Aluminium Folding Doors Materials & Accessories Supplier

Aluminium Folding Doors Materials & Accessories Supplier Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aluminium Folding Doors Materials & Accessories Supplier, Metal Fabricator, Al Qusais/4, Musaffah.

06/07/2024

കഴിഞ്ഞ ദിവസം മഅ്ദിന്‍ അക്കാദമിയിലെ ഗവേഷക വിഭാഗം വിദ്യാര്‍ഥികള്‍ ഒരു പുസ്തകവുമായി എന്നെ സമീപിച്ചു. 'നായര്‍ മേധാവിത്വത്തിന്റെ പതനം' എന്ന, ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ പിഎച്ച്ഡി നേടിയ കനേഡിയന്‍ എഴുത്തുകാരന്‍ റോബിന്‍ ജെഫ്രിയുടേതാണ് പുസ്തകം.

ഈയിടെ നിയമ സഭയില്‍ സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്നവരുടെ സാമുദായിക പ്രാധിനിധ്യാടിസ്ഥാനത്തിലുള്ള കണക്ക് വച്ചിരുന്നു. മുസ്‌ലിം സമുദായം അനര്‍ഹമായി പലതും നേടിയെടുക്കുന്നു എന്ന ഒരു സാമുദായിക നേതാവിന്റെ അനവസരത്തിലും സദുദ്ദേശപരമല്ലാത്തതുമായ പ്രസ്താവന അന്തരീക്ഷത്തിലിരിക്കെയാണ് ഇത്തരത്തിലൊരു കണക്ക് പുറത്ത് വരുന്നത് എന്നത് ശ്രദ്ധേയമാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടക്കാണ്
അവര്‍ കേരളത്തിലെ മുസ്ലിംങ്ങളുടെ സാമൂഹിക പരിതാവസ്ഥ മനസ്സിലാക്കാനാവശ്യമായ ഒരു റീഡിങ് ലിസ്റ്റ് തയ്യാര്‍ ചെയ്യുന്നതും ഈ പുസ്തകം അവരുടെ ശ്രദ്ധയില്‍പ്പെടുന്നതും. പുസ്തകത്തിലെ പ്രസക്തമായ ചില ഭാഗങ്ങള്‍ അവര്‍ എന്റെ ശ്രദ്ധയിലും പെടുത്തി.

കേരളത്തിലെ ഹൈന്ദവ സമുദായത്തിലെ മുന്നോക്ക-പിന്നാക്ക ജാതികളെയും, അവരുടെ രാഷ്ട്രീയ, വിദ്യാഭ്യാസ, വാണിജ്യ മേഖലകളിലെല്ലാമുള്ള സ്വാധീനത്തെയും കൃത്യമായി തന്നെ ജെഫ്രി വിലയിരുത്തുന്നുണ്ടെന്നാണ് പുസ്തകത്തില്‍ നിന്ന് മനസ്സിലാകുന്നത്. പ്രത്യേകിച്ചും 1847 മുതല്‍ 1908 വരെയുള്ളത്.

എന്നാല്‍ അന്ന് കേരളത്തിലെ ജന സംഖ്യയുടെ അഞ്ചോ ആറോ ശതമാനമുണ്ടായിരുന്ന മുസ്‌ലിം സമുദായത്തെ കുറിച്ച് ഒരു പാരഗ്രാഫ് മാത്രമാണ് ജെഫ്രി പ്രധാനമായും പറയുന്നത്. അതിതാണ്:

'കേരളത്തിലെ മുസ്‌ലിംങ്ങള്‍ മലബാര്‍ ജില്ലയില്‍ കേന്ദ്രീകരിച്ചിരുന്നു. 1847ല്‍ ജനസംഖ്യയില്‍ അഞ്ചോ ആറോ ശതമാനമായിരുന്നു അവര്‍. അവരുടെ താല്‍പര്യം പ്രധാനമായും കച്ചവടത്തിലായിരുന്നു. സ്വത്തും സര്‍ക്കാരും സംബന്ധിച്ച പ്രശ്‌നങ്ങള്‍ സ്വാഭാവികമായും അവരെ അലട്ടിയിരുന്നില്ല. 1894ല്‍വരെ കേരളത്തില്‍ മുസ്‌ലിംങ്ങളില്‍ ഒരാളും ഡിഗ്രി എടുത്തിരുന്നില്ല. ആദ്യമായി ഡിഗ്രി എടുത്തത് ഒരു മലബാറുകാരനായിരുന്നു. ഈ കാരണങ്ങളാല്‍ മുസ്‌ലിംങ്ങള്‍ അപൂര്‍വ്വമായേ ഇനി വരുന്ന അധ്യായങ്ങളില്‍ പ്രത്യക്ഷരാകുന്നുള്ളൂ'

