14/08/2021
പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ ആണ് ഞാൻ ഇപ്പോൾ താമസിക്കുന്ന വീടിന്റെ പണി നടക്കുന്നത്. അന്ന് മുതലേ തന്നെ ഈ ഫീൽഡിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി തുടങ്ങി. പിന്നീട് പഠനം തുടർന്നപ്പോഴും കൺസ്ട്രക്ഷൻ എന്നത് ഒരു ഹരമായി കൂടെ കൂടി. ജേഷ്ഠൻമാരുടെ, കുടുംബക്കാരുടെ വീട് പണിതുടങ്ങിയപ്പോൾ ചിലപ്പോൾ ഒക്കെ അതിൽ അഭിപ്രായങ്ങൾ പറയാനും പിന്നീട് പ്ലാൻ തന്നെ തയ്യാറാക്കാനും ചിലതിന്റെ ഒക്കെ മേൽനോട്ടം നിർവ്വഹിക്കാനും എന്നെ ഏർപ്പെടുത്തിയപ്പോൾ ആ ഇഷ്ടം കൂടി വന്നു.. അന്നൊക്കെ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ജോൺസൻ ചേട്ടനാണ് ഞങ്ങളുടെ ഒക്കെ വീടുകൾ പണിതിരുന്നത്.. ഈ രംഗത്ത് ഞാൻ എത്തിപ്പെടാനും ഇപ്പോഴും ജോൺസൻ ചേട്ടന്റെ ഒരു പാട് അറിവുകൾ എന്നെ സഹായിച്ചിട്ടുണ്ട്. പിന്നീട് പല മേഖലകളിലും പരീക്ഷണങ്ങൾ നടത്തിയപ്പോഴും, കൺസ്ട്രക്ഷൻ എന്നത് മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോ ഞാൻ വരച്ച പ്ലാനുകളും എന്റെ അഭിപ്രായങ്ങളും, കുടുംബത്തിലുള്ളവരും അയൽവക്കക്കാരും ബന്ധുക്കളും പ്രിയ സുഹൃത്തക്കളും, അംഗീകരിക്കുകയും വർക്കുകൾ പൂർണമായും എന്നെ വിശ്വസിച്ചു ഏൽപ്പിക്കുകയും ചെയ്തു..
ഞാൻ ചെയ്ത വർക്കുകൾ കണ്ടു ഇഷ്ടപ്പെട്ടു മറ്റുള്ളവർ എന്നെ വർക്കുകൾ ഏൽപ്പിച്ചു തുടങ്ങിയതോടെ പൂർണ്ണമായും ഞാൻ ഈ രംഗത്ത് സജീവമാവുകയായിരുന്നു..
വർഷങ്ങൾ കടന്നു പോകുമ്പോൾ, ഈ കൊറോണ സമയത്തും അത്യാവശ്യം നല്ല രീതിയിൽ ഉള്ള വർക്കുകളുമായി മുന്നോട്ട് പോകുമ്പോൾ എന്നെ വിശ്വസിച്ചു വർക്കുകൾ ഏൽപ്പിച്ചവർ, ആ വിശ്വാസത്തോടെ തന്നെ എന്നെ റെക്കമെന്റ് ചെയ്തവർ, എനിക്ക് വേണ്ട ഉപദേശങ്ങൾ തന്നവർ അങ്ങിനെ ഒരുപാട് പേരെ നന്ദിയോടെ സ്മരിക്കുന്നു.
🙏🙏🙏🙏..
ഇന്ന് ഇപ്പോൾ ഇതൊക്കെ പറയാൻ ഒരു കാരണമുണ്ട്.
എന്റെയും എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെയും ആഗ്രഹപ്രകാരം ഇന്ന് ഞാൻ എന്റെ ഈ മേഖലക്ക് ഒരു പേരിടുകയാണ്..
ഈ സ്വാതന്ത്ര്യദിന പുലരിയിൽ ആ പേര് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു..
നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനോടൊപ്പം തുടർന്നും വിലയേറിയ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,
...സ്വന്തം,
- FAIZAL KOYAS