12/09/2022
ആം ആദ്മി പാർട്ടി കേരളത്തിൽ ഭരണത്തിലെത്തിയാൽ എന്തെല്ലാം നടപ്പിലാക്കുമെന്ന് ചിലർ ചോദിക്കാറുണ്ട്. കേരളത്തിലെ ജനങ്ങൾക്കായുള്ള കെജ്രിവാളിന്റെ ഗ്യാരന്റികളുടെ ബ്ലു പ്രിന്റ്👇
1️⃣അഴിമതിയും ധൂർത്തും ഇല്ലാതാക്കി കേരളത്തിന്റെ പൊതുകടം പടിപടിയായി കുറയ്ക്കും.
2️⃣ ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയതുപോലെ സൗജന്യ വൈദ്യുതിയും സൗജന്യ കുടിവെള്ളവിതരണവും സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്രാ സൗകര്യവും നൽകും.
3️⃣ യുവാക്കൾക്കായി കുടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. PSC നിയമനങ്ങൾ തീർത്തും സുതാര്യമാക്കും.
4️⃣വിദ്യാഭ്യാസ- ആരോഗ്യ മേഖലകളെ അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്തും.
5️⃣ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി കേരളത്തെ മാറ്റും.
6️⃣ അറുപത് വയസ്സ് കഴിഞ്ഞവർക്ക് മാന്യമായ പെൻഷനും മികച്ച സാമൂഹിക സുരക്ഷാ സംവിധാനവും നൽകും.
7️⃣ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സാമൂഹ്യനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ പദ്ധതികൾ നടപ്പിലാക്കും.
8️⃣ കേരളത്തെ പൂർണ്ണമായും ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത സംസ്ഥാനമാക്കും.
9️⃣ കാർഷികമേഖലയെ ഉദ്ധരിക്കുകയും മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
🔟നോക്കുകൂലി സമ്പ്രദായം നിയമഭേദഗതി മൂലം ഇല്ലാതാക്കി കേരളത്തെ ഒരു നിക്ഷേപകസൗഹൃദ സംസ്ഥാനമാക്കും.
1️⃣1️⃣ പരിസ്ഥിതിസൗഹൃദ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും.
ആം ആദ്മി പാർട്ടി ഭരണത്തിലെത്തുമ്പോൾ കേരളത്തിൻ്റെ പിന്നോക്കാവസ്ഥ മാറ്റി, കേരള ജനത അർഹിക്കുന്ന, ആഗ്രഹിക്കുന്ന ലോക നിലവാരത്തിലേക്കുയർത്താനത്യാവശ്യമായ പരിവർത്തന പദ്ധതികളുടെ ഒരു കരട് മാത്രമാണിവ.
സത്വര ആസൂത്രണ പദ്ധതികളോടെ, കേരളത്തെ ഒരു കമ്മി സംസ്ഥാന (Deficit State)മെന്നതിൽ നിന്നും, മിച്ച സംസ്ഥാനം(Surplus State) ആക്കുകയായിരിക്കും പ്രധാന ലക്ഷ്യം.