15/01/2017
"ഞാൻ വി.കെ.സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർഥിയാണ്. നമ്മുടെ കോളേജിലെ സ്റ്റാഫ് നടത്തിവരുന്ന ചില വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളെ പറ്റിയാണ് ഈ പോസ്റ്റ്. അതിനുമുൻപ് ഞാൻ എന്നെക്കുറിച്ച് ചിലത് പറയാം. ഞാൻ ഒരു മെക്കാനിക്കൽ വിദ്യാർഥിയാണ്. എല്ലാ വിദ്യാർഥികളെയും പോലെ തന്നെ ഒരുപാടു സ്വപ്നങ്ങളുമായിട്ടാണ് ഞാൻ ഈ കോളേജിലേക്ക് വരുന്നത്. അന്ന് Dr.Ajayakumar.V ആയിരുന്നു ഞങ്ങളുടെ പ്രിൻസിപ്പാൾ.വിദ്യാർത്ഥികളെ പേടിപ്പിച്ചും പീഡിപ്പിച്ചും ഭരിക്കുക, എന്നതായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം. ഞങ്ങളെ മാക്സിമം ഉപദ്രവിച്ചിട്ടുണ്ട്.
അന്നുവരെ എന്നെ പഠിപ്പിച്ചിട്ടുള്ള ഭൂരിഭാഗം അധ്യാപകരും വളരെ നല്ല മനുഷ്യരും, വിദ്യാർഥികളെ റിസൾട്ട് ഉണ്ടാക്കുന്ന യന്ത്രങ്ങൾ മാത്രമായിട്ട് കാണാത്തവരും ആയിരുന്നു. എന്നാൽ എല്ലാ അധ്യാപകരും അങ്ങനെ അല്ല എന്ന് എനിക്ക് വൈകാതെ മനസിലായി. ഈ കാലത്ത് ഞാൻ കൊടുത്ത ഫൈനിന് കൈയും കണക്കും ഇല്ല. ഏറ്റവും വിചിത്രമായ കാര്യം, ഈ ഫൈൻ യാതൊരു കണക്കും ഇല്ലാതെയാണ് വാങ്ങുന്നത്.പേരിനു ഒരു ബുക്കിൽ എഴുതി ഇടും, റസിപ്റ് എന്നൊരു സാധനം ഇല്ല.. പിന്നീട് ഞങ്ങൾക്ക് മനസിലായി ഇത് മാനേജ്‌മന്റ് പോലും അറിയുന്നില്ല, അധ്യാപകർക്ക് കൈയിട്ട് വാരാൻ ഉള്ളതാണ് ഞങ്ങൾ കൊടുക്കുന്ന ഫൈൻ (അവിടുന്ന് പിരിഞ്ഞു പോയ ഒരു അധ്യാപകൻ തന്നെ പറഞ്ഞതാണ്). സ്വഭാവത്തിന്റെ ഗുണം കാരണം വൈകാതെ അജയകുമാറിനെ കോളേജ് അധികൃതർ തന്നെ പറഞ്ഞുവിട്ടു (പിന്നീട് പോയ കോളേജിൽ നിന്നും പറഞ്ഞുവിട്ടു എന്നാണ് കേട്ടത്.). പിന്നീട് വന്ന പ്രിൻസിപ്പൽ Dr. Chandramohan Nair ആയിരുന്നു. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഞങ്ങൾ ആശ്വസിച്ചു. പക്ഷെ മാനേജ്മെന്റിന്റെ കളിപ്പാവ ആകാൻ തയാറല്ലായിരുന്ന അദ്ദേഹത്തെ പെട്ടന്ന് തന്നെ പിരിച്ച വിട്ടു.
ഇതിൽ നിന്നെല്ലാം ഞങ്ങൾ മനസിലാക്കിയത് പ്രിൻസിപ്പൽ അല്ല പ്രധാന പ്രശനം, വിദ്യാർഥികളെ ദ്രോഹിക്കാൻ ഇഷ്ട്ടപ്പെടുന്ന ചില അധ്യാപകർ ആണ്. അതിനാൽ തന്നെ ഞങ്ങൾ ഇപ്പോഴും തീർത്തും നിസാര കാര്യങ്ങൾക്ക് ഫൈൻ അടച്ച കൊണ്ടിരിക്കുന്നു. പക്ഷെ ഞാൻ ഈ പോസ്റ്റ് ഇടുന്നത് ഞങ്ങളുടെ നിസ്സഹായാവസ്ഥ വർണിക്കാൻ അല്ല, ഇനി ഇത് ഇവിടെ നടക്കില്ല. ഇന്റെർണൽ മാർക്കിന്റെയും അറ്റെൻഡൻസിന്റെയും പേരിൽ നിങ്ങൾ നടത്തുന്നത് ചൂഷണമാണ്. ഞങ്ങളുടെ കാശ് നിങ്ങൾക്ക് തിന്നാൻ ഉള്ളതല്ല. ഇനി ഈ പരിപാടി തുടരാനാണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ, പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ആണ് ഞങ്ങൾ വിദ്യാർഥികളുടെ തീരൂമാനം. ഇതൊരു ഭീഷണി ആയിട്ട് കാണുന്നെങ്കിൽ അങ്ങനെ കണ്ടോളു. പക്ഷെ ഒന്ന് ഓർക്കുക, ഞങ്ങൾ വിദ്യാർഥികൾ നിങ്ങളുടെ ശത്രുക്കളല്ല. അറിവ് നേടാൻ വരുന്ന വിദ്യാർഥികളെ നിങ്ങൾ ശത്രുക്കളെ പോലെ കാണരുത്. ഗതികേട് കൊണ്ടാണ് പലതും ഞങ്ങൾ സഹിക്കുന്നത്. അധ്യാപകൻ എന്ന വാക്കിന്റെ വില കുറയ്ക്കുന്ന പ്രവർത്തികൾ ചെയ്ത് സ്വയം അപഹാസ്യരാവാതിരിക്കുക.
Note to admin :- Help us spread the word. Next semester is going to change vkcet forever and for good."
Admin: Arkum avarude abhiprayam parayan ee page il yathoru thadasavum Ila.. Go ahead, VKCET students.