Dzire Builders

Dzire Builders YOUR DREAMS THROUGH OUR HANDS

31/12/2025
01/12/2022

Work in progress @ uruvachal - kanhilery
Owner : Sishanklal GP & Reshmi Chandran

New project @ chavasseryClient : jathin & shimna jathin
21/04/2022

New project @ chavassery
Client : jathin & shimna jathin



Ongoing work @ athirakam Client -    sangeeth v.c & subin v.c
13/09/2021

Ongoing work @ athirakam
Client - sangeeth v.c & subin v.c

Home is not a place…it’s a feeling... New work @ muzhapaala. Client :  # Basheer
03/06/2020

Home is not a place…it’s a feeling... New work @ muzhapaala.
Client : # Basheer

 #സ്മാർട്ട് കിച്ചൺ #പഴയത് പോലെ അതിഥികളെ അകറ്റി നിർത്തുന്ന ഇടമല്ല അടുക്കള. ആധുനികവും സ്റ്റൈലിഷ് അയതും ആയ സ്മാർട്ട് കിച്ചൻ...
28/02/2020

#സ്മാർട്ട് കിച്ചൺ #
പഴയത് പോലെ അതിഥികളെ അകറ്റി നിർത്തുന്ന ഇടമല്ല അടുക്കള. ആധുനികവും സ്റ്റൈലിഷ് അയതും ആയ സ്മാർട്ട് കിച്ചൻ ആണ് ഇന്ന് വീടുകൾക്ക് ആവശ്യം.
# പഴയ അടുക്കളയെ സ്മാർട്ട് കിച്ചൺ ആക്കിയത് നോക്കൂ....
വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിധ ആശയങ്ങൾക്കും പുതിയ പ്ലാനുകൾക്കും ഇൗ പേജ് ലൈക് ചെയുക. നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കാൻ ഞങ്ങൾ നിങ്ങളുടെ കൂടെ.....

Completed Renovation project of Mr.Madhusoothanan Nambiar @ Thalapp
12/02/2020

Completed Renovation project of Mr.Madhusoothanan Nambiar @ Thalapp

 #ചിലവ് കുറയ്ക്കാം ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച്...      സുഹൃത്തുക്കളേ.. ചുമർ നിർമാണത്തിന് നമ്മുടെ നാട്ടിൽ കൂടുതലായി ഉ...
02/01/2020

