26/01/2023
റിപ്പ്ബ്ലിക് ദിനാഘോഷം നടത്തി:
ചങ്ങനാശ്ശേരി: ജൂനിയര്‍ ചേംബര്‍ ഇന്റെര്‍നാഷണല്‍ ചങ്ങനാശ്ശേരി ചാപ്റ്ററും, വിവിധ എക്സ് സര്‍വ്വീസ് സംഘടനകളായ നാഷണല്‍ എക്സര്‍വീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി, കെ എസ് എ എസ് എല്‍ , എയര്‍ഫോര്‍സ് എക്സ് സര്‍വീസ് അസോസിയേഷന്‍ എന്നീ സംഘടനകളും സംയുക്ത്മായി74 ആം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അഡ്വ: ജോബ് മൈക്കിള്‍ എം എല്‍ എ ദേശീയപതാക ഉയര്‍ത്തി. കോര്‍ഡിനേഷന്‍ കൌണ്സില്‍ പ്രസിഡണ്ട് വി. എം. തോമസ്, ജെ സി ഐ ചങ്ങനാശേരി പ്രസിഡണ്ട്, ജോബി ജോസഫ്, കെ എസ് എ എസ് എല്‍ പ്രസിഡണ്ട് ജോയ് സേവ്യര്‍, സെക്രട്ടറി ജോയ് പാറയ്ക്കല്‍, ജില്ല സെക്രട്ടറി ജോസുകുട്ടി വലിയ പറമ്പില്‍ , മുന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് വി.ജെ ലാലി, ജെ സി സെക്രട്ടറി ശരത് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ജെ സി വാര്‍ മെമോറിയലില്‍ സംഘടനാ അംഗങ്ങളും, പൌരന്മാരും പുഷ്പങ്ങള്‍ അര്‍പ്പിച്ചു. വിമുക്ത ഭടന്‍മാര്‍ക്കയി ആശുപത്രി തുടങ്ങുന്നതിന് സൌകര്യപ്രദമായരീതിയില്‍ 15 സെന്‍റ് സ്ഥലം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് യോഗം അഭ്യര്‍ദ്ധിച്ചു.