16/10/2026
വാസ്തുശാസ്ത്രം — വിശ്വാസം മാത്രമോ, പ്രകൃതിയെ നിരീക്ഷിച്ചുണ്ടായ അറിവോ?
ഒരു വീടിന്റെ പ്ലാൻ വരക്കുമ്പോൾ/നിർമ്മിക്കുമ്പോൾ പലരും ആദ്യം ചോദിക്കുന്ന ചോദ്യം:
"വാസ്തു നോക്കിയിട്ടുണ്ടോ?"
വാസ്തുവിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
നിർമ്മാണരംഗത്ത് പ്രവർത്തിയ്ക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ അതിനെ മറ്റൊരു രീതിയിൽ കാണാൻ ശ്രമിക്കാറുണ്ട്:
നമ്മുടെ പൂർവികർ പ്രകൃതിയെ നിരീക്ഷിച്ച് രൂപപ്പെടുത്തിയ ചില നിർമാണരീതികൾക്ക് പിന്നിൽ പ്രായോഗികമായ കാരണങ്ങളുണ്ടായിരുന്നോ?
ഇത് പരിശോധിക്കാൻ ആദ്യം നമ്മുടെ കേരളത്തിന്റെ കാലാവസ്ഥ തന്നെ നോക്കാം.
🌧️ തെക്ക്-പടിഞ്ഞാറൻ കാറ്റും കേരളത്തിന്റെ കാലാവസ്ഥയും
കേരളത്തിന്റെ കാലാവസ്ഥയിൽ തെക്ക്-പടിഞ്ഞാറൻ മൺസൂണിന് വലിയ പ്രാധാന്യമുണ്ട്.
ഈ കാലയളവിൽ തെക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റും ശക്തമായ മഴയും വീടിന്റെ രൂപകൽപ്പനയിൽ പ്രധാന ഘടകങ്ങളാണ്.
അതിനാൽ ഒരു വീട് രൂപകൽപ്പന ചെയ്യുമ്പോൾ:
• കാറ്റിന്റെ ദിശ • മഴയുടെ ദിശ • സൂര്യന്റെ സഞ്ചാരം • ചൂട് • വായുസഞ്ചാരം • മഴവെള്ളത്തിന്റെ ഒഴുക്ക്
എന്നിവയെല്ലാം പരിഗണിക്കുന്നത് പ്രായോഗികമാണ്.