Moideen Koya Kenza

Moideen Koya Kenza QUALITY. INTEGRITY. GROWTH

Chairman | Kenza TMT Steel Bars
Entrepreneur since 1991

Moideen Koya is the Chairman of Kenza TMT Steel Bars,
A visionary business leader with over three decades of experience in the steel industry.

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ്ബ് ടീമിന്റെ ജേഴ്സി പ്രക...
07/06/2026

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ്ബ് ടീമിന്റെ ജേഴ്സി പ്രകാശന ചടങ്ങിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ആണ് ജേഴ്സി പ്രകാശനം ചെയ്തത്. 🤝✨
കണ്ണൂരിന്റെ മണ്ണിൽ മാറ്റുരയ്ക്കാൻ പോകുന്ന പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളുടെ ടീമിന് ഹൃദയം നിറഞ്ഞ വിജയ ആശംസകൾ നേരുന്നു!

മറ്റൊരു പരിസ്ഥിതി ദിനം കൂടി പിന്നിടുമ്പോൾ നമ്മുടെ വരുംതലമുറയിലെ കുരുന്നുകൾക്ക് ജീവിക്കാൻ ഹരിതാഭമായ, ശുദ്ധമായൊരു ഭൂമി ബാക...
05/06/2026

മറ്റൊരു പരിസ്ഥിതി ദിനം കൂടി പിന്നിടുമ്പോൾ നമ്മുടെ വരുംതലമുറയിലെ കുരുന്നുകൾക്ക് ജീവിക്കാൻ ഹരിതാഭമായ, ശുദ്ധമായൊരു ഭൂമി ബാക്കിവെക്കുക എന്നത് നമ്മുടെ വലിയൊരു കടമയാണ്.
​പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും ഈ ദിവസം നമുക്കൊരു ഓർമ്മപ്പെടുത്തലാകട്ടെ. ഇന്ന് പ്രകൃതിക്കായി നമ്മൾ ചെയ്യുന്ന ചെറിയൊരു നല്ല കാര്യം നാളത്തെ വലിയൊരു മാറ്റത്തിന് കാരണമാകും.

പരിസ്ഥിതി ദിനാശംസകൾ 🌱💚

05/06/2026

പ്രകൃതിയെ സംരക്ഷിച്ച് വികസനത്തിലേക്ക് മുന്നേറാം.
ലോക പരിസ്ഥിതി ദിനാശംസകൾ.


പന്തീരാങ്കാവ് ടോൾ പ്ലാസയിൽ പൊതുജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്...
05/06/2026

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ പൊതുജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ ഭാരവാഹികൾ ട്രാൻസ്പോർട്ട് കമ്മീഷണർ (നോർത്ത് സോൺ) ശ്രീ. ഷെരീഫ് അവർകൾക്ക് നിവേദനം സമർപ്പിച്ചു.
​പ്രധാന ആവശ്യങ്ങൾ:
​ദേശീയ പാതയുടെയും അനുബന്ധ അപ്രോച്ച് റോഡുകളുടെയും നിർമ്മാണം പൂർത്തിയാകുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കുക.
​ടോൾ പ്ലാസയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക.
​പ്രദേശത്തെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കുക.
​ടോൾ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക.
​സംസ്ഥാന പ്രസിഡൻ്റ് ശ്രീ. വി.പി. അബ്ദുൽ കരീം, വൈസ് പ്രസിഡൻ്റ് ശ്രീ. അബ്ദുൾ മജീദ് എന്നിവർക്കൊപ്പം ജില്ലാ പ്രസിഡൻ്റ് എന്ന നിലയിൽ ഞാനും ഓഫീസിലെത്തിയാണ് നിവേദനം കൈമാറിയത്.
​പൊലീസ് അന്വേഷണത്തിന് ഉത്തരവ്:
ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ നമ്മൾ ജില്ലാ കളക്ടർക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, പരാതിയെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി. മെറിൻ ജോസഫ് ഐ.പി.എസ്, ഫറോക്ക് അസി. കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
​യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ഈ പ്രശ്നത്തിന് എത്രയും വേഗം കൃത്യമായൊരു പരിഹാരം ഉണ്ടാകുന്നതിനും വേണ്ടിയുള്ള ഔദ്യോഗിക ശ്രമങ്ങളുമായി സംഘടന മുന്നോട്ട് പോകും.

കണ്ണഞ്ചേരി എൽ.പി സ്കൂൾ പ്രവേശനോത്സവം 2026 🏫പുതിയ അധ്യയനവർഷത്തിലേക്ക് ചുവടുവെക്കുന്ന കണ്ണഞ്ചേരി എൽ.പി സ്കൂളിലെ വിദ്യാർത്ഥ...
03/06/2026

കണ്ണഞ്ചേരി എൽ.പി സ്കൂൾ പ്രവേശനോത്സവം 2026 🏫

പുതിയ അധ്യയനവർഷത്തിലേക്ക് ചുവടുവെക്കുന്ന കണ്ണഞ്ചേരി എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായൊരു അധ്യയനവർഷം ആശംസിക്കുന്നു.