#ചിലവ് കുറയ്ക്കാം ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച്...
സുഹൃത്തുക്കളേ.. ചുമർ നിർമാണത്തിന് നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിച്ച് വരുന്നത് ചെങ്കല്ല് ആണ്. എന്നാൽ ഇതിന് പകരം ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് നമുക്ക് നിർമാണ സാമഗ്രികൾ, ചെലവ്, സമയം, ഇവ മൂന്നും ലാഭിക്കാം. ഇത് മനസ്സിലാക്കിയത് കൊണ്ടാവാം ഇപ്പോൾ ഇന്റർലോക്ക് ബ്രിക്സ് നു പ്രചാരം കൂടി വരുന്നുണ്ട്.
പേര് സൂചി്പിക്കുന്നതുപോലെ പരസ്പരം ലോക്ക് ആകും വിധം ആണ് ഇതിന്റെ കട്ടകൾ അടുക്കി വെക്കുന്നത്. അതിനാൽ കട്ടകൾ ഉറപ്പിക്കാൻ സിമെന്റ്, മണൽ എന്നിവയുടെ ആവശ്യം തീരെ ഇല്ല. സാധാരണ കെട്ടുന്ന രീതിയിൽ നോക്കുമ്പോൾ ഇത് പണി വേഗത്തിൽ തീർക്കാനും സഹായിക്കും. ഇത്തരത്തിൽ ഉള്ള ചുമരുകൾ തേക്കേണ്ട ആവശ്യം ഇല്ല, നല്ല മിനുസമുള്ള പ്രതലമാണ് ഇവയ്ക്ക്. നേരിട്ട് പുട്ടി ഇട്ടു paint അടിക്കാം. അത് വഴി സാധാരണ ചേളവകുനതിന്റെ 25%-30% ചിലവ് ചുരുക്കാം. ഇഷ്ടിക, ചെങ്കല്ല് ഇവയുടെ പോലെ ഭാരം താങ്ങാൻ ശേഷി ഉള്ളത് തന്നെയാണ് ഇന്റർലോക്ക് ബ്രിക്സ്. സാധാരണ ചെയ്യുന്ന പോലെ ബഹുനില കെട്ടിടങ്ങൾ ഇതുപയോഗിച്ച് നിർമിക്കാം.
താഴെ ഉള്ള ആദ്യത്തെ ഒരു വരി മാത്രം സിമെന്റ് ഉപയോഗിച്ച് ഉറപ്പിക്കണം. ബാക്കി ഉള്ളവ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെക്കാം. കോൺക്രീറ്റ് ചെയ്യാതെ ഓട് വെക്കണമെങ്കിൽ മുകളിലായി ഒരു ബെൽറ്റ് കൂടി കൊടുക്കണം. മണ്ണ്, കോൺക്രീ്റ്, ഫ്ളൈ ആഷ് എന്നിങ്ങനെ വിവിധ കട്ടകൾ ലഭ്യമാണ്. മൺകട്ടകൾക്ക് ടെറാക്കോട്ട നിറത്തിൽ ഉള്ള പെയിന്റ്‌ അടിച്ചാൽ കൂടുതൽ പൊലിമ തോന്നും. പുറം ഭിത്തിയിൽ വാട്ടർ പ്രൂഫ് പെയിൻറ് നൽകുന്നതാണ് നല്ലത്. സ്ഥിരമായി വെള്ളം തട്ടുന്ന ബാത്ത് റൂമിന്റെ ഉൾവശം തേക്കുന്നതാണ് അഭികാമ്യം. ഇത്തരം കട്ടകളുടെ സവിശേഷത എന്തെന്നാൽ എന്നെങ്കിലും വീട് പോളിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ കേട് കൂടാതെ ഇളക്കി എടുത്ത് പുനരുയോഗിക്കാം. പയിന്റ്‌ അടിക്കാതിരുനാൽ പൂപ്പൽ വരാനുള്ള സാധ്യത കൂടുതലാണ് എന്നൊരു കുഴപ്പം ഉണ്ട് ഇവയ്ക്ക്. 1000 കല്ലുകൾ വേണ്ട സ്ഥലത്ത് 1600-1700 കട്ടകൾ ആവശ്യമായി വരും.
വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിധ ആശയങ്ങൾക്കും പുതിയ പ്ലാനുകൾക്കും ഇൗ പേജ് ലൈക് ചെയുക. നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കാൻ ഞങ്ങൾ നിങ്ങളുടെ കൂടെ.....

സുഹൃത്തുക്കളേ.. പൂർണമായും നമ്മുടെ ബജറ്റിൽ വീട് പണി തീർക്കാൻ സഹായിക്കുന്ന  നിസ്സാരം എന്ന് തോന്നിക്കുന്ന എന്നാൽ നിസ്സാരം അ...
24/12/2019