നോക്കൂ, ഈ നാടിന്റെ സ്വാതന്ത്ര്യ ചരിത്രത്തില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ സാധിക്കാത്ത സമുദായമാണ് മുസ്‌ലിംങ്ങളെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഈ നാടിന്റെ വിദ്യാഭ്യാസ സാമ്പത്തിക അധികാര രാഷ്ട്രീയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവരെ കുറിച്ച് കൂടുതല്‍ പറയാനില്ലാതെ പോവുന്നതിന്റെ പിന്നിലെ കാരണമെന്താണ്...? ചരിത്രങ്ങള്‍ പഠിക്കുന്ന ഏത് വിദ്യാര്‍ത്ഥിക്കാണ് ഈ സമുദായം ഒരു കാലത്തും അനര്‍ഹമായതൊന്നും പിടിച്ചുവാങ്ങിയിട്ടില്ല, അര്‍ഹമായത് തന്നെ അവര്‍ക്ക് ലഭിച്ചിട്ടില്ലെന്നു മനസ്സിലാവാത്തത്...?

എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് ഈ സമുദായമുണ്ടാക്കിയ വിപ്ലവകരമായ നേട്ടങ്ങളുടെ ക്രഡിറ്റ് ഒരിക്കലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിഗണന കൊണ്ടുമാത്രമുണ്ടായതല്ല. മറിച്ച്, ഓരോ കാലത്തും ആ കാലം ആവശ്യപ്പെടുന്ന സാഹചര്യങ്ങളെ പക്വമായി ഉള്‍ക്കൊണ്ടു കൊണ്ടാണ് സമുദായ നേതൃത്വം ഇടപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ രാജ്യം ഒരുങ്ങിയിറങ്ങിയപ്പോള്‍ തങ്ങളുടെ സ്വത്വവും ഭാഷയും സമ്പത്തുമെല്ലാം അവര്‍ക്കെതിരെ ഈ സമുദായം ഉപയോഗിച്ചു.

എന്നാല്‍ കൊളോണിയല്‍ ഭരണത്തിന് ശേഷം സമുദായ നേതൃത്വം വിദ്യാഭ്യാസസമൂഹിക ജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും മെയ്യും കെട്ടി ഒരുങ്ങിയിറങ്ങി. അങ്ങനെയാണ് ഇന്ന് നാം ഈ കാണുന്ന നിലയിലേക്കെങ്കിലും മുസ്‌ലിം സമുദായമെത്തിയത്.

എന്നാല്‍, സമുദായ കൂട്ടായ്മയുടെ കരുത്തിലുയരുന്ന ഈ വിദ്യാഭ്യാസ വിപ്ലവങ്ങളും നേട്ടങ്ങളും വിലയിരുത്തി, ഭരണകൂടങ്ങളില്‍ നിന്ന് അനര്‍ഹമായി ഈ സമുദായം ആനുകൂല്യം പറ്റുന്നു എന്നു പറയുന്നത് ഒരിക്കലും ഈ നാടിന്റെ നല്ല ഭാവിയെ ഉദ്ദേശിച്ചല്ലായെന്നുറപ്പാണ്.

