Global Energy Solar Solutions

Global Energy Solar Solutions Global Energy Solar Solution is the one of the top company in Thrissur district which provides leading brands of home and commercial based solar systems.

31/12/2024
18/12/2024

Another installation (Non-subsidy On-Grid)
Location: chakrapadam
Plant capacity: 8 kW
Panel: Waaree 585×14=8190
Half Cut N-typ topcon
Grid inverter: Deye 8Kw

More info/order booking & Installation
Mob: 9447441099
തൃശ്ശൂർ ജില്ലയിലെ ചക്കര
പാടം പരിസരത്ത് സ്ഥിതിചെയ്യുന്ന മഹ്മൂദിയ മസ്ജിദിൽ പുതുതായി ചെയ്ത വർക്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ 🥰🥰🥰

പിഎം സൂര്യഘർ പദ്ധതിയിൽ  ചരിത്രം കുറിച്ച് കേരളം. രാജ്യത്ത് രണ്ടാം സ്ഥാനത്ത്. കേന്ദ്ര സർക്കാർ 78,000 രൂപ വരെ സബ്സിഡി നൽകുന...
10/12/2024

പിഎം സൂര്യഘർ പദ്ധതിയിൽ ചരിത്രം കുറിച്ച് കേരളം. രാജ്യത്ത് രണ്ടാം സ്ഥാനത്ത്.

കേന്ദ്ര സർക്കാർ 78,000 രൂപ വരെ സബ്സിഡി നൽകുന്ന പി എം സൂര്യഘർ പദ്ധതിയിൽ കേരളത്തിന് അഭിമാനപൂർവ്വമായ നേട്ടം. കേന്ദ്ര സർക്കാരും റിന്യൂവബിൾ എനർജി കോർപ്പറേഷനും കൂടി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്ത് എത്തി. ഉപഭോക്താക്കളുടെ ആകെ അപേക്ഷകളിൽ 55.34 ശതമാനം പേരും സോളാർ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ അഭിമാന നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്ത് മാത്രമാണ് ഇപ്പോൾ കേരളത്തിന് മുന്നിലുളള ഏക സംസ്ഥാനം. കെഎസ്ഇബി ആണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം ഫെബ്രുവരി 13 ആം തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മാസത്തിൽ തന്നെ ആരംഭിക്കുവാനായി. ഈ പദ്ധതിയിൽ കേരളത്തിൽ 81,589 ഉപഭോക്താക്കൾ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 45,152 ഉപഭോക്താക്കൾ സോളാർ നിലയങ്ങൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 368.20 MW വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളിൽ 181.54 MW വൈദ്യുതി ഉല്പ്പാദിപ്പിക്കാൻ ആകുന്ന സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായി. കേരളത്തിൽ 32,877 ഉപഭോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ ആയത്.
ഒരു കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ മുപ്പതിനായിരം രൂപയും രണ്ട് കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ അറുപതിനായിരം രൂപയും മൂന്നു കിലോ വാട്ടിന് മുകളിലുള്ള സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുവാൻ 78,000 രൂപയും സബ്സിഡി നൽകുന്ന പദ്ധതിയാണിത്. മൂന്ന് കിലോ വാട്ടിന്റെ സൗരോർജ പ്ലാൻറ് സ്ഥാപിച്ചാൽ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാൻ കഴിയും. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് വിൽക്കാനാകും. 885 വെണ്ടർമാരെ പ്ലാൻറ് സ്ഥാപിക്കാൻ കെ.എസ്.ഇ.ബി എം പാനൽ ചെയ്തു കഴിഞ്ഞു.
വിതരണ ട്രാൻസ്ഫോർമറുകളുടെ ശേഷിയുടെ 75 ശതമാനം മാത്രമേ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുവാൻ അനുവദിക്കാവൂ എന്ന നിബന്ധനയായിരുന്നു പരിമിതിയായി ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് 90 ശതമാനമായി ഉയർത്തിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.
7 ശതമാനം പലിശ നിരക്കിൽ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങൾക്ക് സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ സഹായകമാകുന്നു.
ആകെ ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ കേരളത്തിൽ സൗര നിലയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്, ആയതിനാൽ പി എം സൂര്യഘർ പദ്ധതിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

കൂടുതൽ അറിയുന്നതിനും Subsidiy യോട് കൂടി പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യുവാനും ബന്ധപ്പെടുക globalenergy solar solutions
Phone : 094474 41099

26/11/2024

*വികസനം മുന്നിൽക്കണ്ട സോളാർ പ്ലാന്റ്.*

Dr മോഹനൻ സാറിന്റെ നോർത്ത് പറവൂരിൽ ഉള്ള
കെട്ടിടത്തിന്റെ 2ആം നിലയിൽ ആണ് ഈ വ്യത്യസ്തമായ പ്ലാന്റ് നിർമ്മിച്ചിട്ടുള്ളത്.

ഉടമസ്ഥന്റെ
നിർദ്ദേശപ്രകാരം
പിന്നീട് നിർമിക്കാനുദ്ദേശിക്കുന്ന ട്രസ് ഫ്ലോറിന് യാതൊരു തടസ്സവും നേരിടാതെയാണ് ഈ 23.370 kWp പ്ലാന്റ് വിന്യസിച്ചത് .
ഈ പ്ലാന്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനായി ഒരുക്കിയ സൂപ്പർ സ്ട്രക്ച്ചർ തന്നെ.