സുഹൃത്തുക്കളേ.. പൂർണമായും നമ്മുടെ ബജറ്റിൽ വീട് പണി തീർക്കാൻ സഹായിക്കുന്ന നിസ്സാരം എന്ന് തോന്നിക്കുന്ന എന്നാൽ നിസ്സാരം അല്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.
#1.വീട്ടുകാരുടെ മേൽനോട്ടം
ആർക്കിടെക്ട് നെയോ കോൺട്രാക്ടർ നേയോ വീട് പണി ഏൽപിച്ച് കഴിഞ്ഞാൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന പ്രവണതയാണ് പൊതുവെ സമൂഹത്തിൽ കാണുന്നത്. ഇത് നിർമാണ ചെലവ് വർധിക്കാൻ കാരണമാകാറുണ്ട്. വീട് പണി മുഴുവനായി ഏൽപിച്ചാലും വീട്ടുകാരുടെ ഭാഗത്ത് നിന്നുള്ള മേൽനോട്ടം നല്ലതാണ്. ജോലിക്കാർ ഉത്തരവാദിത്തത്തോടെ ജോലികൾ ചെയ്യുന്നുണ്ടെന്നും, സാധന സാമഗ്രികൾ പാഴാകുനില്ലെന്നും ഉറപ്പ് വരുത്താൻ ഇത് സഹായിക്കും. ഇത്തരം ഇടപെടലുകൾ ജോലി സമയത്ത് ബജറ്റിനുള്ളിൽ തീർക്കാൻ സഹായിക്കും.
വീട് പണിയുടെ പല ഘട്ടങ്ങളെ കുറിച്ചും വ്യക്തമായി അറിവുള്ള ഒരാൾക്ക് മാത്രമേ ജോലിക്കാർ ചെയ്യുന്നത് അവശ്യത്തി നാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ പറ്റൂ. ഏതൊരു ജോലിയുടെയും സാങ്കേതികത മനസ്സിലാക്കാതെ ഉള്ള ഇടപെടലുകൾ ഗുണത്തെക്കാളേറെ ദോഷമാണ് സംഭവിക്കുക. പലരും ലാഭത്തിനു വേണ്ടി ശ്രമിച്ച് അബദ്ധത്തിൽ ചെന്ന് ചാടറുണ്ട്. വീട്ടുകാരുടെ ഇടപെടൽ ഇല്ലെങ്കിൽ പലരും കൊള്ള ലാഭം കൊയ്യാൻ നോക്കും. ഓരോ തവണയും കോൺട്രാക്ടർ ക്ക്‌ പണം നൽകുമ്പോൾ എന്തിന് എന്നറിയണം. മുൻപ് നൽകിയ പണം ഫലപ്രദമായി ഉപയോഗിച്ചു എന്നും ഉറപ്പ് വരുത്തണം. വീട് പണിക്കായി ചിലവാക്കിയ ഓരോ രൂപയും കൃത്യമായി എഴുതി വെക്കുന്നതും ഗുണം ചെയ്യും.
ബജറ്റിൽ നിൽക്കാതെ പണം ചോർന്നു പോവാൻ ഇടനിലക്കാരും കാരണമാകാറുണ്ട്. ഏതൊരു സാധനവും ഇടനിലക്കാർ വഴി വാങ്ങുമ്പോൾ അവരുടെ കമ്മീഷൻ ഇനത്തിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ നമ്മൾ കൊടുക്കേണ്ടി വരും.. ടൈൽ, സാനിറ്ററി വെയർ, ഇലക്ട്രിക്കൽ ഫിറ്റിങ് എന്നിവയ്ക്ക് പത്ത് ശതമാനത്തിൽ കൂടുതലാണ് കമ്മീഷൻ. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിർമാണ സാമഗ്രികൾ വാങ്ങിയാൽ തന്നെ ചിലവിന്റെ 5%-8% വരെ കുറയ്ക്കാൻ സാധിക്കും. സാധനങ്ങൾ ഹോൾസെയിൽ ആയി വാങ്ങാൻ സാധിക്കുന്ന സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ച് അറിയുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ എഞ്ചിനീയർക്കും, ആർക്കിടെക്ട്നും സാധിക്കും.
#2. പരസ്യമല്ല, ഗുണമെന്മയാണ് കാര്യം.
കൂടുതൽ പരസ്യം നൽകുന്ന ഉത്പന്നങ്ങൾ നല്ലതാണെന്നു പൊതുവെ നമുക്കൊരു ധാരണ ഉണ്ട്. പലപ്പോഴും ഉൽപന്നങ്ങളുടെ വിലയേക്കാൾ നമ്മൾ അവയുടെ ബ്രാൻഡ് ന് വില നൽകേണ്ടി വരാറുണ്ട്.. ഇതിന്റെ പകുതി വിലയ്ക്ക് അതെ ഗുണമേന്മ ഉള്ള ഉത്പന്നങ്ങൾ വിപണിയിൽ കിട്ടുമെങ്കിലും നമ്മൾ പരസ്യങ്ങളിൽ വിശ്വസിച്ച് അനാവശ്യ ചെലവ് ഉണ്ടാക്കുന്നു..
#3. ആർഭാടം അല്ല, വേണ്ടത് ആവശ്യങ്ങൾ നിറവേറ്റുന്ന വീട്..
