TACHI POWER Solutions Pvt.Ltd

TACHI POWER Solutions Pvt.Ltd THACHI POWER SOLUTIONS PVT.LTD IS A KANNUR BASED COMPANY WHICH IS BEEN STARTED IN A VISION OF RENEWA

06/09/2024

06/08/2023

പ്രിയ സുഹൃത്തെ,

ഇൻകാസ് ഖത്തർ സ്ഥാപകാംഗവും കണ്ണൂർ ജില്ലാ ഇൻകാസ് കമ്മറ്റിയുടെ പ്രഥമ പ്രസിഡണ്ടും ആയിരുന്ന പി കെ സുലൈമാനിക്കയുടെയും അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ തലശ്ശേരി നിയോജകമണ്ഡലം മുൻ പ്രസിഡണ്ട് റഹിം റയാന്റെയും സ്മരണാർത്ഥം ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി റിയാദ മെഡിക്കൽ സെന്റെറുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് ഓഗസ്റ്റ് 11നു വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ (സ്പോർട്സ് റൗണ്ട് അബൗടിന് സമീപം) വെച്ച് നടക്കുന്നതായിരിക്കും.

രക്തദാനം എന്ന ഈ പുണ്യ പ്രവൃത്തിക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏവരും ഈ വിവരം തങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിച്ച് പരമാവധി രക്തദാതാക്കളെ കണ്ടെത്താൻ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

രക്തദാതാക്കൾക്ക് റിയാദ മെഡിക്കൽ സെന്റർ നൽകുന്ന ചികിത്സ ആനുകൂല്യ കാർഡ് നൽകുന്നതാണ് .

ഐ സി ബി എഫ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമെടുക്കുന്നതിനും പുതുക്കന്നതിനുമുള്ള സൗകര്യം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ഇതുവരെ പോളിസി എടുക്കാത്തവർ ഇതിന്റെ ഭാഗമാവണമെന്ന് അഭ്യർത്ഥിക്കുന്നു.

രക്തം ദാനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ

1. 6 മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക്(നേപ്പാൾ,ബംഗ്ലാദേശ്,പാക്കിസ്ഥാൻ) യാത്ര ചെയ്തവർക്കും മറ്റ് രാജ്യങ്ങളിലേക്ക് ഒരുമാസത്തിനുള്ളിൽ യാത്ര ചെയ്തവരും രക്തം ദാനം ചെയ്യുവാൻ പാടില്ല.
2. രക്തം ദാനം ചെയ്യുന്നതിന് മുമ്പുള്ള രാത്രിയിൽ കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കുക .
3. സ്ഥിരമായി ഇൻസുലിൻ എടുക്കുന്നവർക്ക് രക്തം ദാനം ചെയ്യാൻ പാടില്ല.
4. കഴിഞ്ഞ ഒരു മാസമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവർ ആയിരിക്കരുത് .
5. ആസ്പിരിൻ കഴിക്കുന്നവർ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നില്ലെങ്കിൽ, രക്തദാനത്തിന് 3 ദിവസം മുൻപ് അത് നിർത്തേണ്ടതാണ്.
6. കോവിഡ് പോസിറ്റീവ് ആയവർക്ക് രോഗനിർണയം കഴിഞ്ഞ് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം.
7. മുമ്പ് രക്തം ദാനം ചെയ്തവർക്ക് 2 മാസത്തിന് ശേഷം വീണ്ടും രക്തം ദാനം ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക.
70944344
55770560
7402 7402

