17/10/2025
യൂണിഫോം വിവാദം അതും നമ്മുടെ നമ്പർ-1 കേരളത്തിൽ
============================
പൂമ്പാറ്റകളെ പോലെ പറന്ന് നടക്കേണ്ട കുട്ടികൾക്ക് പലതരം യൂണിഫോമുകൾ അടിച്ചേൽപ്പിക്കുന്നു, ഇവയൊന്നും കുട്ടികൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ളതല്ല, നീട്ടി എറിയണം യൂണിഫോമുകൾ യൂണിഫോം ഏത് തന്നെയായാലും ആഭാസമായിരിക്കുന്നു
എന്ത് കൊണ്ട് കുട്ടികൾക്ക് മാത്രം യൂണിഫോം ? അദ്യാപകർക്കു എന്ത് കൊണ്ട് യൂണിഫോം ആയിക്കൂടാ? ഈ പ്രശ്നം വഷളാക്കിയത് ആ സ്കൂളിലെ ക്രി-സംഘി മാടവും അവരുടെ ആവേശം കാട്ടിയുള്ള തുള്ളലുമാണ് പിന്നെ രാഷ്ട്രീയക്കാർ എല്ലാ കാലത്തും ഒരു തരം ഇരട്ടത്താപ്പ് കുത്തിത്തിരിപ്പുമായി കൂടെയുണ്ടാകും അവരെ വിട്ട് കളയാം, വ്യത്യസ്തമായ കൾച്ചർ ഉൾകൊള്ളുന്ന എത്രയോ സ്ഥാപനങ്ങൾ നാട്ടിൽ ഉള്ളപ്പോൾ ഇത്തരം വലിയ നിബന്ധനകൾ എഴുതി വലിയ തലവരി പണവും ഫീസും നൽകി അഡ്മിഷൻ വാങ്ങിയി കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ പത്ത് വട്ടം ആലോചിക്കണം അത് മുസ്ലിം/ക്രിസ്ത്യൻ സ്കൂൾ ആകട്ടെ ഒരു മതവും ഇല്ലാത്തവരുടേതാകട്ടെ പരസ്പരം ആദരിച്ചും സ്നേഹിച്ചും പരിഗണിച്ചും ജീവിക്കാൻ പഠിപ്പിക്കുന്നതും പഠിക്കുന്നതും കൂടിയാകണം വിദ്ദ്യാഭ്യാസം / വിദ്യാലയം അതില്ലാതെ ഇംഗ്ലീഷിൽ ഉച്ചത്തിൽ സംസാച്ചാൽ മതി എന്നാണെങ്കിൽ നമ്മുടെ റൊണാൾഡ് ട്രമ്പിനെ പോലെയുള്ളവരുടെ നാല് വാർത്താ സമ്മേളനങ്ങൾ കേട്ടാൽ മാത്രം മതിയാകും ......മുസ്ലിം മാനേജ്‍മെന്റുകൾ സുന്നി/മുജാഹിദ്/ജമാഅത്തെ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിന് പകരം സ്കൂളുകൾ എങ്ങനെ നടത്തണം എങ്ങനെ ആയിരിക്കണം എന്നും കൂടി പഠിക്കാനുണ്ട് സ്വന്തം സ്ഥാപനങ്ങൾ മറ്റുള്ളവരെ കൂടി ആകർഷിക്കുന്നതും നിലവാരമുള്ളതുമാകണം, 300 കുട്ടികൾ പഠിക്കുന്ന ഒരു ക്രിസ്ത്യൻ മാനേജ്‍മെന്റ് സ്കൂളിൽ 120 മുസ്ലിം കുട്ടികൾ തലയിൽ തട്ടമിടാൻ പോലും സ്വാതന്ത്ര്യമില്ലാത്ത
ഒരു സ്കൂളിൽ എന്ത് കൊണ്ട് പഠിക്കുന്നു? (വലിയ തലവരി പണവും ഫീസും നൽകി അഡ്മിഷൻ വാങ്ങിയിട്ട്) അതിനുള്ള ഉത്തരം കണ്ടെത്തുന്നതിന്ന് പകരം സംഘടനക്കുള്ളിൽ ഗ്രുപ്പുകൾ ഉണ്ടാക്കി, ഉണ്ടാക്കിയ ഗ്രൂപുകൾക്ക് ഉള്ളിൽ ഉപ ഗ്രൂപ്പുകൾ ഉണ്ടാക്കി രാഷ്ട്രീയക്കാരുടെ പുറം ചൊരിഞ്ഞു കൊടുത്തു തണ്ണീർ തടങ്ങൾ നികത്തി അവിടെ വലിയ റിയൽ എസ്റ്റേറ്റ് കച്ചവടനങ്ങൾ നടത്തട്ടി / ആത്മീയ ചൂഷണങ്ങൾ നടത്തി ആഴ്ചയിൽ നാല് പത്ര സമ്മേളനങ്ങൾ വിളിച്ചു കൂട്ടി പരസ്പരം തെറി പറഞ് ഇമ്മിണി ബല്യ സുചായികൾ ആയി നടക്കാം എന്നാണ് ഭാവമെങ്കിൽ നിങ്ങൾ പിഴിച്ചിരുക്കുന്നു നിങ്ങൾ നിങ്ങളോട് തന്നെ തെറ്റ് ചെയ്തിരിക്കുന്നു