ജെഫ്രിയുടെ പുസ്തകത്തില്‍, റവ. ഹെന്റിബേക്കറെ ഉദ്ധരിച്ചു കൊണ്ട് പറയുന്ന ഒരു ഭാഗം കൂടെ പങ്കുവെക്കാം. 'മിക്കവാറും എല്ലാ ചന്ത ദിവസങ്ങളിലും ചങ്ങനാശ്ശേരിയില്‍, രക്ഷിതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ കുട്ടികളെ വില്‍പ്പനയ്ക്ക് കൊണ്ടു വന്നിരുന്നു. ആറു രൂപയ്ക്കും 18 രൂപയ്ക്കും ഇടയിലായിരുന്നു വില' 1847ലെ കേരളത്തിലെ ഒരടിമ ചന്തയുടെ കാര്യമാണിവിടെ ഉദ്ധരിക്കുന്നത്. അഥവാ, കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടക്ക് കേരളത്തില്‍ സാധാരണമെന്നോണം നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു അടിമത്തമെന്നതെന്ന് ഇന്ന് നാം ചിന്തിക്കുമ്പോള്‍ അവിശ്വസനീയമായി തോന്നും. എന്നാല്‍ ഇത്തരം മാനുഷികമല്ലാത്ത പല ആചാരങ്ങളെയും അവകാശ നിഷേധങ്ങളെയും ഇല്ലായ്മ ചെയ്താണ് നാം ഇതുവരെ എത്തിയത്. ഇത്രയും കാലം നമ്മുടെ നാട് മുന്നോട്ട് തന്നെയാണ് സഞ്ചരിച്ചത്. അതിനിയും അങ്ങനെ തന്നെയായിരിക്കും.

മുസ്‌ലിം സമുദായത്തിന്റെ മേല്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതിനിടക്ക് ഇത്തരത്തിലൊരു കണക്ക് നിയമസഭയില്‍വെച്ചതിലൂടെ സമുദായത്തിന് അര്‍ഹമായത് തന്നെ ലഭിക്കുന്നില്ലായെന്ന് കേരള ജനതക്ക് ബോധ്യമായിട്ടുണ്ട്. നീതിയും തുല്യതയും നിഷേധിക്കപ്പെടുന്നവരോടൊപ്പം നിന്ന് അതവര്‍ക്ക് നേടികൊടുക്കുന്നതാണ് കേരളീയരുടെ പാരമ്പര്യം. ഈ സമുദായത്തിനൊപ്പവും ഒറ്റപ്പെടുന്ന മറ്റു ജനതക്കൊപ്പവും നിന്ന് അവരുടെ അര്‍ഹമായ അവകാശങ്ങള്‍ നേടി കൊടുക്കാന്‍ നമുക്ക് സാധിക്കണം. കേരളത്തിലെ ഭൗതിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പഠനം നടത്തിയവരെ കൂടി ഉള്‍പ്പെടുത്തി ഈ മേഖലയിലെ കുറവുകളെ പരിഹരിക്കാന്‍ അടിയന്തര ശ്രമങ്ങളുണ്ടാവണം.

Sayyid Ibraheemul Khaleel Al Bukhari

06/03/2024

നിലവിൽ സൊഷ്യൽ മീഡിയയിൽ(WhatsApp voice) പ്രജരിക്കുന്ന "കുട്ടികളെ തട്ടികൊണ്ട്‌ പോകൽ" വാർത്തകളുടെ നിജസ്തിതി എന്താണ്
Kerala Police

12/12/2023

വിപ്ലവങ്ങളുടെ 50 വസന്ത വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു, എസ് എസ് എഫ്. 73 ലെ കൊച്ചു സംഘത്തിൽ നിന്ന് രാജ്യം വീക്ഷിക്കുന്ന, നിലപാട് പറയുന്ന, 26 സംസ്ഥാനങ്ങളിൽ വേരുകളുള്ള ഒരു വട വൃക്ഷം. ലക്ഷങ്ങൾ വിദ്യാർത്ഥികൾക്ക് ഇന്ന് സംഘടനയിൽ അംഗത്വമുണ്ട്. അവർ രാജ്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്, ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. പതിനായിരക്കണക്കിന് ഗ്രാമങ്ങൾ ചേർന്ന് നിൽക്കുന്ന ഒരാശയം.

