Sunstock solar system

Sunstock solar system Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sunstock solar system, Solar Energy Company, Malayinkeezhu, Thiruvananthapuram.

അധികമാർക്കും അറിയാത്ത ഒരു രീതിയാണ് സോളാറിന്റെ ON-GRID solution.സോളാർ എന്ന് കേട്ടാൽ മിക്കവരും കരുതുന്നത് സോളാറിൽ നിന്നുള്...
18/06/2020

അധികമാർക്കും അറിയാത്ത ഒരു രീതിയാണ് സോളാറിന്റെ ON-GRID solution.
സോളാർ എന്ന് കേട്ടാൽ മിക്കവരും കരുതുന്നത് സോളാറിൽ നിന്നുള്ള വൈദ്യുതി നമ്മൾ നേരിട്ട് ഉപയോഗിക്കുന്ന രീതി ആയിരിക്കും എന്നതാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി, ചെലവുകൾ കുറച്ച്, വൈദ്യുതി ബില്ല് പൂർണ്ണമായും ഇല്ലാതാക്കുന്ന സോളാർ സിസ്റ്റം ആണ് ON-GRID.

""KSEB യുടെ കറണ്ട് ഇല്ലാത്തപ്പോഴോ, കറണ്ടിന് പകരമായോ, സോളാറിൽ നിന്ന് നേരിട്ടോ ഉപയോഗിക്കുവാൻ കഴിയുന്നതല്ല ഇത്.""

ON-GRID എന്നത് ഒരു ചെറിയ ബിസിനസ്സ് ആയി കണക്കാക്കാം. അതായത് നമ്മൾ പണം മുടക്കി ചെയ്യുന്ന ഒരു കച്ചവടമാണ് ON-GRID സോളാർ SOLUTION.

നമ്മുടെ വീട്ടിലോ സ്ഥാപനത്തിലോ ഫാക്ടറിയിലോ ഒക്കെ സോളാർ പാനലുകളും ഒപ്പം ഒരു GRID TIE ഇൻവെർട്ടറും അനുബന്ധ സാധനങ്ങളും കൂടി ഫിറ്റ്‌ ചെയ്ത് അതിൽനിന്നും വൈദ്യുതി ഉണ്ടാക്കി വിൽക്കുന്ന ഒരു ബിസിനസ്സ് ആണ് ഈ ON-GRID. ഈ കച്ചവടത്തിന് ഒരു ഉപഭോക്താവ് വേണം. അതാണ് KSEB(KERALA STATE ELECTRICITY BOARD LIMITED). നമ്മൾ നേരത്തേതന്നെ KSEB യുടെ ഒരു ഉപഭോക്താവാണ്. അതായത് രണ്ടുപേർ മാത്രമേ ഈ കച്ചവടത്തിൽ ഉള്ളൂ. ഈ രണ്ടുപേരും പരസ്പരം ബിസിനസ്സ് ഉടമകളും ഉപഭോതാവും ആകുന്നു. നമ്മൾ സോളാറിൽ നിന്ന് വൈദ്യുതി ഉണ്ടാക്കി KSEBക്ക് കൊടുക്കുന്നു. KSEB നമുക്ക് പണം തന്ന് അത് വാങ്ങുന്നു. പകരം KSEB യുടെ വൈദ്യുതി നമ്മൾ ഉപയോഗിക്കുന്നു.

