Kalayil Inverters and UPS

Kalayil Inverters and UPS 10 Years experience in installation and service of quality Inverters and UPS. Microtek V guard Lumin

Lightning Arrester and Surge Protector from Kalayil Enterprise Adoor near BCM Engineering college, Sasthamcotta. Custome...
23/06/2024

Lightning Arrester and Surge Protector from Kalayil Enterprise Adoor near BCM Engineering college, Sasthamcotta. Customer was suffering from lightning regularly.

15/05/2020

ഫുട്ബാൾ

18/03/2020

കൊറോണ പഠിപ്പിച്ചത്....

*മതവും വിദ്യാഭ്യാസവും പഠിപ്പിക്കാത്ത 10 കല്പനകൾ കൊറോണ നമ്മെ പഠിപ്പിച്ചു...!!!*

*1.* വെടിക്കെട്ടും ശബ്ദകോലാഹലവുമില്ലാതെ ഉത്സവങ്ങളും, പെരുന്നാളുകളും നടത്താമെന്ന്...

*2.* ക്ഷേത്രങ്ങളിലും, പള്ളികളിലും പോകാതെ തന്നെയും, കൈ മുത്തലും, രൂപം മുത്തലും, വഴിപാടുകളും കഴിക്കാതെ തന്നെയും ജീവിക്കാമെന്ന്

*3.* എത്ര വലിയ പുരാതന ആചാരങ്ങളും, ഒരു കമ്മറ്റിയും കൂടാതെയും, ദേവപ്രശ്നം വെക്കാതെയും ഒറ്റയടിക്ക് ഉപേക്ഷിക്കാമെന്ന്...

*4.* അടുത്തു കൂടെ പോയാലും തിരിഞ്ഞു നോക്കാത്തവർ, ഇപ്പോൾ ജലദോഷവും, തുമ്മലും ഉണ്ടോ എന്നെങ്കിലും നോക്കി തുടങ്ങിയെന്ന്‌...

*5.* കുറച്ചു പേർ മാത്രം പങ്കെടുത്താലും, ആർഭാടങ്ങളില്ലാതെ കല്യാണങ്ങളും, ആവശ്യങ്ങളും നടത്താമെന്ന്...

*6.* ലക്ഷങ്ങൾ മുടക്കി കൺവെൻഷൻ സെന്ററിൽ കല്യാണവും, ആഘോഷങ്ങളും നടത്തിയാലേ സ്റ്റാറ്റസ് ഉണ്ടാവൂ എന്ന അവസ്ഥ മാറി, വീട്ടുമുറ്റത്തെ പന്തലാണ് അന്തസ്സ് എന്ന്...

*7.* പുറത്തു പോയിട്ടു വന്നാൽ കൈകാൽ മുഖം കഴുകി വീട്ടിൽ കയറുന്നത് പഴഞ്ചൻ ഏർപ്പാടല്ല എന്ന്...

*8.* ആരെയെങ്കിലും കണ്ടാൽ, കൈ പിടിച്ച് കലുക്കാതെ, കൈകൂപ്പി തൊഴുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന്‌...

*9.* രാത്രികളിൽ ഹോട്ടൽ ഭക്ഷണത്തിന് ക്യൂ നിൽക്കുന്നതിലും ഭേദം, വീട്ടിലെ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആണ് ആരോഗ്യത്തിന് നല്ലതെന്ന്‌...

*10.* മനുഷ്യന്റെ ജീവിതം ഒരു നിമിഷം കൊണ്ടു മാറി മറിയും എന്ന്...

ഇറ്റലി
11/03/2020

ഇറ്റലി

അല്ല പിന്നെ
19/02/2020

അല്ല പിന്നെ

04/12/2019

🤪 പഴയ മാർബിളും, റ്റൈയിൽസ്സും മാറി .... ഇനി LED Floor കളുടെ കാലം... 😁😁

13/11/2019

Free pick up

19/10/2019

Chances of more lightning.
Unplug your inverter plug and other appliances in the afternoon.
Kalayil Inverters and solar,Adoor.

