07/07/2025
വായന വാരത്തോടനുബന്ധിച്ച് അങ്കമാലി താലൂക്ക് ആശുപത്രിയിൽ അങ്കമാലി ദി അന്ത്യോദയയുടെ സഹകരണത്തോടെ ആരംഭിച്ച മനോരമ ആരോഗ്യ വായന പദ്ധതിയുടെ ഉദ്ഘാടനം റോജി എം. ജോൺ എം എൽഎ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സന്ദീപ് ജോർജ് വിളയങ്കാടിന് മലയാള മനോരമ പത്രം നൽകി നിർവഹിക്കുന്നു. അങ്കമാലി ദി അന്ത്യോദയ എക്സിക്യുട്ടീവ് ഡയറക്‌ടർ പീറ്റർ തെറ്റയിൽ, അങ്കമാ ലി നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ, വാർഡ് കൗൺസിലർ റീത്ത പോൾ, അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത്, ആശുപത്രി പിആർഒ വി.വി. സണ്ണി, നഴ്‌സിങ് സൂപ്ര ണ്ട് കെ. സരിത, കെ. ജയമോഹൻ എന്നിവർ സമീപം.