല്ല. വീട് നിർമിച്ചു നൽകും എന്ന് തന്നെയാണ് dyfi പറഞ്ഞത്.
വർഷം ഒന്നര ആകാൻ പോകുന്നു. ഇത് വരെ dyfi വീട് നിർമിച്ചു നൽകിയതായി ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ആ വീട് എവിടെയെന്നു ഏതെങ്കിലും മാധ്യമങ്ങൾ വാർത്ത നൽകിയോ?
ബഹുമാനപ്പെട്ട dyfi ക്കാരാ,
വീട് പോകട്ടെ. വീട് നിർമ്മിക്കാൻ നിങ്ങൾ വാങ്ങിയ സ്ഥലം എങ്കിലും കാണിച്ചു തരാൻ നിങ്ങൾക്ക് കഴിയുമോ?
ഉമറുൽ ഫാറൂഖ് വടകര
ENTE വടകര KL . 18 Admin