അമ്പതാണ്ടിന്റെ സുവർണ കാലം കഴിഞ്ഞു പോയതിന്റെ ആഘോഷങ്ങളുടെ കേവലം പരിസമാപ്തിയായിരുന്നില്ല കഴിഞ്ഞയാഴ്ച മുംബൈയിൽ നടന്നത്. പ്രവർത്തന വഴിയിൽ ഈ പതാക കൈമാറ്റം ചെയ്ത മഹത്തുക്കൾ കണ്ട സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരത്തിന്റെ വിളംബരം കൂടിയായിരുന്നു പ്രവർത്തകർക്ക് ഗോൾഡൺ ഫിഫ്റ്റി കാലമത്രയും. ധിഷണയുള്ള ബോധ്യങ്ങൾ ഉമ്മത്തിന് നൽകിയ മഹാ പണ്ഡിതവര്യരുടെ ഇടപെടലുകളിൽ രൂപം പ്രാപിച്ച ഈ സംവിധാനത്തിന്റെ വെളിച്ചം, എന്നും ആ സാത്വികനേതൃത്വം തന്നെയായിരുന്നു. തിരുദൂതർ(സ്വ) തങ്ങളിലൂടെ ലഭിച്ച മഹത്തായ ആശയത്തെ ഏറ്റവും മനോഹരമായി സമൂഹത്തിൽ സമർപ്പിക്കുകയെന്ന ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് വിവിധ രൂപങ്ങളിൽ നാം പടർന്ന് കയറിയ അമ്പതാണ്ടുകളാണ് കടന്ന് പോയത്. നിർമാണാത്മക സമൂഹത്തിന്റെ സൃഷ്ടിപ്പ് ലക്ഷ്യം വെച്ച് ആ തിരുജീവിതത്തെ സർവ മേഖലയിലും അനുധാവനം ചെയ്യാൻ ശ്രമിച്ചു രൂപപ്പെടുത്തിയ ചുവടുകൾ അരാഷ്ട്രീയതയുടെ വേരുകളെ പിഴുതിയെറിയാനുള്ള തീവ്രമായ ശ്രമങ്ങൾ കൂടിയായിരുന്നു.

ഭിന്നതകളെ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കുന്നവർ സമൂഹത്തിന്റെ നിർമാണശക്തിയെ ക്ഷയിപ്പിക്കുകയാണ് ചെയ്യുന്നത്. വിവിധ നിറങ്ങളെ വൈവിധ്യങ്ങളായി കാണാനും അതിന്റെ ചേർച്ചകളെ ആസ്വദിക്കാനുമാകണം. അപ്പോഴേ ജനാധിപത്യം പൂർണമാകൂ. അസ്വസ്ഥമായ സമൂഹത്തിന്റെ ഉത്പാദന ശേഷി കുറയുക സ്വാഭാവികമാണ്. സ്നേഹത്തിന്റെയും സൗമ്യതയുടെയും സന്ദേശങ്ങൾ കൈമാറാനുള്ള ദൗത്യം ഏറ്റെടുക്കുക കൂടിയായിരുന്നു എസ് എസ് എഫ്. തങ്ങളിലേക്ക് ചിന്തകൾ ചുരുക്കാനുള്ള ധ്രുവീകരണ ശക്തികളുടെ ഇടപെടലുകളെ അതിജയിച്ച് പരസ്പരം അറിയാനുള്ള വഴികൾ തെളിക്കാനുള്ള യാത്രകളായിരുന്നു ഈ സുവർണ്ണ കാലം. 'നമ്മൾ ഇന്ത്യൻ ജനത'യെന്ന സന്ദേശം ഈ ഇടപെടലുകളുടെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു നമുക്ക്. ഒപ്പം സ്വന്തത്തിലേക്ക് ചുരുങ്ങുന്ന ഒരു തലമുറയുടെ ചിന്തകളിൽ സമൂഹത്തെ പ്രതിഷ്ഠിച്ചു. ഒറ്റക്കിരിക്കുമ്പോഴും ഒരു സമൂഹമായി ചിന്തിക്കാനും നിലപാട് രൂപപ്പെടുത്താനും പ്രവർത്തകരെ പാകപ്പെടുത്തുക കൂടിയായിരുന്നു.