നമ്മൾ വാങ്ങുന്ന/ഉപയോഗിക്കുന്ന KSEB യുടെ വൈദ്യുതി എന്നത് "യൂണിറ്റുകൾ" ആയാണ് കണക്കാക്കുന്നത്. തിരിച്ച് അതേ യൂണിറ്റുകളോ അതിൽ കൂടുതൽ യുണിറ്റുകളോ ആണ് നമ്മൾ KSEB ക്ക് വിൽക്കുന്നത്. നമ്മൾ വിൽക്കുന്ന യൂണിറ്റുകളിൽ നിന്ന്, നമ്മൾ ഉപയോഗിക്കുന്ന KSEB യൂണിറ്റുകൾ അവർ കുറയ്ക്കും. അതായത് ഉദാഹരണം പറഞ്ഞാൽ, ഓരോ ബില്ല് വരുമ്പോഴും നമ്മൾ 700 യൂണിറ്റ് കൊടുക്കുകയും 400 യൂണിറ്റ് ഉപയോഗിക്കുകയും ചെയ്താൽ 700 ൽ നിന്നും 400 കുറവ് ചെയ്യും. നമ്മുടെ വൈദ്യുതി ബില്ല് പൂജ്യം ആകുന്നത് ഇങ്ങനെയാണ്. അപ്പോൾ ബാക്കി 300 യൂണിറ്റ് നമ്മൾ കൂടുതൽ കൊടുത്തതായി കണക്കിൽ വരും. ഇങ്ങനെ നമ്മൾ കൊടുക്കുന്ന കൂടുതൽ യൂണിറ്റുകൾ ഓരോ വർഷവും കണക്കാക്കി അതിനുള്ള തുക KSEB നമുക്ക് തരും. അഥവാ നമ്മൾ ആ തുക സ്വീകരിച്ചില്ല എങ്കിൽ, കൂടുതൽ ഉള്ള ആ യൂണിറ്റുകൾ നമുക്ക് ഉപയോഗിക്കാവുന്നതുമാണ്.

വലിയ മുടക്കുമുതൽ വരുന്നതും കാലാകാലങ്ങളിൽ ബാറ്ററികൾ മാറ്റി പുതിയവ വെക്കാനും മറ്റുമുള്ള ഭാരിച്ച മെയ്ന്റനൻസ് ചെലവുകൾ ഉള്ളതുമായ ബാറ്ററി ഇൻവെർട്ടർ സിസ്റ്റത്തെ (OFF GRID) അപേക്ഷിച്ച് ഉപഭോക്താവിന് വളരെ ലാഭകരവും ഒറ്റതവണത്തെ മുതൽമുടക്കും പിന്നീട് മറ്റ് വലിയ ചെലവുകൾ ഒന്നുംതന്നെ ഇല്ലാത്തതുമായ സിസ്റ്റമാണ് ON GRID.

ON-GRID SOLARSYSTEMഎന്നാൽ എന്ത്? അധികമാർക്കും അറിയാത്ത ഒരു രീതിയാണ് സോളാറിന്റെ ON-GRID solution.സോളാർ എന്ന് കേട്ടാൽ മിക്...
17/06/2020

ON-GRID SOLARSYSTEMഎന്നാൽ എന്ത്?

ON GRID WARRANTY:7 year Replacement for system including cable & solar panels
30year Performance for solar panels.

12/06/2020

നിങ്ങൾ ഒരു പുതിയ ജോലി അല്ലെങ്കിൽ ഒരു സംരംഭം തുടങ്ങുവാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ SunStock Solarsystem നിങ്ങളെ സഹായിക്കാം .ഭാവിയിലേക്കുള്ള ഊർജസ്ത്രാതസ്സ് എന്ന നിലയ്ക്ക് സൗരോർജത്തെ ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ളതാണ്. കോവിഡ്‌ മഹിമാരി നാം സ്വയംപര്യപ്തതയിലേക്ക് എത്തേണ്ട ആവിശ്യകത നമ്മെ ബോധ്യപെടുത്തിയിട്ടുണ്ട് .ഭാവിയിലേക്കുള്ള ബിസിനസ്സ് എന്ന രീതിയിൽ തുടങ്ങാൻ താൽപര്യമുള്ളവർ Coment ചെയ്യുക. ലോൺ അവിശ്യമുള്ളവർക്ക് അതിനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതാണ്

