27/04/2024
പ്രഥമ ശുശ്രുഷയിൽ
പരിശീലനം നൽകി...............................................
ഗവൺമെന്റ് ഐ ടി ഐ മരട്, സ്കിൽറ്റെക് ഐ ടി ഐ കലൂർ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക്
ഇന്ദിരഗാന്ധി ആശുപത്രി ആരോഗ്യ വിദഗ്ദരും
ഫയർ ആന്റ് സേഫ്റ്റി ഓഫീസറും ചേർന്നു ഏകദിന പരിശീലന ക്ലാസ്സ് നടത്തി. നഴ്സിംഗ് സൂപ്രണ്ട് ലീലാമ്മ ഫിലിപ്പ്, ബിനു റെജി, സഹ്യൻ സന്തോഷ് എന്നിവർ ക്ലാസ്സ് നയിച്ചു. ഇലക്ട്രിക്കൽ എക്സ്പർട്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി വി രഘുവരൻ, സ്കിൽറ്റെക് ഐ ടി ഐ അധ്യാപകൻ തൃനയനൻ, മരട് ഗവണ്മെന്റ് ഐ ടി ഐ അധ്യാപകൻ രാജീവ് ജി, ഹെന്ന കെ ജെ എന്നിവർ പങ്കെടുത്തു.