തങ്ങളുടെതായ പരിസരങ്ങളിൽ നിന്ന് സ്വപ്നങ്ങളെ രൂപപ്പെടുത്തിയവരോട് അതിനുമപ്പുറം വിശാലമായ ലോകമുണ്ടെന്ന് ബോധ്യപ്പെടുത്തി.
വലിയൊരു സമൂഹത്തിന്റെ ആശയാശ്രയമായി സംഘടന. വൈവിധ്യങ്ങൾകകത്ത് രൂപം കൊള്ളുന്ന ഏകീകരണങ്ങളുടെ സൗന്ദര്യമാണല്ലോ നമ്മുടെ ആദർശം അഥവാ അഹ്‌ലുസ്സുന്ന. വ്യത്യസ്ത കർമശാസ്ത്ര വീക്ഷണങ്ങൾ അനുധാവനം ചെയ്യുമ്പോൾ തന്നെ ഈ കൊടിയുടെ തണലിൽ ഒരേ ലക്ഷ്യത്തിലേക്ക് സമൂഹത്തെ നയിക്കാൻ നമ്മെ പ്രാപ്തമാകുന്ന ഈ പാരസ്പര്യത്തിന്റെ മനോഹാരിതയാണ് ഗോൾഡൺ ഫിഫ്റ്റിയിൽ ദൃശ്യമായതും. വിവിധ ഭാഷകൾ സംസാരിക്കുമ്പോഴും സാംസ്‌കാരിക വൈവിധ്യം നിലനിൽക്കുമ്പോഴും ഒരിടത്ത് പലതായും പലയിടങ്ങളിൽ ഒന്നായും നമുക്ക് മാറാൻ കഴിയുമെന്നത് സാധ്യതകളുടെ ലോകത്തെയും അതിലുപരി ഉത്തരവാദിത്തങ്ങളുമാണ് നമ്മെ ഏൽപ്പിക്കുന്നത്.

ഉത്പാദനക്ഷമതയുടെ ഫലപ്രദമായ പ്രയോജനം വർധിക്കുന്നത് സമൂഹത്തിന്റെ സുഗമമായ ചലനങ്ങൾക്ക് അനിവാര്യമാണെന്ന വിചാരങ്ങൾ ഈ സഞ്ചാരത്തിന് വേഗത വർധിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികൾ രൂപപ്പെടുന്നതിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് അവയെ തുടച്ച് നീക്കാൻ സാധിക്കുന്നത്. സമയവും പരിശ്രമവും വേണ്ടുവോളം ആവശ്യമായ ഈ ദൗത്യത്തിൽ വിജയിക്കുമ്പോഴാണ് സംസ്കാരസമ്പന്നമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നത്. ജീവിത നിലവാരം വർധിക്കാനുതകുന്ന അവശ്യസൗകര്യങ്ങളുടെ ലഭ്യതയുടെ ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കുണ്ട്. ആ ദൗത്യത്തെ കൂടി ഏറ്റെടുക്കുകയെന്നത് ഒരു മതവിശ്വാസിയെന്ന അർത്ഥത്തിൽ ബാധ്യതയാണെന്ന തിരിച്ചറിവാണ് ഇത്തരം ഇടപെടലുകളെ സജീവമാക്കിയത്.

മൂന്നു ദിവസം മുംബൈയിൽ കൂടിയ സംഗമത്തിന്റെ ലക്ഷ്യങ്ങൾ പലതായിരുന്നു. പതിനായിരങ്ങൾ വിദ്യാർത്ഥികൾക്ക് ഉപരി പഠനവും ജോലിയും പരിചയപ്പെടുത്തിയ എഡ്യൂസൈൻ, അയ്യായിരത്തോളം പ്രതിനിധികൾ ഒത്തു കൂടിയ നാലു വേദികൾ, ദേശീയ - അന്തർ ദേശീയ പ്രതിഭകളുടെ സാന്നിധ്യം, പുതിയ ലോകം പരിചയപ്പെടാൻ പാകത്തിന് സംവാദങ്ങൾ നടന്ന സെഷനുകൾ, പല ഭാഷകളിലെ ആശയ വിനിമയങ്ങളുടെ സൗന്ദര്യം, പതിനായിരങ്ങളുടെ പൊതു സംഗമം, പറഞ്ഞു തീരാത്ത അനുഭവങ്ങളായിരുന്നു നമുക്ക് ഏകതഉദ്യാൻ.

ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന ബോധ്യത്തോടെയാണ് നമ്മൾ മുംബൈ നഗരത്തോട് താത്കാലികമായി വിട പറഞ്ഞത്. മൂല്യങ്ങളെ നിരാകരിക്കുന്ന, അധർമങ്ങളെ വഴിയായി സ്വീകരിക്കുന്ന ഒരു സംഘം നമുക്ക് ചുറ്റും വലയം ചെയ്ത് പരിഷ്കാരമെന്ന ഓമനപ്പേരിൽ അവസരങ്ങൾ ആഘോഷിക്കുമ്പോൾ അരുതെന്ന് പറയാൻ ഇനിയും ആർജ്ജവത്തോടെ നാം ഗ്രാമങ്ങളിലുണ്ടാകണം. പ്രതീക്ഷയുടെ ഒരുപാടൊരുപാട് ഉണർത്തുപാട്ടുകൾ നമ്മൾ പാടികൊണ്ടേയിരിക്കണം. ഇന്ത്യയിലെ ഒരു പറ്റം ഉണർന്നിരുക്കുന്ന വിദ്യാർത്ഥികളുടെ കൂടിച്ചേരലായിരുന്നു ഗോൾഡൻ ഫിഫ്റ്റി എന്ന് കാലം അടയാളപ്പെടുത്തണം. സഹ പ്രവർത്തകരെ, പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് കരുതി ചവിട്ടുക, അഭിവാദ്യങ്ങൾ.

29/11/2023
29/11/2023

DEENUL ISLAMINTE NIYAMANGAL ATHU SSF KAARKKU MAATHRAMALLA BAADAKAM
PAKSHE
INNU DEEN/ISLAM FOLLOW AAKKAAN SSF KAARAN MAATHRAMAANU BAAKKIYULLATHU

Car lift / on call trips anytime/anywhere in UAE Call/WatsApp +971527703862
16/10/2023

Car lift / on call trips anytime/anywhere in UAE Call/WatsApp +971527703862

04/09/2023
04/09/2023

കർഷകരോടൊപ്പം💕
ഗ്രാമാന്തരങ്ങളിൽ സ്നേഹത്തിന്റെ വിത്ത് മുള പൊട്ടട്ടെ..
സംവിധാൻ യാത്ര ഹൃദയങ്ങളെ നനച്ചു ഒഴുകിപ്പരക്കുന്നു..

SSF സംവിധാൻ യാത്ര
Aug 13 - Sep 10
കശ്മീർ - ബാംഗ്ലൂർ

04/09/2023

12. #സർപ്രൈസ് തീരുന്നില്ല!

മദീനയിലാണ്.
പള്ളിയിൽ ഇശാ നിസ്കാരം കഴിഞ്ഞു.
കുറച്ചു തിരക്കൊഴിഞ്ഞ
സമയം നോക്കി ബാബുസ്സലാമിലൂടെ തിരു ഹള്റത്തിലേക്ക്.
തലയും താഴ്ത്തി പതുക്കെ പതുക്കെ നീങ്ങി.
താജുശരീഅഃ ഉസ്താദ് വീൽചെയറിലാണ്.

തിരുമുന്നിൽ അൽപനേരം. ഉസ്താദിന് വയ്യെങ്കിലും എഴുന്നേൽക്കണമെന്നായി. കൈ പിടിച്ചു എഴുന്നേറ്റു.

കൊച്ചു കുട്ടിയെപ്പോലെ
ഉസ്താദ് നിൽക്കുന്നത് കാണാൻ നല്ല ചന്തമുണ്ടായിരുന്നു.

' ഞാനും ഈടെ ബന്നിറ്റ് ഉണ്ട് '
എന്ന മട്ടിൽ.