16/10/2019

കൂടത്തായി കൊലപാതക പരമ്പര വാർത്തകളിൽ നിറഞ്ഞുനിൽക്കെ പഴമക്കാരുടെ മനസ്സുകളിലേക്ക് സമാനമായതും എന്നാൽ ഇതിനേക്കാൾ അത്യന്തം ഭീകരമായതും ദുരൂഹത നിറഞ്ഞതുമായ മറ്റൊരു കൊലപാതകപരമ്പര മിന്നിമറയുകയാണ്. 'മിഥുനമാസത്തിലെ കൊലപാതകങ്ങൾ' എന്ന് കുപ്രസിദ്ധിയാർജ്ജിച്ച, നാടിനെ നടുക്കിയ കൊലപാതക പരമ്പര.
കോട്ടയം ജില്ലയിലെ കഴുകൻമല ഗ്രാമത്തിലെ ഇട്ടിച്ചൻ (64) ഭാര്യ ശോശാമ്മ (55) മകൻ തോമസ് (37) മരുമകൾ റോസി (31) എന്നിവർ കൊല്ലവർഷം 1155 ആണ്ട് മിഥുനമാസം 10 തിയ്യതി തങ്ങളുടെ മീനമറ്റം തറവാട്ടുവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടർന്ന് CBl ഉം അന്വേഷിച്ച കേസിൽ അന്വേഷകരെ ആദ്യന്തം കുഴക്കിയ മൂന്നു കാര്യങ്ങളാണുണ്ടായിരുന്നത്
ഒന്ന് മരണപ്പെട്ടവരുടെ ആരുടെയും ശരീരത്തിൽ രക്തത്തിന്റെ അംശം പോലുമുണ്ടായിരുന്നില്ല. ആരോ രക്തം മുഴുവൻ വലിച്ചു കുടിച്ച് വലിച്ചെറിഞ്ഞതുപോലെ വിളർത്ത നാലു രൂപങ്ങൾ
രണ്ട് എല്ലാവരുടെയും നെഞ്ചിന്റെ ഒത്തനടുക്കായി മനുഷ്യക്കുഞ്ഞിന്റെതു പോലുള്ള നാലു വിരൽപ്പാടുകൾ
മൂന്ന് യാതൊരുവിധ ബലപ്രയോഗങ്ങളും നടന്നതായ ലക്ഷണങ്ങൾ പരിസരത്തോ മരിച്ചവരുടെ ദേഹത്തോ ഉണ്ടായിരുന്നില്ല.
ആകെ ഉണ്ടായിരുന്ന തെളിവായ നാൽവിരൽപ്പാടുകൾ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിനൊടുവിൽ ഇട്ടിച്ചന്റെ ജ്യേഷ്ഠസഹോദരനും ഒരു വിളിപ്പാടകലെ താമസക്കാരനുമായ വറീതിന്റെ പേരമകനും അമേരിക്കയിൽ താമസക്കാരനായ ജാക്സന്റെ മകനുമായ ഏഴു വയസ്സുകാരൻ റോബിന് ജനനം മുതൽ രണ്ടു കയ്യിലും നാലു വിരലുകൾ വീതമേ ഉള്ളൂവെന്ന് അന്വേഷകർ കണ്ടെത്തി. ജോലി സംബന്ധമായ എന്തോ പ്രശ്നം കാരണം ജാക്സണും കുടുംബത്തിനും മരണം നടന്ന് ഒന്നര മാസം കഴിഞ്ഞേ നാട്ടിലെത്താനായിരുന്നുള്ളൂ. ഒരു പിടിവള്ളിയെന്ന നിലയിൽ കുട്ടിയുടെ ഫിംഗർപ്രിന്റെടുത്ത് ഫിംഗർപ്രിന്റ് ബ്യൂറേയിലേക്കയച്ച അന്വേഷകർ ഫലം വന്നപ്പോൾ അമ്പരന്നു പോയി. നാൽവിരൽപ്പാടുകൾക്ക് കുട്ടിയുടെ വിരൽപ്പാടുകളുമായി അസാധാരണമാം വിധം സാമ്യം. എന്നാൽ ഒരു ഏഴു വയസ്സുകാരനിൽ നിന്ന് എന്ത് എങ്ങനെ മൊഴിയെടുക്കുമെന്നത് അന്വേഷകർക്ക് വെല്ലുവിളിയായി. ജാക്ല ന്റെ യാത്രാരേഖകൾ പരിശോധിച്ചതിൽ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അന്വേഷണം ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.
അങ്ങനെയിരിക്കെ പിറ്റേ വർഷം മിഥുനമാസമായി. കൃത്യം മിഥുനം പത്തിന് ഇട്ടിച്ചന്റെ ജ്യേഷ്ഠസഹോദരൻ വറീത് (68) ഭാര്യ ഫിലോമിന (59) ഭാര്യയുടെ പ്രസവ സംബന്ധമായി നാട്ടിലെത്തിയ മകൻ ജാക്സൺ (39) എന്നിവർ കുടുംബ വീട്ടിൽ മരിച്ചതായി കാണപ്പെട്ടു. മുൻ മരണങ്ങളിലേതിനു സമാനമായി ആരുടെയും ശരീരത്തിൽ രക്തത്തിന്റെ അംശമില്ലായിരുന്നു. ബലപ്രയോഗത്തിന്റേതായ ലക്ഷണങ്ങളുമില്ല. എന്നാൽ നെഞ്ചിലെ നാൽവിരലുകൾക്കു പകരം നവജാതശിശുവിന്റേതെന്നു തോന്നിക്കുന്ന മൂന്നു വിരലുകൾ! എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത് ഇതൊന്നുമായിരുന്നില്ല. മരണം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോൾ ജാക്സന്റെ ഭാര്യ നാൻസി പ്രസവിച്ചു, കുഞ്ഞിന്റെ ഇരു കൈകളിലും മൂന്നു വിരലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ,!
അന്വേഷണം ഒരു സമസ്യയായി മാറാൻ തുടങ്ങി. കൂടാതെ നാട്ടിലെങ്ങും ഭൂതപ്രേതപി
ശാചുക്കളെ ചേർത്തുള്ള കഥകൾ പ്രചരിക്കാൻ തുടങ്ങി. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കാൻ ഗ്രാമവാസികൾ വല്ലാതെ ഭയപ്പെട്ടു. ഭീതിതമായ ഒരന്തരീക്ഷം കരിമ്പടം പോലെ കഴുകൻമല ഗ്രാമത്തിനു മുകളിൽ വന്നു മൂടാൻ തുടങ്ങി.
മാസങ്ങൾ കടന്നു പോയി. വീണ്ടും മിഥുനമാസം വന്നണഞ്ഞു. എവിടെയോ എന്തോ അരുത്താത്തത് സംഭവിക്കാൻ പോകുന്നെന്നൊരു തോന്നൽ എല്ലാവരിലും ഉളവാകാൻ തുടങ്ങി. മിഥുനം ഒന്നു മുതൽ ഒമ്പതു വരെ യാതൊരു പ്രത്യേകതകളുമില്ലാതെ കടന്നു പോയി. മിഥുനം പത്ത് രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ നേരം ഇട്ടിച്ചന്റെ പൂട്ടിയിട്ട വീട്ടിൽ നിന്നും കടൽ ഇളകി മറിയുന്നപോലുള്ള ഒരു ഹുങ്കാര ശബ്ദം ചുറ്റുവട്ടത്ത് വ്യാപിക്കാൻ തുടങ്ങി. സർവ്വസജ്ജരായി നിന്ന അന്വേഷകൾ വിവരം കിട്ടി നിമിഷങ്ങൾക്ക് പൂട്ട് പൊളിച്ച് അകത്ത് കടന്നു. വീടിന്റെ തെക്കേ അറ്റത്തെ മുറി ചവിട്ടിത്തുറന്ന് അകത്തേക്ക് കയറാനൊരുങ്ങിയ അവർ ആ കാഴ്ചകണ്ട് സ്തബ്ദരായി നിന്നു. ജനൽപ്പാളികളിലൂടെ ചുവന്നരക്തം ശക്തിയായി മുറിയിലേക്ക് പ്രവഹിക്കുന്നു. മെല്ലെ മെല്ലെ, ചീഞ്ഞഴുകിയ ശവത്തിന്റെതായ ഒരു ദുർഗന്ധം പുറകിൽ നിന്നും വ്യാപിക്കാൻ തുടങ്ങി. പുറകിലേക്ക് അതിവേഗം തിരിഞ്ഞു നോക്കിയ അവർ ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു നിന്നു പോയി....