ആർഭാടങ്ങൾക്ക് പ്രാധാന്യം നൽകിയാൽ പണി കയ്യിൽ നിൽക്കില്ല. ഉപയോഗ ക്ഷമതക്ക് മുൻഗണന നൽകി അത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ നല്ലൊരു ശതമാനം ചെലവ് കുറയും. ഒരു ഉദാഹരണം തന്നെ നോക്കാം. സാനിറ്ററി യിൽ ട്രെൻഡ് ഉം ആർഭാടവും നോക്കി അത്തരം മോഡലുകൾ തിരഞ്ഞെടുത്താൽ അവയ്ക് മറ്റുള്ളവയെ അപേക്ഷിച്ച് വിലയും കൂടുതലായിരിക്കും ഭാവിയിൽ അതിന്റെ മെയിന്റനൻസ് ചിലവേറിയതും ആയിരിക്കും.
#4. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാം.
വീട് വിജയകരമായി പൂർത്തിയാക്കാൻ വേണ്ടത് വീടിനെ കുറിച്ച് ഒരു സ്വപ്നം ഉണ്ടാകുക എന്നതാണ്.. പലവിധ അഭിപ്രായങ്ങൾ പലരും പറഞ്ഞേക്കാം. അതൊന്നും വീട് പണി ഉടമസ്ഥന്റെ കയിൽ നിന്ന് വഴുതിപോകാൻ ഉള്ള കാരണമാവരുത്. ഓരോ ഘട്ടത്തിലും വീട്ടുകാരുടെ ഇടപെടൽ ഉണ്ടായേ തീരൂ. പലരും ഇന്റർനെറ്റിൽ കാണുന്ന പോലെ ഉള്ള വീടുകൾ വേണമെന്ന ആവശ്യവുമായി പോകുമ്പോൾ കാഴ്ചയിൽ തോനുന്ന ഭംഗിക്ക് പുറമെ അവയ്ക്ക്‌ ഉള്ള ദൂഷ്യ വശങ്ങളെ കുറിച്ച്, അല്ലെങ്കിൽ പരിപാലിക്കാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് ഒന്നും ആരും അധികം ചിന്തിക്കാറില്ല. ഇതൊന്നും നോകത്തെയാണ് പലരും സ്വപ്നം കാണുന്നത്. ഇത്തരം സന്ദർഭങ്ങളിൽ അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം, അത് ഒരു എഞ്ചിനീയർ അല്ലെങ്കിൽ ആർകിടെക്ട് ന്റെ കൂടി ജോലിയാണ്.
ബജറ്റിൽ കുറയ്ക്കണം എന്നുള്ള ധാരണയിൽ വില കുറഞ്ഞ, ഗുണ നിലവാരം ഇല്ലാത്ത വസ്തുതകൾ വാങ്ങി ഉപയോഗിച്ച് കഴിഞ്ഞാൽ ഭാവിയിൽ ഇരട്ടി ചിലവ് ഉറപ്പാണ്. താത്കാലിക ലാഭം നോക്കി വാങ്ങിയാൽ അവയ്ക് വില കുറയുന്ന പോലെ തന്നെ ഈടും കുറവായിരിക്കും. ബദൽ നിർമാണ സാമഗ്രികൾ ഉപയോഗിച്ചും നമുക്ക് ബജറ്റിൽ ഒതുക്കാം, പരിചയ സമ്പന്നരായ തൊഴിലാളികൾ, മെച്ചപ്പെട്ട സൂപ്പർ വിഷൻ, ഇവയൊക്കെ ബജറ്റിൽ വീട് തീർക്കാൻ സഹായിക്കും. മുറികൾക്ക് അനാവശ്യമായ വലിപ്പം വേണം എന്നതൊക്കെ അനാവശ്യ ചിലവ് വിളിച്ച് വരുത്തും. വീടിന്റെ മുക്കും മൂലയും ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഉള്ള ഡിസൈൻ തിരഞ്ഞെടുക്കുക. ഡിസൈൻ കൃത്യമയാൽ അനാവശ്യ ബീമുകൾ ഒഴിവാക്കാം.
#5. അനുമതി കിട്ടിയ പ്ലാനിൽ വെട്ടി തിരുത്തലുകൾ വേണ്ട..
പ്ലാൻ തിരഞ്ഞെടുത്ത് അനുമതി വാങ്ങി കഴിഞ്ഞ് പിനീട് അതിൽ മായങ്ങൾ വരുത്തുന്നത് കഴിയുന്നതും ഒഴിവാക്കുക. പൊളിച്ച് നീകുമ്പോൾ നഷ്ടമാകുന്നത് സാധന സാമഗ്രികൾ മാത്രം അല്ല, തൊഴിലാളികളുടെ അധ്വാനം, അവർക് നൽകിയ കൂലി അങ്ങനെ എല്ലാം ആണ് നഷ്ടമാവുന്നത്. പ്ലാൻ തീരുമാനം ആയാൽ അതിൽ അണുകിട മാറ്റം വരുത്താതെ മുന്നോട്ട് പോകുന്നത് പാഴ്‌ ചിലവ് നിയന്ത്രിക്കും.
വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിധ ആശയങ്ങൾക്കും പുതിയ പ്ലാനുകൾക്കും ഇൗ പേജ് ലൈക് ചെയുക. നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കാൻ ഞങ്ങൾ നിങ്ങളുടെ കൂടെ.....