മെല്ലെ മുന്നോട്ട്.
ബാബുൽ ബഖീഇലൂടെ പുറത്തെത്തി. കുറച്ചകലേക്ക് പോകാമെന്നായി.
പരിശുദ്ധ ഖുബ്ബതുൽ ഖള്റാഇന് അഭിമുഖമായി.
തല പൊക്കാതെ കാണും വിധമുള്ള ദൂരത്തിൽ ഞങ്ങളിരുന്നു.

ഉസ്താദ് ഫാത്തിഹ വിളിച്ചു. ചെറിയ ദുആയും. ഉദ്യോഗസ്ഥശ്രദ്ധ വരാത്ത രൂപത്തിൽ കൈ ഉയർത്തിയാണ് ദുആ.

സമാപന സ്വലാത്ത് ചൊല്ലി തിരിച്ചു പോകാനൊരുങ്ങുന്നു. എല്ലാവരും സലാം പറഞ്ഞു റെഡിയായി.

" ഞമ്മക്ക് കൊറച്ച് ഈടെ ഇരിക്കാ "

മെല്ലെ മന്ത്രിച്ചു.

സാധാരണ ഇല്ലാത്ത ഒരു നിർദ്ദേശം . എന്തിനാണെന്ന് പോലും ആരും ചിന്തിച്ചില്ല.

തിരു ദർബാർ വട്ടമിട്ടു പറക്കുന്ന കാറ്റേൽക്കാൻ തന്നെ പ്രത്യേക രസാണല്ലോ.

വെറുതെ കണ്ണും നട്ടിരിക്കാനും.

കൂടെയുള്ളത് ആ ദർബാറിന്റെ ആളുമാകുമ്പോ ആ ഇരുത്തതിന് സത്യമായും വല്ലാത്ത ഭംഗിയാണ്.

കുറച്ചു നേരം അങ്ങനെയിരുന്നു.
അല്പം കഴിഞ്ഞപ്പോൾ ഒരാൾ വരുന്നു. ഉസ്താദിന്റെ കയ്യിൽ എന്തോ കൊടുക്കുന്നു.

തിന്നാൻ പറ്റുന്ന സ്വീറ്റ് ആണ്.
സ്പെഷ്യൽ സർപ്രൈസ്.കിട്ടിയപാടെ ഞങ്ങൾക്കെല്ലാർക്കും ഓഹരി വെച്ച് തന്നു. അവിടെ വെച്ച് തന്നെ തിന്നു.

കിട്ടിയതിന് നല്ല മധുരമാണ്.
പക്ഷെ,
കൂടുതൽ മാധുര്യം ശേഷം ഉസ്താദ് പറഞ്ഞ വാക്കുകൾക്കായിരുന്നു.

കണ്ണും മനസ്സും നിറഞ്ഞാണ് അത് കേട്ടത്.

" എന്തെങ്കിലും ബേണം.
കിട്ടീറ്റ് പൊവ്വാ എന്ന് ബിചാരിചിറ്റാണ് ഈടെ ഇര്ന്നത്.
അൽഹംദുലില്ലാഹ്!
ഇപ്പൊ കിട്ടി.
ഇനി ഞമ്മക്ക് പോകാം "

കാത്തിരുന്നത് കരുതിക്കൂട്ടിയാണ്.
വെറുതെ മടക്കല്ലേ എന്ന യാചനയുമായിട്ടാണ്.

അതിഥിയും ആതിഥേയരും അതിരില്ലാതെ അടുക്കുമ്പോൾ അതിലപ്പുറവും ലഭിക്കും.

കണ്ടിരിക്കാനല്ലേ നമുക്ക് പറ്റൂ...

സ്വർഗത്തിൽ കൂടെയിരിക്കാൻ നമുക്കാവട്ടെ... ആമീൻ

✍️ അനസ് സിദ്ദീഖി ഷിറിയ
9446254511

https://m.facebook.com/story.php?story_fbid=736244281846627&id=100063831856826&mibextid=Nif5oz

Address

Al Qusais/4
Musaffah
500001

Telephone

+971527703862

Website

Alerts

Be the first to know and let us send you an email when Aluminium Folding Doors Materials & Accessories Supplier posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share