24/05/2020

ഇങ്ങോട്ടു പണം; MORE DETAILS CALL OR Wattsapp 6238839059,9207557778

ON GRID SOLAR

ഒരു പക്ഷേ, ഇന്നും അധികമാരും കൃത്യമായി മനസിലാക്കിയിട്ടില്ലാത്ത കെ എസ് ഇ ബിയുടെ ഓണ്‍ ഗ്രിഡ് സോളാര്‍ . വൈദ്യുതി ഇതുമായി ബന്ധപ്പെട്ട കെ എസ് ഇ ബിയുടെ പദ്ധതി
വീട്ടിനു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ഉല്‍പ്പാദിപ്പിച്ചതില്‍ അധിക വൈദ്യുതി കെ എസ് ഇ ബിക്ക് നല്‍കി. ഇത്തരത്തില്‍ ഓരോ വര്‍ഷവും വരുമാനം ഉറപ്പിക്കുന്ന എത്രയോ പേര്‍ ഇന്ന് സംസ്ഥാനത്തുണ്ട്.
വൈദ്യുതി ഉപയോഗിക്കുന്നതില്‍ സര്‍വകാല റെക്കോഡില്‍ എത്തി നില്‍ക്കുകയാണ് കേരളം. ഒരു ദിവസത്തെ ശരാശരി ഉപയോഗം 7.5 മുതല്‍ 8 കോടി യൂണിറ്റ്, ഇതില്‍ 5 കോടി യൂണിറ്റ് കേരളം വെളിയില്‍ നിന്നും വാങ്ങുന്നതാണ്. പ്രഖ്യാപിത പവര്‍കട്ട് ഇല്ലെങ്കിലും വൈദ്യുതി മുടക്കമൊക്കെ ഇപ്പോഴും സര്‍വ്വസാധാരണമാണ്. ഫാന്‍, എയര്‍ കണ്ടീഷന്‍, അയേണ്‍ ബോക്‌സ്, വാഷിംഗ് മെഷീന്‍ എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ വൈദ്യുതി ബില്ലില്‍ വലിയ വര്‍ദ്ധനവുമുണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാകുന്ന പദ്ധതിയാണ് കെ എസ് ഇ ബിയുടെ ഓണ്‍ ഗ്രിഡ് സോളാര്‍ പദ്ധതിയെന്ന്
ഓണ്‍ ഗ്രിഡ് സോളാര്‍ എന്ന പേരു സൂചിപ്പിക്കുന്നത് നേരിട്ട് ഗ്രിഡിലേക്ക് എന്നാണ്, അതായതു നമ്മുടെ വീട്ടില്‍ തന്നെ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചു കെ എസ് ഇ ബിയുടെ വിതരണ സംവിധാനത്തിലേക്ക് നേരിട്ട് വൈദ്യുതി കൊടുക്കുന്ന രീതി. ഉല്‍പാദിപ്പിക്കുമ്പോള്‍ തന്നെ വിതരണം ചെയ്യുന്നതിനാല്‍ ബാറ്ററിയുടെ ആവശ്യം വരുന്നില്ല. ആയതിനാല്‍ പദ്ധതി ചിലവ് വളരെ കുറവാണെന്നത് മറ്റൊരു പ്രത്യേകത. മാത്രമല്ല അഞ്ചു വര്‍ഷം കൂടുമ്പോള്‍ ബാറ്ററി മാറേണ്ട പുനര്‍ ചിലവും വരുന്നില്ല. ബാറ്ററി ചാര്‍ജ്ജിംഗ് ആവശ്യമില്ലാത്തതിനാല്‍ മെയിന്റനന്‍സ് വളരെ കുറവാണ്. കൂടുതല്‍ യൂണിറ്റ് വൈദ്യുതിയും ലഭിക്കുന്നു. മാത്രമല്ല വയറിംഗ് സംവിധാനത്തില്‍ മാറ്റം വരുത്താതെ ഉപയോഗിക്കാനും സാധിക്കുന്നു.
മുമ്പൊക്കെ ബാറ്ററി ഉപയോഗിച്ചുകൊണ്ടുള്ള ഓഫ് ഗ്രിഡ് സോളാര്‍ പദ്ധതിയാണ് ഉപയോഗിച്ച് കൊണ്ടിരുന്നത്. 5 വര്‍ഷം കൂടുമ്പോള്‍ ബാറ്ററി മാറുന്നതിനായി ശരാശരി വലിയ ഒരു തുക തന്നെ ചിലവാകും. എന്നാല്‍ ഓണ്‍ ഗ്രിഡിനു ബാറ്ററി ഇല്ലാത്തതിനാല്‍ ഇത്തരം ചിലവുകളെ ഒഴിവാക്കാനും കഴിയും.