പന്തീരാങ്കാവ് ടോൾ പ്ലാസയിലെ യാത്രാദുരിതത്തിന് പരിഹാരം തേടി ആൾ ഇന്ത്യ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (All India Consumer ...
03/06/2026

പന്തീരാങ്കാവ് ടോൾ പ്ലാസയിലെ യാത്രാദുരിതത്തിന് പരിഹാരം തേടി ആൾ ഇന്ത്യ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (All India Consumer Protection Organization ) ജില്ലാ പ്രസിഡൻ്റ് മൊയ്തീൻ കോയ പാലക്കണ്ടി, സംസ്ഥാന പ്രസിഡൻ്റ് വി.പി. അബ്ദുൽ കരീം എന്നിവർ ചേർന്ന് കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിക്കും സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിനും നിവേദനം സമർപ്പിക്കുന്നു. ടോൾ പിരിവ് നിർത്തിവെക്കുക, ഗതാഗതക്കുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നേരത്തെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (NHAI) നിവേദനം നൽകിയിരുന്നു.

01/06/2026

നമ്മളാൽ കഴിയുന്ന ഒരു ചെറിയ സഹായം കൊണ്ട് മറ്റൊരാളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

ഒരു ബിസിനസ്സ് പ്രസ്ഥാനം എന്ന നിലയിൽ കെൻസ ഗ്രൂപ്പിന് (Kenza Group) എന്നും വഴികാട്ടിയായിട്ടുള്ളത് കേവലമായ ലാഭനഷ്ടങ്ങളുടെ കണക്കുകളല്ല, മറിച്ച് ഈ സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്. കല്ലായിയുടെ മണ്ണിൽ നിന്ന് നമ്മൾ തുടങ്ങിയ ഈ യാത്രയിൽ, വിജയങ്ങൾക്കൊപ്പം തന്നെ സഹജീവികൾക്ക് ഒരു കൈത്താങ്ങാവാൻ സാധിക്കുന്നതിലാണ് ഞങ്ങൾ ഏറ്റവും വലിയ സംതൃപ്തി കണ്ടെത്തുന്നത്.

പാവപ്പെട്ടവരെ ചേർത്തുപിടിക്കാനും അവർക്കൊരു കൈത്താങ്ങാകാനും സാധിക്കുന്നത് വലിയൊരു ഭാഗ്യമായി കരുതുന്നു. നമ്മൾ ചെയ്യുന്ന ഈ നല്ല കാര്യങ്ങൾ ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചമായി മാറട്ടെ.

11/05/2026

ഭിന്നശേഷിക്കാരായ നമ്മുടെ സഹോദരങ്ങളെ ചേർത്തുപിടിക്കാനും അവർക്ക് കരുത്തേകാനുമായി കെ.സി.എഫ് ചാരിറ്റി ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഡിസബിലിറ്റി ഫെസ്റ്റിവൽ' സംബന്ധിച്ച് കഴിഞ്ഞ ദിവസം കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ നിന്നും .

മെയ് 10-ന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഈ ഉജ്ജ്വല സംഗമത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കാൻ സാധിച്ചു. അബ്ദുൽ റസാഖ് മാളിയേക്കൽ, അബ്ദുൽ കലാം ആസാദ്, കെൻസ ബാബു, ആർ. ജയന്തുകുമാർ എന്നിവർക്കൊപ്പം ഈ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം.

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറിനിൽക്കേണ്ടവരല്ല ഇവരെന്നും, മറിച്ച് നമ്മുടെ കരുതലും സ്നേഹവും ഇവർക്ക് എപ്പോഴും കൂട്ടുണ്ടാകണമെന്നും ഈ വാർത്താസമ്മേളനത്തിലൂടെ ഞങ്ങൾ അടിവരയിട്ടു. ഇത്തരം നല്ല ഉദ്യമങ്ങൾ ഇനിയും തുടരട്ടെ.

Kerala Charity Foundation, കെ സി എഫ് ന്റെ നേതൃത്വത്തിൽ JDT വെള്ളിമാടുകുന്ന് നടന്ന Disability Festival  വിജയമാക്കിയ ഏവർക്...
11/05/2026

Kerala Charity Foundation, കെ സി എഫ് ന്റെ നേതൃത്വത്തിൽ JDT വെള്ളിമാടുകുന്ന് നടന്ന Disability Festival വിജയമാക്കിയ ഏവർക്കും നന്ദി..

അഭിരുചിയും അനഘമായ ആനന്ദവും ഒത്തൊരുമിച്ച അതിവിശിഷ്ടമായ കുറച്ച് നിമിഷങ്ങൾ✨

കോഴിക്കോടിന്റെ സ്റ്റീൽ വ്യാപാരത്തിന് മുഖമുദ്ര ആയി കഴിഞ്ഞ 3 പതിറ്റാണ്ടുകളായി നിലകൊള്ളുന്ന KENZA TMT ക്കുള്ള Calicut Chamb...
17/02/2026

കോഴിക്കോടിന്റെ സ്റ്റീൽ വ്യാപാരത്തിന് മുഖമുദ്ര ആയി കഴിഞ്ഞ 3 പതിറ്റാണ്ടുകളായി നിലകൊള്ളുന്ന KENZA TMT ക്കുള്ള Calicut Chamber of Commerce and Industry യുടെ ആദരവ് Chairman Moideen Koya Kenza ഏറ്റുവാങ്ങുന്നു.

Address

Kenza Corporate Office, Near Kallayi Railway Station
Calicut
673003

Alerts

Be the first to know and let us send you an email when Moideen Koya Kenza posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share