27/07/2023
റഷ്യയിലെ മോസ്കോയിലെ മോസ്കോ ഇന്റർനാഷണൽ ബിസിനസ് സെന്ററിൽസ്ഥിതി ചെയ്യുന്ന ഒരു അതിമനോഹരമായ അംബരചുംബിയാണ് മെർക്കുറി സിറ്റി ടവർ. റഷ്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ കെട്ടിടമായി ആർക്കിടെക്റ്റ് ഫ്രാങ്ക് വില്യംസ് ഈ കെട്ടിടം അവകാശപ്പെടുന്നു. ചെമ്പ് നിറത്തിൽ ഇതിന്റെ പുറംഭാഗത്തെ ക്ലാഡിങ് ചെയ്തിരിക്കുന്നു. മൾട്ടി-ലേയേർഡ് അഗ്നി സുരക്ഷ സംവിധാനം, ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുവാനുള്ള സംവിധാനം എന്നിവ മെർക്കുറി സിറ്റി ടവറിന്റെ പ്രീത്യകതയാണ്.