നന്ദി

30/03/2022

അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരെ ആവേശത്തിലാക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറബിൽ & ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുക്കുന്ന ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റിയുടെ സ്പോർട്സ് ഡേ യുടെ സമാപന സമ്മേളനത്തിന്റെ ഉഘാടനവും സമ്മാനദാനവും ഏപ്രിൽ ഒന്ന് വെള്ളിയാഴച്ച വൈകുന്നേരം 6 മണിക്ക് (1-04-2022 6 pm)പോഡാർ പേൾ സ്കൂളിൽ വച്ച് നടത്തപെടുന്നു എല്ലാ പ്രിയപെട്ടവരുടെയും സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു....... കേരളത്തിലെ യുവജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു മുന്നോട്ട് പോകുന്ന പിണറായി ഭരണത്തെ ജനകീയപ്രതിരോധം തീർത്ത് യുവജനതയ്ക്ക് പുതിയ പ്രതീക്ഷകളുടെ പുത്തൻകിരണങ്ങൾ നൽകാൻ ശ്രമിക്കുന്ന #യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ അമരക്കാരൻ #ഷാഫിപറമ്പിലും, ഒരുഭാഗത്ത്‌ ചരിത്രസത്യങ്ങളെവളച്ചൊടിച്ചു ഭരണകൂടതാൽപ്പര്യങ്ങളെ കോർപ്പറേറ്റ് മാധ്യമസംവിധാനത്തിലൂടെ വക്രീകരിച്ചു തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു മുന്നോട്ട് പോകുന്ന വർഗീയഭരണകൂടത്തിന്റെ കിരതനിലപാടുകളെയും, അതേപോലെ വർഗ്ഗഫാസിസത്തിന്റെ അടിച്ചമർത്തൽ നിലപാടുകർക്കെതിരെയും ഉത്ന്മൂ ലന രാഷ്ട്രീയനടപടികൾക്കെതിരെയും പൊതുജനസമക്ഷം വസ്തുതകളെ കൃത്യമായി അവതരിപ്പിച്ചുകൊണ്ട് ചാനൽ ചർച്ചകളെ ആസ്വാദന ശൈലിയിലേക്ക് മാറ്റി, അസത്യങ്ങളെയും അർദ്ധസത്യങ്ങളെയും വകഞ്ഞുമാറ്റി യഥാർത്ഥവസ്തുതതകളെ പ്രേക്ഷക സമക്ഷം അവതരിപ്പിക്കുന്ന #രാഹുൽമാക്കൂട്ടത്തിലും എത്തുകയാണ്, എല്ലാ ജനാതിപത്യ #മതനിരപേക്ഷ വിശ്വാസികളെയും പരിപാടിയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു, #സ്വാഗതംചെയ്യുന്നു….. ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി. വിശദ വിവരങ്ങൾക്കും പുതിയ അപ്ഡേറ്റ്കൾക്കും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക: https://www.facebook.com/incasqatar/ #ഇൻകാസ്ഖത്തർ #സെൻട്രൽകമ്മിറ്റി 💚⚪️🧡

14/05/2021

പ്രിയ സുഹൃത്തുക്കളെ,

* രക്തദാനം മഹാദാനം* എന്ന സന്ദേശമുയർത്തി അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ സ്മരണാർത്ഥം ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി
ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ബ്ലഡ് ഡോണേഷൻ ക്യാമ്പ് *21-05-2021 വെള്ളിയാഴ്ച ഉച്ചക്ക് 1:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ* എച്ച് എം സി ബ്ലഡ് ഡോണർ സെന്റെറിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന വിവരം സ്നേഹപൂർവ്വം അറിയിക്കട്ടെ.

താഴെ കൊടുത്തിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം, നിങ്ങൾ രക്തദാനം ചെയ്യാൻ യോഗ്യനെങ്കിൽ, ചുവടെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണമെന്ന് വിനീത്പൂർവ്വം അഭ്യർത്ഥിക്കുന്നു.