സുഹൃത്തുക്കളേ.. ഏതൊരാളുടെയും ജീവിതത്തിലെ പ്രധാന സ്വപ്നങ്ങളിൽ ഒന്നായിരിക്കും സ്വന്തമായി ഒരു വീട് എന്നത്. എന്നൽ വീട് പണി ആ...
19/12/2019

സുഹൃത്തുക്കളേ.. ഏതൊരാളുടെയും ജീവിതത്തിലെ പ്രധാന സ്വപ്നങ്ങളിൽ ഒന്നായിരിക്കും സ്വന്തമായി ഒരു വീട് എന്നത്. എന്നൽ വീട് പണി ആരംഭിച്ചു കഴിഞ്ഞാൽ പലവിധ സംശയങ്ങളും നിങ്ങൾക്ക് ഉണ്ടായേക്കാം. ഇത്തരം സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിങ്ങളെ പല സന്ദർഭങ്ങളിലും കുഴിയിൽ ചാടിച്ചേക്കാം. ഞങ്ങൾ ഇവിടെ വീട് പണിയുടെ ഓരോ ഘട്ടത്തിലും ചിലവ് കുറക്കാനുള്ള വഴികൾ നിങ്ങളെ പരിചയപ്പെടുത്തുന്നു...

1 ചെലവ് കുറയ്ക്കാം, ബുദ്ധിപൂർവം

അയൽക്കാരന്റെ കണ്ണിലൂടെ നോക്കി കൊണ്ടാണ് പലരും വീട് വെക്കുന്നത്. പുറം കാഴ്ചയുടെ സൗന്ദര്യവും ആഡംബരവും ഒക്കെ മുഖവിലക് എടുത്ത് വീട് പണിയുമ്പോൾ അവ വീട്ടുകാരുടെ സ്വപ്നങ്ങളെ സഫലീകരികണം എന്നില്ല. അയൽ വീട്ടിലെ സൗകര്യങ്ങളെ വെല്ലുന്ന രീതിയിലല്ല, മറിച്ച് വീട്ടുകാരുടെ മനസ്സിനും ആവശ്യങ്ങൾക്കും ബജറ്റിനും ഇണങ്ങിയ വീട് വെക്കുന്നതാണ് ബുദ്ധിപൂർവം സമീപനം. തന്റെ കുടുംബത്തിന് എന്താണ് വേണ്ടതെന്നു വ്യക്തമായ ധാരണ ഉടമസ്ഥന് ഉണ്ടയെ തീരൂ. എത്ര? ഇങ്ങനെ? എന്ത് വിലയ്ക്? ഇൗ 3 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നിങ്ങളുടെ മനടിലുണ്ടെകിൽ വീട് പണി കൃത്യം ബജറ്റിൽ നിൽക്കും. ഭൂമി വാങ്ങുന്നത് മുതൽ പൂന്തോട്ടം ഒരുകുനതിൽ വരെ ഇൗ സൂക്ഷ്മത പുളർത്തിയാൽ പോക്കറ്റ് ചൊരുകയും ഇല്ല....
പലരിൽ നിന്നും പലപ്പോഴായി സ്വരൂപിച്ച അഭിപ്രായങ്ങളും മനസിലിട്ടാണ് ഭൂരിഭാഗം പേരും വീട് പണിയാൻ ഒരുങ്ങുന്നത്.. നമ്മുടെ മനസ്സിലെ വ്യക്തമായ ആവശ്യത്തെ പോലും ചിലപ്പോൾ മറ്റുള്ളവരുടെ ഇടപെടലുകൾ പാടേ മായ്ച്ചു കളയും. അങ്ങനെ നിരവധി അഭിപ്രായങ്ങൾ കേട്ട് വ്യക്തമായൊരു തീരുമാനത്തിൽ ഇതിച്ചേരണവതെ പ്ലാനും ബജറ്റും ബാലൻസ് ചെയ്യാനാവാതെ താളം തെറ്റി പോയ നിരവധി അനുഭവസ്ഥരെ നമുക്ക് ചുറ്റും കാണാം.. നല്ല രീതിയിൽ ഹോം വർക്ക് ചെയ്യുക എന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഉള്ള