22/10/2024
😳 മിണ്ടാതിരി.... ഒന്ന് സ്വൈര്യം തരുമോ?
ജോലി ചെയ്ത് വിഷമിച്ചു വൈകിട്ട് വീട്ടിൽ വന്നു കഴിയുമ്പോൾ, ഒരിക്കലെങ്കിലും കുട്ടികളോട് / ജീവിതപങ്കാളിയോട് ഇങ്ങനെ പറയാത്തവർ കുറവായിരിക്കും...
മിക്കവാറും അവസരങ്ങളിൽ അവർ ഒരു തെറ്റും ചെയ്തു കാണില്ല.
ജോലിയിലെ ടെൻഷൻ, പ്രഷർ ഇതൊക്കെയാണ് നമ്മളെക്കൊണ്ട് പറയിപ്പിക്കുന്നത്.
വർക്ക്-ലൈഫ് ബാലൻസിനെ കുറിച്ച് വലിയ ചർച്ച നടക്കുന്ന കാലമാണല്ലോ..
ആദ്യമായി പറയട്ടെ അങ്ങനെ ഒരു ബാലൻസ് ഇല്ല...
അങ്ങനെ ബാലൻസ് ചെയ്യാൻ പറ്റുകയുമില്ല..
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജീവിതം മറക്കണം,
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ജോലിയും മറക്കണം, പറയാൻ വളരെ എളുപ്പമാണ് പക്ഷേ ഒരിക്കലും നടക്കില്ല.....
ജോലിയിലെ കുറെ കാര്യങ്ങൾ നമ്മുടെ ജീവിതത്തെ ബാധിക്കും..... തീർച്ചയായും ബാധിക്കും......
ജീവിതത്തിലെ കുറെ കാര്യങ്ങൾ നമ്മുടെ ജോലിയേയും ബാധിക്കും... തീർച്ചയായും ബാധിക്കും....
ഇതിൽ ഏതെങ്കിലും ഒരു തട്ട് താണ് തന്നെ ഇരിക്കും....
വീട്ടിലെ പ്രശ്നങ്ങൾ കാരണം ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതിരിക്കുക, ജോലിയിലെ പ്രശ്നങ്ങൾ കാരണം വീട്ടിൽ ശ്രദ്ധിക്കാൻ പറ്റാതിരിക്കുക...
അത് പിറ്റേദിവസം ജോലിയെ കൂടുതൽ ബാധിക്കും, അന്ന് വൈകിട്ട് ജീവിതത്തെയും അത് കൂടുതൽ ബാധിക്കും..
അങ്ങനെ കൂടി കൂടി പോകും ( Vicious Cycle )
ഇത് രണ്ടുമാലോചിച്ച് കൂട്ടി, സ്വന്തം സ്വസ്ഥത,സമാധാനം, ആരോഗ്യം ഒക്കെ പോകുന്ന കാര്യം വേറെ...
അപ്പൊ എന്താ ഒരു പരിഹാരം? ( കൂടുതൽ വായിക്കാൻ താല്പര്യമില്ലാത്തവർക്ക് ഏറ്റവും താഴെ ബുള്ളറ്റ് പോയിന്റ് ആയി കൊടുത്തിട്ടുണ്ട് )
ജീവിതവും ജോലിയും കൂടി കുഴഞ്ഞ് മാത്രമേ കിടക്കൂ എന്ന് ആദ്യം മനസ്സിലാക്കുക..അംഗീകരിക്കുക...
അതിരുകെട്ടി തിരിക്കാൻ പറ്റുന്ന രണ്ട് കാര്യങ്ങളല്ല - ഇവ
ചില സമയങ്ങളിൽ ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകണം
അപ്പോൾ ജീവിതത്തിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും - മറിച്ചും
Right Prioritising സമയാനുസരണം ചെയ്യേണ്ടത് അത്യാവശ്യമാണ്.
അതിൽ ചില ആഘാതങ്ങൾ / നഷ്ടങ്ങൾ ഉണ്ടായാൽ പോലും, സാരമില്ല എന്ന് വയ്ക്കണം.