ഓഫ് ഗ്രിഡില്‍ ബാറ്ററി ചാര്‍ജ്ജിങ്ങിനും ഡിസ്ചാര്‍ജ്ജിങ്ങിനുമായി മാസം 30 യൂണിറ്റ് വൈദ്യുതി എടുക്കുന്നു. അതുകൊണ്ട് ഒരു കിലോവാട്ടില്‍ നിന്നു മാസം 90 യൂണിറ്റ് വൈദ്യുതി മാത്രമേ ലഭിക്കുകയുള്ളു. എന്നാല്‍ ഓണ്‍ ഗ്രിഡില്‍ നിന്നും മാസം 120 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നു. അതായത് ഒരേ മുടക്കു മുതലില്‍ രണ്ടു മാസത്തെ കറണ്ടു ബില്ലില്‍ ഓഫ് ഗ്രിഡ് സോളാറിനെ അപേക്ഷിച്ച് 300 യൂണിറ്റ് വൈദ്യുതി ഓണ്‍ ഗ്രിഡ് സോളാറില്‍ നിന്നും അധികമായി ലഭിക്കുന്നു.
ബാറ്ററി ചാര്‍ജിംഗ് കൃത്യമായി നടക്കാത്തത് കൊണ്ടാണ് ഓഫ് ഗ്രിഡ് സോളാര്‍ ഇന്‍വേര്‍ട്ടറിന് സാധാരണ കേടുപാടുകള്‍ സംഭവിക്കുന്നത്, എന്നാല്‍ ഓണ്‍ ഗ്രിഡിനു മെയിന്റനന്‍സ് വളരെ കുറവാണ്. ഓഫ് ഗ്രിഡിനെ അപേക്ഷിച്ച് വില കുറവും , കൂടുതല്‍ യൂണിറ്റ് വൈദ്യുതി, കുറഞ്ഞ മെയിന്റനന്‍സ്, പുനര്‍ചിലവില്ല ഇവയൊക്കെ ഇതിന്റെ പ്രത്യേകതകള്‍. ഓണ്‍ ഗ്രിഡ് സോളാര്‍ സ്ഥാപിക്കുന്നതിനു
2000 ത്തിനും 3000 രൂപയ്ക്കുമിടയില്‍ വൈദ്യുതിബില്‍ വരുന്നവര്‍ ശരാശരി 400-500 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. 3 കിലോവാട്ട് ഓണ്‍ ഗ്രിഡ് സ്ഥാപിക്കുന്നവര്‍ 2 മാസത്തേക്ക് ശരാശരി 720 യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നു. അതായതു 3000 രൂപ ബില്ലടക്കുന്നവര്‍ക്ക് യാതൊരു പണവും അടക്കേണ്ടി വരുന്നില്ല. എന്നാല്‍ 2000 രൂപ ബില്ലടക്കുന്നവര്‍ക്ക് ഓരോ മാസവും ശരാശരി 250 യൂണിറ്റ് വൈദ്യുതി മിച്ചം ലഭിക്കും. മിച്ചം ലഭിച്ച വൈദ്യുതി അടുത്ത ബില്ലില്‍ കുറവ് ചെയ്യുന്നു. എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തില്‍ മിച്ചം ലഭിച്ച വൈദ്യുതിയുടെ പണം കെ എസ് ഇ ബി ഉടമയ്ക്ക് തിരികെ നല്‍കുന്നു. ഓണ്‍ ഗ്രിഡ് സോളാര്‍ സ്ഥാപിക്കാന്‍ മുടക്കുന്ന തുക നാലോ അഞ്ചോ വര്‍ഷം കൊണ്ട് പൂര്‍ണമായും തിരിച്ചു കിട്ടുമെന്നതാണ് പ്രത്യേകത.
വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്‍കംടാക്‌സ് ഡിപ്രിസിയേഷന്‍ ഇന്‍പുട്ട് ക്ലെയിം ആദ്യത്തെ 3 വര്‍ഷം കൊണ്ട് മുഴുവനായും ലഭിക്കും. സ്‌ഥാപനങ്ങള്‍ക്ക് കെ എസ് ഇ ബിയില്‍ നിന്നുള്ള സാധ്യതാ റിപ്പോര്‍ട്ട് വാങ്ങി ഓണ്‍ ഗ്രിഡ് സോളാര്‍ സ്ഥാപിക്കാം. 6238839059 ബന്ധപ്പെട്ടാല്‍ വീട്ടിലോ സ്ഥാപനത്തിലോ എവിടെയയാലും ഇത് കെ എസ് ഇബിയുടെ ഇന്‍സ്‌പെക്റ്ററേറ്റ് വിഭാഗം പരിശോധിച്ച് അംഗീകാരം നല്‍കിയതിനു ശേഷമാകും പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക.
സ്ഥാപനങ്ങള്‍ക്ക് മുകളില്‍ പാനല്‍ വെയ്ക്കാന്‍ സ്ഥലമില്ലെങ്കില്‍ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചുകൊണ്ട് സ്ഥാപനത്തിന്റെ വൈദ്യുതി ബില്‍ ഒഴിവാക്കാനും സാധിക്കും.
