29/05/2021
#ആയുസറിയാൻ
മനുഷ്യർക്കും, മൃഗങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും പോലെ നാം വസിക്കുന്ന വീടിനും മറ്റ് നിർമ്മിതികൾക്കും ആയുസ് കൽപ്പിച്ചിരിക്കുന്നു . നിങ്ങളുടെ വീടിനും ഉണ്ട് ഒരു ആയുസ് ,അത് മനസിലാക്കിക്കാൻ ശ്രമിക്കുകയാണ് ഈ പോസ്റ്റിലൂടെ ..........
ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം, മരണം ഇങ്ങനെ വയസ് അഞ്ച് വിധത്തിലാകുന്നു. വീടിന്റെ ചുറ്റളവിനെ 8 കൊണ്ട് ഗുണിച്ച് 27 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഹരണ ഫലമാണ് വീടിന്റെ വയസ്.
#ഹരണഫലം
ഒന്നാണെങ്കിൽ ബാല്യം
രണ്ടാണെങ്കിൽ കൗമാരം
മൂന്നാണെങ്കിൽ യൗവ്വനം
നാലാണെങ്കിൽ വാർദ്ധക്യം
അഞ്ചാണെങ്കിൽ മരണം
അഞ്ചിൽ കൂടുതൽ വരുന്നു എങ്കിൽ ആ ഹരണ ഫലത്തെ 5 കൊണ്ട് ഹരിച്ച് ഹരണഫലം വരുന്നത് കൊണ്ട് മേൽപ്പറഞ്ഞത് പോലെ ആയുസ് കണക്കാക്കാനാണ് ആചാര്യൻമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ചുറ്റളവിനെ 27 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ഹരണഫലമാണ് ആയുസ് ,ആ ആയുസ് ബാല്യം, കൗമാരം, യൗവ്വനം,വാർദ്ധക്യം, മരണം എന്നിവയാണെങ്കിൽ,കിട്ടുന്ന ശിഷ്ട സംഖ്യയാണ് ഓരേ അവസ്ഥയിലും എത്ര വർഷം വീട് നിലനിൽക്കുന്നു എന്നറിയേണ്ടത്! ചിലർ പറഞ്ഞ് കേട്ടിട്ടില്ലേ വിട് വച്ച് ഇത്ര വർഷം കഴിഞ്ഞാണ് പ്രശ്നങ്ങൾ തുടങ്ങിയത് എന്ന്. പ്രശ്നത്തിന്റെ കാരണം അവർ പറയുന്നതിൽ തന്നെയുണ്ട്.
വയസുകളിൽ മരണത്തെ ഒരിക്കലും സ്വീകരിക്കരുത്, മരണമായുമുള്ള വീടുകളിൽ പാർക്കുന്നവർക്ക് പലതരത്തിലുമുള്ള ആപത്തുകൾ അനുഭവിക്കേണ്ടി വരും. ഗൃഹനാഥന് / ഗൃഹനാഥയ്ക്ക് ജാതകവശാൽ എത്ര നല്ല സമയം ആണെങ്കിലും അതിന്റെ ഗുണം അനുഭവിക്കാതെ ബുദ്ധിമുട്ടിലാകും. ബാല്യവും വാർദ്ധക്യവും മദ്ധ്യമവും യൗവ്വനം ഉത്തമവും ആകുന്നു.
അതിനാൽ പുതിയ വീട് വയ്ക്കുന്നവർ വീടിന്റെ ചുറ്റളവ് യൗവ്വനത്തിലാണ് എന്ന് ഉറപ്പ് വരുത്തുന്നത് ഉത്തമമാണ്.നിലവിലെ വീടുകളിലെ ആയുസ് ചിട്ടപ്പെടുത്തി അധമം എങ്കിൽ യൗവ്വനത്തിലേക്കോ, കൗമാരത്തിലേക്കോ ആയുസിനെ ക്രമീകരിക്കുന്നതിനുള്ള വിധി വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.
#ഉദാഹരണം
നിങ്ങളുടെ വീടിന്റെ ചുറ്റളവ് 29കോൽ 16 അംഗുലം എന്ന് കരുതുക.
(29-16) * 8/27 ഹരണഫലം 8 എന്ന് കിട്ടും
8 അഞ്ചിൽ കൂടുതലായതിനാൽ വീണ്ടും കൊണ്ട് ഹരിക്കുന്നു .
8/5 ഹരണഫലം 1 ഉം ശിഷ്ടം 3 ആണ് .
അതിനാൽ ഗൃഹത്തിന്റെ വയസ് 1 ( കൗമാരം) ഉം 29 കോൽ 16 അംഗുലം ചുറ്റളവുള്ള നിങ്ങളുടെ വീട് ഏകദേശം 30 വർഷത്തോളം നാശമില്ലാതെ നിലനിൽക്കും എന്നും മനസിലാക്കാം. വിട് നാശമില്ലാതെ തുടരും എങ്കിലും, അത്രത്തോളം വർഷമാണ് ആ ഗൃഹത്തിലെ താമസക്കാർക്ക് ഐശ്വര്യത്തോടെ ആ വീട്ടിൽ കഴിയാൻ സാധിക്കുക എന്ന അർത്ഥമാണ് ഗ്രന്ഥങ്ങളിൽ പറയുന്നത്. നിശ്ചിത വർഷം ആകുമ്പോൾ വീടിന് വാസ്തു ശാസ്ത്രത്തിൽ നിർദ് ദേശിക്കുന്നത് പ്രകാരം അറ്റകുറ്റപ്പണികൾ നടത്തി നിങ്ങളുടെ വീടിനെ പുതിയ ആയുസിലേയ്ക്ക് കൊണ്ട് വരാവുന്നതാണ്.
✍ പ്രസൂൻ സുഗതൻ രാവണൻ
വാസ്തു ശാസ്ത്രജ്ജൻ
Dream Style Builders & Designers
Kochi | Kottayam