Tropic Construction and Surveys

Tropic Construction and Surveys Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tropic Construction and Surveys, Construction Company, PG building, Behind Mowwancheri Bank, Chakkarakkal, Kannur.

27/03/2025
Plot Contour Survey &Sub Division details
09/05/2024

Plot Contour Survey &
Sub Division details

31/12/2023
04/07/2023

2018 എന്ന സിനിമ വീട്ടിലെ നിർബന്ധത്തിന് വഴങ്ങി കുറച്ചു ദിവസം മുൻപ് കാണുവാൻ പോയിരുന്നു. അങ്ങനെ ഒരു ദുരന്തം സിനിമയിൽ ശബ്ദഘോഷങ്ങളോടെ കാണുവാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. സിനിമ ആവുമ്പോൾ അത് വിജയിക്കാൻ വേണ്ട ചേരുവകൾ ഒക്കെ അവർ ചേർത്തിട്ട് ഉണ്ടാകുമല്ലോ? ഒരു സിനിമയ്ക്ക് യാഥാർത്ഥ്യങ്ങൾ മാത്രം ആവിഷ്കരിച്ചു കൊണ്ട് വിജയിക്കാൻ സാധിക്കണം എന്നില്ലല്ലോ?
2018ഇൽ പ്രളയത്തിനുശേഷം ഞങ്ങളുടെ സംഘടന(LENSFED) പ്രവര്ത്തകര് വയനാട് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുവാൻ പോയിരുന്നു. അവിടെ വലിയ തോതിൽ നാശം നേരിട്ട നമ്മുടെ സംഘടന പ്രവർത്തകരും ഉണ്ടായിരുന്നു. വീട് മൊത്തം നദിയിലേക്ക് താഴ്ന്നു ഒലിച്ചുപോയ ദയനീയമായ അവസ്ഥ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.
പ്രളയത്തിനുശേഷം സെമിനാറുകളുടെയും ബോധവൽക്കരണ ക്ലാസുകളുടെയും ഒക്കെ ഒരു ബഹളമായിരുന്നു. കുറച്ചു പേർ ഫ്ലോട്ടിംഗ് ഹൗസ് കൺസ്ട്രക്ഷന്, 3D പ്രിൻ്റിങ് എന്നിവയൊക്കെ പറ്റി വാതോരാതെ സംസാരിച്ചു. പ്രളയം വന്നാൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന നിർമ്മാണ രീതികൾ കൊണ്ടുവരണമെന്ന് വാദിക്കുക ഉണ്ടായി വിദഗ്ധരായ എൻജിനീയർമാരും, ആർകിടെക്ട് മാരും.
എനിക്കും അത്തരത്തിൽ ഒരു ക്ലാസിൽ പങ്കെടുക്കുവാൻ സാധിച്ചു. എന്നാല് അതൊക്കയും പ്രവർത്തി പഥത്തിൽ കൊണ്ട് വരാൻ സാധിക്കാത്ത മണ്ടൻ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളായി മാറുകയാണ് ഉണ്ടായത്.
ഇതൊന്നും കേരളത്തിൻറെ സാഹചര്യത്തിൽ നടപ്പിലാക്കാൻ പസാധിക്കുന്നതായ മാതൃകകൾ അല്ല എന്ന് അന്നുതന്നെ ഞങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
വർഷം ഇത്രയും കഴിഞ്ഞു ഇപ്പൊൾ 2023 ന്റെ വർഷകാലത്തേക്ക് നമ്മൾ കടന്നിരിക്കുന്നു. എന്നാൽ നമ്മൾ ഒന്നും നടപ്പിലാക്കുകയും ചെയ്തിട്ടില്ല. അന്ന് സർക്കാർ തലത്തിൽ തന്നെ ഒരു നിർദ്ദേശം വന്നിരുന്നു . വെള്ളം കയറിയ എല്ലാ സ്ഥലങ്ങളിലും വീടിൻറെ ചുമരിലും, പാലങ്ങളുടെ തൂണുകളിലും, എല്ലാം MFL (മാക്സിമം ഫ്ലഡ് ലെവൽ) മാർക്ക് ചെയ്തു വെക്കണം എന്ന് അതിന് അനുസരിച്ച് ആ പ്രദേശങ്ങളിലെ നിർമ്മാണങ്ങൾക്ക് മാറ്റങ്ങൾ വരുത്തുവാനും നിർദ്ദേശം ഉണ്ടായിരുന്നു.
വളരെ നല്ല ഒരു നിർദ്ദേശമായിരുന്നു അത്. MFL അറിയുകയാണെങ്കിൽ നമുക്ക് കെട്ടിടങ്ങളുടെ ഘടനയിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുമായിരുന്നു. പക്ഷേ അതുപോലും കാര്യക്ഷമമായി ആർക്കും ചെയ്യുവാൻ സാധിക്കുകയുണ്ടായില്ല എന്നതാണ് സത്യം.
2018 ലെ പ്രളയത്തിന് ശേഷം നമ്മൾ എന്തെങ്കിലും അതിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ടോ? അല്ലെങ്കിൽ ഇനിയും അതുപോലെ ഒരു സന്ദർഭം ഉണ്ടാവുകയാണെങ്കിൽ നേരിടാൻ ഉള്ള എന്തെങ്കിലും പ്ലാൻ ഇതുവരെയും പ്രാവർത്തികം ആക്കിയിട്ടുണ്ടോ?