ഏക പ്രതിവിധി. കണക്കായ ബജറ്റിന്റെ 25% കൂടുതലായി കയിൽ കരുതി വേണം വീടുപണിക്ക് ഇറങ്ങാൻ. നമ്മൾ പ്രതീക്ഷിക്കാത്ത ചിലവുകളും ദിനം പ്രതിയെന്ന കണക്കിൽ കുതിച്ചുയരുന്ന നിർമാണ സാമഗ്രികളുടെ വിലയുമെല്ലാം വീടുപണിയിലെ അപ്രതീക്ഷിത വില്ലനയേക്കാം. അതിനാൽ ഇത്തരമൊരു മുൻകരുതൽ കൂടിയേ തീരൂ...
സ്വന്തമാക്കാൻ പോകുന്ന വീടിനെക്കുറിച്ച്, അതിന്റെ വിവിധ നിർമാണ ഘട്ടങ്ങളെ കുറിച്ച്, ചെലവിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കണം. ഇഷ്ടപെട്ട കുറച്ച് വീടുകൾ പോയി കാണുക, അവരോട് പ്രായോഗികമായ കാര്യങ്ങളെ പറ്റി ചോദിച്ചു അറിയുന്നത് ഒരു പരിധി വരെ സംശയങ്ങളെ ദൂരീകരിക്കാൻ സഹായിക്കും. ഇന്റർനെറ്റ്, പല മാഗസിനുകൾ, ആധികാരികമായ പുസ്തകങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഏറ്റ്‌വും പുതിയ ട്രെൻഡ് എന്താണെന്നും മനസ്സിലാക്കുന്നത് നല്ലതാണ്. ഗുണ ദോഷങ്ങൾ കൃത്യമായി ബോധ്യപ്പെട്ട ശേഷം മാത്രം തീരുമാനം എടുക്കുക. പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് വീട് നിർമാണത്തിന് ചെലവിന് പരിധിയില്ല, നാം നിശ്ചയിക്കുന്നത് ആയിരിക്കണം നമ്മുടെ പരിധി...
അടുത്ത ദിവസങ്ങളിൽ കൂടുതൽ വിഷയങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്താം.
വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിധ ആശയങ്ങൾക്കും പുതിയ പ്ലാനുകൾക്കും ഇൗ പേജ് ലൈക് ചെയുക. നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കാൻ ഞങ്ങൾ നിങ്ങളുടെ കൂടെ.....

MAVILACHAAL MANAYANGAATU SREE MAHAVISHNU TEMPLE 3D DESIGN
19/04/2019

MAVILACHAAL MANAYANGAATU SREE MAHAVISHNU TEMPLE 3D DESIGN

Address

Dzire Builders, Chakarakkal Road, Eachur.
Kannur
670591

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

7012129797

Website

Alerts

Be the first to know and let us send you an email when Dzire Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dzire Builders:

Share