13/06/2026
തിരുവനന്തപുരത്തിന്റെ മണ്ണിൽ, തലമുറകൾക്കായി ഒരുങ്ങുന്ന അനശ്വരമായ സ്വപ്നക്കൂടുകൾ!
ഒരു വീട് എന്നാൽ വെറുമൊരു നാലു ചുവരുകളല്ല... അത് പ്രാർത്ഥനകളുടെ പുണ്യമാണ്, വിയർപ്പൊഴുക്കി കെട്ടിപ്പടുത്ത സ്വപ്നങ്ങളുടെ സാഫല്യമാണ്, വരുംതലമുറകൾക്ക് നമ്മൾ കരുതിവെക്കുന്ന സ്നേഹത്തിന്റെ തണലാണ്. ആ സ്വപ്നങ്ങൾക്ക് ജീവൻ നൽകുമ്പോൾ അതിൽ ഒരല്പം പോലും വിട്ടുവീഴ്ച ചെയ്യാൻ പ്രതിജ്ഞ ബിൽഡേഴ്‌സിന് (Prathinja Builders) കഴിയില്ല.
അതുകൊണ്ട് തന്നെയാണ്, കഴിഞ്ഞ കുറച്ചുകാലമായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട 'Silver Plan' സ്‌ക്വയർ ഫീറ്റിന് ₹1850/- എന്ന നിരക്കിൽ, ലാഭത്തിനപ്പുറം വിശ്വാസ്യതയ്ക്ക് വിലനൽകി ഞങ്ങൾ പൂർത്തിയാക്കി പോന്നത്.
എന്നാൽ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നിർമ്മാണ വിപണിയിലുണ്ടായ അനിവാര്യമായ ചില യാഥാർത്ഥ്യങ്ങൾ ഞങ്ങളെ വിശ്വസിച്ചേൽപ്പിച്ച നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
മാറിയ കാലവും മാറാത്ത ഞങ്ങളുടെ പ്രതിജ്ഞയും!
വിലകുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് പഴയ നിരക്കിൽ തന്നെ ഞങ്ങൾക്ക് മുന്നോട്ട് പോകാമായിരുന്നു. എന്നാൽ, ലാഭം കൂട്ടാൻ വേണ്ടി നിങ്ങളുടെ സ്വപ്നങ്ങളുടെ അടിത്തറ ഇളക്കാൻ ഞങ്ങളുടെ 'പ്രതിജ്ഞ' സമ്മതിക്കുന്നില്ല. ഈടുറ്റതും സുരക്ഷിതവുമായ ഒരു സുന്ദര ഭവനം നിങ്ങൾക്കായി ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം
സിമന്റ്, കമ്പി, മണൽ, വയറിങ് മെറ്റീരിയൽ, plumbing materials, ഫിനിഷിംഗ് വസ്തുക്കൾ തുടങ്ങി നിർമ്മാണത്തിന്റെ ഓരോ കണികയിലും ഗുണമേന്മയുള്ള ബ്രാൻഡുകളുടെ വിലയിലുണ്ടായ വൻ വർദ്ധനവ്.
അദ്ധ്വാനത്തിന്റെ മൂല്യം:
നിർമ്മാണ രംഗത്തെ മികച്ച കൈപ്പുണ്യമുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ കൂലിയിലുണ്ടായ മാറ്റങ്ങൾ.
ഈയൊരു സാഹചര്യത്തിൽ, ഞങ്ങൾ കാത്തുസൂക്ഷിക്കുന്ന 'Premium Quality' ഒട്ടും ചോർന്നുപോകാതെ, കൂടുതൽ ഭംഗിയോടെ നിങ്ങളുടെ വീട് പൂർത്തിയാക്കി നൽകുന്നതിനായി നിർമ്മാണ നിരക്കുകൾ സ്നേഹപൂർവ്വം പുതുക്കി നിശ്ചയിക്കുകയാണ്.
പുതുക്കിയ പാക്കേജ് വിവരങ്ങൾ:
Silver Plan: ഇനി മുതൽ സ്‌ക്വയർ ഫീറ്റിന് ₹2100/- ആയിരിക്കും (പഴയ നിരക്ക്: ₹1850/-)
മറ്റ് പാക്കേജുകൾ (Gold & Diamond): നിർമ്മാണച്ചെലവിലുണ്ടായ വർദ്ധനവിന് ആനുപാതികമായി ഞങ്ങളുടെ മറ്റെല്ലാ പ്രീമിയം പാക്കേജുകളിലും സ്‌ക്വയർ ഫീറ്റിന് ₹250/- രൂപയുടെ വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
(വിലയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഒരോ പാക്കേജിലും ഞങ്ങൾ ഉറപ്പുനൽകുന്ന ഈടുറ്റ ബ്രാൻഡുകളിലോ ചാരുതയാർന്ന ഫിനിഷിംഗിലോ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിരിക്കുന്നതല്ല).
അനന്തപുരിയുടെ മണ്ണിൽ മാത്രം, നിങ്ങളുടെ വിരൽത്തുമ്പിൽ!
ഓർക്കുക ഓരോ വീടും ഞങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അങ്ങേയറ്റത്തെ ശ്രദ്ധയോടെ പണിയുന്നതിനായി, പ്രതിജ്ഞ ബിൽഡേഴ്‌സ് ഞങ്ങളുടെ സേവനങ്ങൾ തിരുവനന്തപുരം (Thiruvananthapuram) ജില്ലയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അനന്തപുരിയുടെ മണ്ണിൽ എവിടെയുമാകട്ടെ, നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്ത വീടുകൾ ഞങ്ങൾ പണിതുയർത്തും.
എന്തുകൊണ്ട് പ്രതിജ്ഞ ബിൽഡേഴ്‌സ്?
പ്ലാൻ വരയ്ക്കുന്നത് മുതൽ താക്കോൽ കൈമാറുന്നത് വരെയുള്ള ഓരോ ഘട്ടവും വിശ്വസ്തതയോടെ, കൃത്യമായ കരാറിലൂടെ.
തലമുറകൾ കൈമാറിയാലും തനിമ ചോരാത്ത നിർമ്മാണ വൈദഗ്ധ്യം.
വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ നിങ്ങളുടെ സ്വപ്നക്കൂടിന്റെ താക്കോൽ നിങ്ങളുടെ കൈകളിൽ.
വിലയിലുണ്ടായ ഈ മാറ്റം ഞങ്ങളുടെ നിർമ്മാണത്തിന്റെ മേന്മയിലും ഉത്തരവാദിത്തത്തിലും നൂറുമേനി വർദ്ധനവായി നിങ്ങൾക്ക് തിരികെ ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. നിങ്ങളുടെ ബഡ്ജറ്റിന് ഇണങ്ങുന്ന കൃത്യമായ പ്ലാനുകൾ വിശദമായി അറിയാൻ ഇന്ന് തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ...
📞 വിളിക്കേണ്ട നമ്പർ: 9048508181
💬 WhatsApp ചെയ്യുക: 9544508181
Prathinja Builders
Vattiyoorkavu
Tvpm