Right Prioritising ചെയ്യാൻ നമ്മുടെ വ്യക്തമായ താല്പര്യങ്ങൾ എന്താണെന്ന് ആദ്യം മനസ്സിലാക്കണം, ( Self Awareness)
ഓർക്കുക ഇത് എപ്പോഴും ഒരേ പോലെ ആയിരിക്കണം എന്നില്ല. സമയാസമയം താൽപര്യങ്ങൾ മാറി വരാം ( Timely updation)
സമയം എല്ലാവർക്കും ഒരുപോലെ കിട്ടും, പക്ഷേ ഉപയോഗിക്കുന്നത് പലരീതിയിൽ ആയിരിക്കും, Time management ആണ് അടുത്ത പടി.
Time management ന് ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് പ്രോഡക്ടിവിറ്റി, പ്രൊഡക്ടിവിറ്റി നന്നാക്കണമെങ്കിൽ Self Care വേണം
അവനവനെ തന്നെ ഹോമിച്ച്, അവനവൻ തന്നെ കത്തിയെരിഞ്ഞ്, മറ്റുള്ളവർക്ക് ചൂടും പ്രകാശവും നൽകുന്നത് കഥകളിൽ കേൾക്കാൻ രസമാണ്, പക്ഷേ പ്രായോഗിക ജീവിതത്തിൽ ചെയ്യാൻ പാടില്ല.
സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യവും ഉത്സാഹവും നിലനിർത്തിയാൽ മാത്രമേ, മറ്റുള്ളവർക്ക് കൂടുതൽ പ്രയോജനം ചെയ്യാൻ കഴിയൂ
( Wear your mask before assisting others)
ജോലിക്ക് വളരെ കൂടുതൽ പ്രാധാന്യം കൊടുത്താൽ ജീവിതം കൈവിട്ടു പോകും - മറിച്ചും
അമിത പ്രാധാന്യം അതുകൊണ്ട് രണ്ടിനും കൊടുക്കാതിരിക്കുക...
പക്ഷേ എല്ലാവർക്കും ഏതെങ്കിലും ഒന്നിലേക്ക് ഒരല്പം അമിത ചായ്‌വ് ഉണ്ടാകുന്നത് സ്വാഭാവികമാണ്
അതിനനുസരിച്ചുള്ള ലിമിറ്റ്സ് സെറ്റ് ചെയ്തു വയ്ക്കണം - ഓർക്കുക സമയാനുസരണം ഇതും മാറുന്നതാണ്..
ഇന്നത്തെ ശരി നാളത്തെ ശരി ആവണമെന്നില്ല.
ഈ ലിമിറ്റ് അനുസരിച്ചിട്ട്, പറ്റാവുന്ന രീതിയിൽ ഒരു Routine സെറ്റ് ചെയ്യുന്നതാണ് അടുത്ത പടി, അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യുന്നത്, issue overlapping നല്ലൊരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും
( Most Disciplined Perfoms better than Most Skilled )
ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്ന മൈൻഡ് ഫുൾനെസ് പ്രാക്ടീസ് ചെയ്യാനും ഇത് സഹായിക്കും.
ചിരിച്ചുകൊണ്ട് ആരെയും വെറുപ്പിക്കാതെ പറ്റില്ല എന്ന് പറയാനുള്ള കഴിവാണ് അടുത്തതായി വേണ്ടത്, ദേഷ്യത്തോടെയും ആരെയെങ്കിലും വെറുപ്പിച്ചും പറ്റില്ല എന്ന് പറയാൻ എല്ലാവർക്കും പറ്റും, അത് ഒഴിവാക്കണം.
( say NO with a Smile)
അനാവശ്യമായി നമ്മളിലേക്ക് വരുന്ന കുറെ കാര്യങ്ങൾ ഇതുവഴി ഒഴിവാക്കാൻ പറ്റും, ജീവിതത്തിലായാലും ജോലിയിലായാലും.
ഇനി ഒഴിവാക്കാൻ പറ്റാത്ത കുറെയധികം കാര്യങ്ങൾ നമ്മുടെ തലയിൽ വന്നു പെട്ടാലോ?