രക്തദാനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ:-

1) രക്തദാതാവ് 18നും 60നും വയസ്സിനിടയിൽ പ്രായം ഉള്ളവരായിരിക്കണം.
2) വിട്ടുമാറാത്ത ഹൃദയം, ശ്വാസകോശം അല്ലെങ്കിൽ രക്തചംക്രമണ രോഗങ്ങൾ എന്നിവ ഉണ്ടാകരുത്.
3) ദാതാക്കൾ വിളർച്ചയോ ഇൻസുലിൻ ആശ്രിതരോ രക്താതിമർദ്ദമോ ഉള്ളവർ ആയിരിക്കരുത്.
4) ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ എന്നിവർ രക്തംദാനം ചെയ്യരുത്.
5) രക്തം നേരത്തെ ദാനം ചെയ്തിട്ടു 8 ആഴ്ച (56 ദിവസം) കഴിഞ്ഞിരിക്കണം.
6) COVID പോസിറ്റീവ് ആയിരുന്ന വ്യക്തികൾ നെഗറ്റീവ് ആയിട്ടു 3 മാസം കഴിഞ്ഞിരിക്കണം.
7) കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളിലേക്കും 1 മാസത്തിനുള്ളിൽ ജി.സി.സി & യൂറോപ്പ് രാജ്യങ്ങളും യാത്രചെയ്തവർക്കു രക്തദാനം സാധ്യമല്ല.
😎 ഒന്നാമത്തെയോ രണ്ടാമത്തെയോ ഡോസ് വാക്സിനേഷൻ എടുത്തിട്ടുള്ളവർക്കും രക്തം നൽകാം.

ഖത്തർ ഇന്ത്യൻ എംബസ്സിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐ സി ബി എഫിന്റെ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാവുന്നതിനായുള്ള രജിസ്ട്രേഷൻ സൗകര്യം
മെയ് 21നു വെള്ളിയാഴ്ച ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന ബ്ലഡ് ഡോണേഷൻ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് കൈത്താങ്ങാവാൻ ഇതിനോടകം തന്നെ ഐ സി ബി എഫ് നേതൃത്വം നല്കുന്ന ഈ ഇൻഷുറൻസ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം പ്രസക്തമാണ്. രണ്ട് വർഷ കാലാവധിയുള്ള ഇൻഷുറൻസ് പോളിസിക്ക് QAR 125 ആണ് പ്രീമിയം തുക. ഈ പോളിസിയിൽ അംഗമാവാൻ താത്പര്യമുള്ളവർ പ്രസ്തുത ദിവസം താഴെ പറയുന്ന രേഖകൾ സഹിതം ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ എത്തിച്ചേരണമെന്ന് അഭ്യാർത്ഥിക്കുന്നു -

1. പാസ്സ്പോർട്ട് കോപ്പി
2. ഖത്തർ ഐഡി കോപ്പി

ഇൻഷുറൻസ് പോളിസി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 70331167 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

For Registration
https://tinyurl.com/Incasknr

10/05/2021

പ്രിയ സുഹൃത്തുക്കളെ,

രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ സ്മരണാർത്ഥം ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി
ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ബ്ലഡ് ഡോണേഷൻ ക്യാമ്പ് 21-05-2021 വെള്ളിയാഴ്ച ഉച്ചക്ക് 1:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ എച്ച് എം സി ബ്ലഡ് ഡോണർ സെന്റെറിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന വിവരം സ്നേഹപൂർവ്വം അറിയിക്കട്ടെ.

07/02/2021
30/01/2021

#ഇൻകാസ്_യൂത്ത്_വിങ്
"റഹിം റയാൻ” സ്മരണാർത്ഥം സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് 🩸

ഫെബ്രുവരി 5 | വെള്ളിയാഴ്ച | രാവിലെ 8 മണി മുതൽ

ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച്

നിങ്ങളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

HAKEEM NORAVANA
+974 3330 1346

JOBY THOMAS
+974 3074 1384

HASHIM BASHEER
+974 3055 5889



💙

06/11/2019
05/11/2019

Address

Thalassery
670101

Telephone

+919745819277

Website

Alerts

Be the first to know and let us send you an email when TACHI POWER Solutions Pvt.Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TACHI POWER Solutions Pvt.Ltd:

Share