എന്താണ് അവർ കണ്ടത്??



ഞായറാഴ്ചയായതിനാൽ അല്പനേരം കിട്ടിയതിനാൽ എഴുതിയതാണ്. ക്ലൈമാക്സ് പൂർത്തിയാക്കാൻ പറ്റിയിട്ടില്ല. നാളെ busy day, മറ്റന്നാൾ meeting day.... ഇനി പറ്റുമെന്ന് തോന്നുന്നില്ല. ഇതുവായിക്കുന്ന ഓരോരുത്തരും അവരവരുടെ മനോധർമ്മമനുസരിച്ച് ഒരു ക്ലൈമാക്സ് എഴുതിച്ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആദ്യം ആകാംക്ഷയോടെയും പിന്നെ പല്ലുഞെരിച്ചും ഇതു വായിച്ച എല്ലാ ഫിലിപ്പച്ചായൻ പുലികൾക്കും നല്ലൊരു 'ശുഭദിനം ' നേരുന്നു.✋😁

26/08/2018

പ്രളയത്തിൽ കേടുവന്ന ഇൻവർട്ടറുകൾ സൗജന്യമായി നന്നാക്കിത്തരുന്നതാണ്. പുതിയ താവശ്യമായി വന്നാൽ വാങ്ങിയ വിലയ്ക്ക് നൽകും.
Kalayil Inverters and UPS Adoor.
9961012053

Address

Nellimoottill Jn, MC Road
Adoor
691523

Alerts

Be the first to know and let us send you an email when Kalayil Inverters and UPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share