ഗ്ലോബൽ എനർജി സോളാർ സൊല്യൂഷൻസ് കൈപ്പമംഗലം ആണ്‌ സ്ട്രക്ചർ ഡിസൈൻ ചെയ്തതും സ്ഥാപിച്ചതും.

INVERTER:
DEYE 25KGO5
PANEL:
GOLDI 570 X 41 N TYPE TOPCON GLASS TO GLASS

AC SPD: HAVELLS
AC MCB: HAVELLS
DC MCB: L&T
DC SPD HAVELLS
FUSE, FUSEHOLDER MERSEN
L A: EXCEL
Installation completed with in10 days

ഇന്ത്യയിൽ തന്നെ ആദ്യ പദ്ധതിയായ് അറിയപ്പെടുന്ന, പെരിഞ്ഞനം പഞ്ചായത്ത്‌ 2016 ൽ നടപ്പിലാക്കിയ 'പെരിഞ്ഞനോർജം' സോളാർ റൂഫ്ടോപ്പ് പദ്ധതിയുടെ ഇൻസ്റ്റലേഷൻ & മെയ്‌ന്റെനൻസ് കോൺട്രാക്ടർ ആണ്‌ ഗ്ലോബൽ എനർജി സോളാർ സൊല്യൂഷൻസ്.

17/11/2023
13/11/2023

Empowering Tomorrow, Today🌍 Dive into the heart of Kerala's green energy revolution with top-notch companies, inspiring schedules, and esteemed guests at our expo. Let's together amplify the voice of sustainability "

24/04/2023

സോളാർ പാനലിന്റെ ഭാരം ട്രസ്സിന് മുകളിൽ വരാത്ത വിധത്തിൽ ടെറസിന് മുകളിൽ പ്രത്യേക പോസ്റ്റുകൾ സ്ഥാപിച്ച് അതിൽ ഫ്രെയിം പിടിപ്പിച്ചാണ് പാനലുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നതാണ് ആകാശ സോളാറിന്റ പ്രത്യേകത. കൂടാതെ ക്ലീനിങ്, അറ്റകുറ്റ പണികൾ
മുതലായവക്ക് സുരക്ഷിതമായി എളുപ്പം കയറാനും ചുറ്റും നടക്കാനുമുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും റിസ്കിയായ ഒരു ഇൻസ്റ്റല്ലേഷൻ ആയിരുന്നതു കൊണ്ട് തന്നെ എല്ലാവിധ ആധുനിക സുരക്ഷാ സംവിധാനങ്ങളോടും കൂടിയായിരുന്നു ആകാശ സോളാറിന്റ പ്രവൃത്തികൾ മുഴുമിപ്പിച്ചത്

" ആകാശത്തൊരു 20 kv സോളാർ പ്ലാന്റ് ".  തൃശ്ശൂരിലെ ബജാജ് ഫിനാൻസിന്റെ അഞ്ചാം നിലയുടെ മുകളിലെ ട്രസ്സിനും മുകളിൽ. പെരിഞ്ഞനോർജ...
18/04/2023

" ആകാശത്തൊരു 20 kv സോളാർ പ്ലാന്റ് ". തൃശ്ശൂരിലെ ബജാജ് ഫിനാൻസിന്റെ
അഞ്ചാം നിലയുടെ മുകളിലെ ട്രസ്സിനും മുകളിൽ. പെരിഞ്ഞനോർജം മെയ്ന്റെനൻസ് ടീം "ഗ്ലോബൽ എനർജി" ഏറ്റവും പുതിയതായി സ്ഥാപിച്ച സോളാർ റൂഫ്ടോപ്പ് പ്ലാന്റ്. കെട്ടിട ഉടമയുടെ നിർദേശപ്രകാരം
ട്രസ്സിന് പാനലിന്റെ ഭാരം വരാത്ത രൂപത്തിൽ വേണമായിരുന്നു പ്ലാന്റ് സ്ഥാപിക്കൽ. അതുമൂലം ടെറസിൽ നിന്നും പോസ്റ്റുകൾ നാട്ടി അതിൽ ഫ്രെയിം പിടിപ്പിച്ചാണ് പാനൽ വിതാനിച്ചിരിക്കുന്നത്. കൂടാതെ ക്ലീനിങ്, അറ്റകുറ്റ പണികൾ
മുതലായവക്ക് എളുപ്പം കയറാനും ചുറ്റും നടക്കാനും മതിയായ സുരക്ഷയും ഒരുക്കിയിരിക്കുന്നു.
വളരെ റിസ്ക് ഉള്ള ഒരു ഇൻസ്റ്റല്ലേഷൻ ആയിരുന്നത് കൊണ്ടു എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയായിരുന്നു പ്രവൃത്തി മുഴുമിപ്പിച്ചത് എന്ന് 'ഗോളാബൽ എനർജി' CEO ഹാരിസ് പറഞ്ഞു.

Ongoing project 30KW Solar On grid Plant @ kodungallor⏺Company: Global energy solar solutions Kaipamangalam Thrissur ⏺In...
08/10/2022

Ongoing project
30KW Solar On grid Plant @ kodungallor

⏺Company: Global energy solar solutions
Kaipamangalam
Thrissur

⏺Inverter: Evvo
⏺Panal: Panasonic
⏺structure Damac g p pipe

⏺Inverter: Evvo
⏺Panal: Panasonic
⏺structure Damac gp pipe

More details please contact: 9447441099

Address

Opp: Glory Palace Auditorium, Moonnupeedika P. O, Kaipamangalam
Thrissur
680681

Opening Hours

Monday 9am - 5pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919447441099

Alerts

Be the first to know and let us send you an email when Global Energy Solar Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Global Energy Solar Solutions:

Share