സംശയമാണ്...
അന്ന് സംഭവിച്ചത് പോലെ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ട സാഹചര്യം വന്നാൽ മുൻപനുഭവിച്ച അതേ പ്രശ്നങ്ങൾ ജനങ്ങൾ വീണ്ടും അനുഭവിക്കേണ്ടി വരും . (വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം).എന്ന് നിസ്സംശയം പറയേണ്ടി വരും.
അന്നത്തെ വാർത്തകൾ ഇന്നും ഓർക്കുന്നു, ലാൻഡ് സ്ലൈഡ് നടന്ന സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വീടുകളുടെ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കാതെ രക്ഷാപ്രവർത്തനത്തിൽ നേരിട്ട വിഷമതകൾ. വീടുകൾ നിന്നയിടം അറിയാമായിരുന്നു എങ്കിൽ കൃത്യമായി അവിടെ തിരച്ചിൽ പ്രവർത്തനങ്ങൾ നടത്താൻ പറ്റുമായിരുന്നു എന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നുണ്ടായിരുന്നു.
കാലം എത്രയോ പുരോഗമിച്ചു.. ഇന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ലോകത്തിൻ്റേ ഏത് കോണിൽ വേണമെങ്കിലും എത്തിപ്പെടാൻ സാധിക്കുന്ന രീതിയിലേക്ക് ശാസ്ത്രം പുരോഗമിച്ചിരിക്കുന്നു. ലോക്കൽ അതോറിറ്റിയുടെ ഡാറ്റ ബേസിൽ അവരുടെ പരിധിയിൽ ഉള്ള എല്ലാ വീടുകളുടെയും WGS coordinates ശേഖരിച്ച് വെച്ചിട്ടുണ്ട് എങ്കിൽ,ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ പോലും വളരെ എളുപ്പത്തിൽ സ്ഥലം കണ്ടുപിടിക്കാനും, ഇത്തരം സന്ദർഭങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുവാനും സാധിക്കും.
ദൈവത്തിൻ്റെ സ്വന്തം നാട് എന്ന അഹങ്കാരം തൽക്കാലം മാറ്റി വെച്ചേ മതിയാകൂ. കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലും മാറ്റങ്ങൾ സംഭവിക്കുകയാണ്. സാദാരണ മഴയൊക്കെ അതിതീവ്ര മഴ ആകുകയാണ്, മേഘ വിസ്ഫോടനം തുടർ കഥകൾ ആവുന്നു. ജലത്തിൻ്റെ സ്വാഭാവികമായ ഒഴുക്കുകൾ തടയ പെട്ടിരിക്കുന്നു, ചെറിയ മഴ പെയുമ്പോൾ പോലും നഗരങ്ങൾ വെള്ളകെട്ടുകൾ ആവുന്നു.
ഒരു റോഡ് നിർമ്മിക്കുമ്പോൾ അതിനു സമാന്തരമായി മഴവെള്ള നിർഗമനത്തിനുള്ള ഡ്രൈനേജ് നിർമ്മിക്കേണ്ടത് അത്യാവശ്യം ആണെന്ന് ഇപ്പോളും നമ്മുടെ നാട്ടിലെ അധികാരികൾക്ക് അറിയുമോ എന്ന് സംശയം ആണ്.
അഥവാ ഡ്രൈനേജ് നിർമ്മിച്ചിട്ട് ഉണ്ടെങ്കിൽ പോലും അത് സമീപ പ്രദേശത്തെ കച്ചവടക്കാർക്കും ജനങ്ങൾക്കും കച്ചറ കൊണ്ടിട്ട് കത്തിക്കാനുള്ള ഒരു ഇടമായി മാറുന്നു
പൊതു റോഡിനരികിൽ വീട് മതിൽ കെട്ടി ,മതിലിനു പുറത്ത് വാഴ കൃഷി നടത്തുന്ന മലയാളിയോട് ആണ് കളി?

Vengad Shaheer
02/11/2022

Vengad
Shaheer

Pazhayangadi plot survey .
15/01/2021

Pazhayangadi plot survey .

31/08/2020

ഉത്രാട ദിവസം പാലുകാച്ചു നടത്തിയ ശ്രീ ബാലകൃഷ്ണന്റെ വീട്, ചുഴലി ,ചെമ്പന്തൊട്ടി.

Work Completed..
31/08/2020

Work Completed..

Address

PG Building, Behind Mowwancheri Bank, Chakkarakkal
Kannur
670013

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

919895944163

Website

Alerts

Be the first to know and let us send you an email when Tropic Construction and Surveys posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tropic Construction and Surveys:

Share