08/03/2025
വനിതാ ദിനം:
പെൺകുട്ടികൾക്ക്
ഫീസ് ഇളവുമായി
അരുണാചല
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനം പ്രമാണിച്ച് പെൺകുട്ടികൾക്ക് പ്രത്യേക ഫീസ് ഇളവുമായി തക്കല മണവിളയിലെ അരുണാചല വിമൻസ് എൻജിനീയറിംഗ് കോളെജും മാർത്താണ്ഡത്തെ അരുണാചല ഹൈടെക് എൻജിനീയറിംഗ് കോളെജും.
മാർച്ച് 11 ചൊവ്വ രാത്രി 12 മണി വരെ കോളെജ് അക്കൗണ്ടിൽ ഫീസ് ഭാഗികമായി അടച്ച് സീറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആദ്യവർഷ ഫീസിൽ പത്തു ശതമാനം ഇളവ് നൽകുമെന്ന് ചെയർമാൻ അറിയിച്ചു.
രണ്ടു കോളെജുകളിലും കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ് ശാഖകളിലാണ് ഇളവ് ലഭിക്കുക. വിമൻസ് കോളെജിലെ എം.ടെക്, എംബിഎ, എംസിഎ കോഴ്സുകളിലും ഇതേ ഇളവ് ലഭിക്കും.
2009-ൽ ആരംഭിച്ച് എല്ലാ ബാച്ചിലും 100% റിസൾട്ടും പ്ലെയിസ്മെന്റും ഉള്ള അരുണാചല വിമൻസ് എൻജിനീയറിംഗ് കോളെജിന് ഇന്ത്യയിലെ ഏറ്റവും മികച്ച കോളെജിനുള്ള അവാർഡ് 2019-ൽ ലഭിച്ചിരുന്നു. നേരത്തേ ലൂർദ് മൗണ്ട് എന്ന പേര് ഉണ്ടായിരുന്ന കോളെജാണ് ഇപ്പോൾ അരുണാചല ഹൈടെക് എൻജിനിയറിംഗ് കോളേജ്.
വിവരങ്ങൾക്ക് 9447453123, 9037753123, 04651200123.
[email protected]