വൈദ്യുതി ബില്ലില്‍ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു എന്ന് മനസിലാക്കിയാണ് അതിനനുയോജ്യമായ സോളാര്‍പാനല്‍ ഘടിപ്പിക്കുക. അത് 400നും 500നും ഇടക്കാണെങ്കില്‍ 2 കിലോവാട്ട് സോളാര്‍ ആവശ്യമാണ്. 500നും 700നും ഇടക്കാണെങ്കില്‍ 3 കിലോവാട്ട് സോളാര്‍ വേണ്ടി വരും. ഒരു കിലോവാട്ട് ഓണ്‍ ഗ്രിഡില്‍ നിന്നും ശരാശരി 120 യൂണിറ്റ് വൈദ്യുതി ഒരു മാസം കിട്ടുന്നു എന്ന രീതിയില്‍ എത്ര കിലോവാട്ട് സോളാര്‍ വേണം എന്ന് കണക്കുകൂട്ടിയെടുക്കാം.
കെ എസ് ഇ ബി കേന്ദ്രപൂളില്‍ നിന്നും വാങ്ങുന്ന വൈദ്യുതിയുടെ ശരാശരി വിലക്ക് അതായത് പൂള്‍ പര്‍ച്ചേസിംഗ് വിലയുടെ ആനുപാതികമായ തുകയ്ക്കാണ് വൈദ്യുതി വാങ്ങുക. ഇപ്പോള്‍ അത് ശരാശരി 3.50 രൂപയാണ്. ഓരോ വര്‍ഷവും വൈദ്യുതി വില വര്‍ദ്ധിച്ചു കൊണ്ടിരിക്കും.
കെ എസ് ഇ ബിയില്‍ നിന്നു സാധ്യതാ റിപ്പോര്‍ട്ട് ലഭിച്ച് 30മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനി ഓണ്‍ ഗ്രിഡ് സോളാര്‍ സ്ഥാപിച്ചു തരും. അതായതു 2-3 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. ആദ്യം തന്നെ വീടിനു ഒരു കിലോവാട്ടിനു 100 സ്‌ക്വയര്‍ അടി നിരക്കില്‍ നിഴല്‍ വീഴാത്ത സ്ഥലം ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇതിനു കമ്പനിക്കാരെയോ അല്ലെങ്കില്‍ സോളാര്‍ സൈറ്റ് സര്‍വ്വെയറേയോ കൊണ്ട് പരിശോധിപ്പിക്കാം.
25 വര്‍ഷത്തെ വാറണ്ടിയാണ് പാനലുകള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടു തന്നെ വൈദ്യുതി ബില്‍ ഇല്ലാതാകുന്നതിലുള്ള വരുമാനം മാത്രമല്ല, വൈദ്യുതി വില്‍പ്പന നടത്തിയുള്ള ലാഭവും കൂടിയാകുമ്പോള്‍ ഏതു സാധാരണക്കാരനും പദ്ധതി ഏറെ ഗുണകരമാണ്.
സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി കരാറൊപ്പിട്ട് നിങ്ങളുടെ വീട്ടിലും വൈദ്യുതി പാനല്‍ സ്ഥാപിച്ച് അധികവൈദ്യുതി കെ എസ് ഇ ബിക്കു വില്‍ക്കാം.

23/05/2020
21/04/2020

ഓഫീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്

We are looking for a smart efficient dynamic person
09/04/2020

We are looking for a smart efficient dynamic person

Address

Malayinkeezhu
Thiruvananthapuram
695571

Website

Alerts

Be the first to know and let us send you an email when Sunstock solar system posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share