Delegate / Outsource ആണ് അതിൽ നിന്നുള്ള ഒരു രക്ഷാമാർഗ്ഗം. ജോലി കാര്യത്തിൽ ഇത് മിക്കവർക്കും അറിയാമായിരിക്കും, എന്നാൽ ജീവിതത്തിലും ഇത് ചെയ്യാം
" ചേട്ടായി വന്നിട്ട് ചെയ്യാം എന്ന് വിചാരിച്ചു " എന്നത്, അപ്രധാന കാര്യങ്ങളിൽ വരുന്നത് വലിയ തലവേദനയാകും. Delegate & Empower
ഇപ്പോൾ സൊമാറ്റോയും സ്വിഗ്ഗിയും വന്നതോടുകൂടി ഭക്ഷണക്കാര്യത്തിലെ ഔട്ട് സോഴ്സിംഗ് മിക്കവാറും എല്ലാവരും തന്നെ ചെയ്യുന്നുണ്ടാകുമല്ലോ?
സമയമില്ലായ്മ മാത്രമല്ല ഇവിടുത്തെ കാര്യം
ഒരേ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന മടുപ്പ് കൂടിയാണ്.
ജോലിയിലും ജീവിതത്തിലും ഇതും സംഭവിക്കാം
അതുകൊണ്ട് ഏറ്റവും അവസാനത്തെ കാര്യം - Unplug
സ്ഥിരം ശൈലിയിൽ നിന്ന് ഇടയ്ക്ക് ഒന്ന് വിട്ടു പിടിക്കുന്നത് നല്ലതാണ് - ഒരു ചെറിയ യാത്ര, പഴയ കൂട്ടുകാരുടെ കൂടെ ഒരു ഒത്തുചേരൽ, ഇനി എന്നെപ്പോലത്തെ കടുത്ത ഇൻട്രോവേർട്ടുകൾ ആണെങ്കിൽ, ഒന്നും ചെയ്യാതെ ഏതെങ്കിലും പാറപ്പുറത്തോ,തോട്ട് വക്കത്തോ ഒക്കെ പോയി ഒരു ദിവസം മുഴുവൻ വെറുതെ ഉച്ചത്തിൽ കവിതകൾ ചൊല്ലി ഇരിക്കൽ
അങ്ങനെ ഏതുമാകാം.
ഇതിൽ ചില കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ച പോലെ നടന്നില്ല എന്ന് വരാം - ഒന്നും നോക്കണ്ട, Let Go...
വിട്ടുകളയണം ഹേ....
But the show must go on... അവിടെത്തന്നെ അങ്ങനെ നിന്നു പോകരുത്.
ഒന്നേന്നു പിന്നേം തുടങ്ങണം...
നമ്മുടെ മാറിയ പ്രയോറിറ്റികൾ എന്തൊക്കെയാണ് എന്ന് വീണ്ടും ചിന്തിക്കുക.. അതേ ചക്രത്തിൽ കാര്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കുക..
ഇതൊക്കെ നമുക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുമോ?
പറ്റുന്നില്ലെങ്കിൽ ഒരു നല്ല കോച്ചിന്റെ സഹായം തേടണം.
(കാശും വാങ്ങി പറ്റിച്ച് നിങ്ങളെ തെറി വിളിക്കുന്ന കോച്ച് എന്നല്ല ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുന്നു, 😁)
വളരെ ദീർഘമായ ഒരു എഴുത്തായതുകൊണ്ട് ഇപ്പോഴത്തേയ്ക്ക് നിർത്തുന്നു.
കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ കമന്റുക. - വരും ദിവസങ്ങളിൽ ഓരോന്നായി എഴുതാം.
Anuroop Gopalakrishna Bhakthan ❤️
NB : ദീർഘമായി വായിക്കാൻ താല്പര്യമില്ലാതെ താഴേക്ക് വന്നവർക്ക് - Cyclic approach to work life happiness - ( പലയിടത്തുനിന്നും കടം വാങ്ങിച്ചും കടമെടുത്തും ഒന്ന് രണ്ടെണ്ണം ഞാൻ സ്വന്തമായി ഉണ്ടാക്കിയും വാർത്തെടുത്തത് )
1. Self Awareness
2. Timely updation of self awareness
3. Right priority's - as per situation
4. Critical time management
5. Self care
6 Productivity
7. Setting the limit according to the situation
8. Routine
9. Mindfulness
10. Say No with a smile
12. Empowered delegation / Outsourcing
13. Unplug - from Life, From Work
14. Let Go