Aadi Architecture

Aadi Architecture Designing your dreams to reality

"Empowering home dreamers to build with confidence—guiding them with smart, cost-effective, and lasting solutions to create homes that are strong, beautiful, and as luxurious as they desire."

20/05/2026
വീട്…  നിഴലും വെളിച്ചവും പോലെ,സ്വപ്നങ്ങളും ആഗ്രഹങ്ങളും ജീവിതാനുഭവങ്ങളും ഇഴചേർന്ന്നമ്മെ ശാന്തമായി പൊതിഞ്ഞു പിടിക്കുന്ന ഇട...
04/04/2026

വീട്…
നിഴലും വെളിച്ചവും പോലെ,
സ്വപ്നങ്ങളും ആഗ്രഹങ്ങളും ജീവിതാനുഭവങ്ങളും ഇഴചേർന്ന്
നമ്മെ ശാന്തമായി പൊതിഞ്ഞു പിടിക്കുന്ന ഇടമാണ് വീട്.

2140 ചതുരശ്ര അടിയിൽ,
രണ്ട് നിലകളിലായി ഉയർന്നുനിൽക്കുന്ന ഈ വീട്,
സൗകര്യത്തിലും മനോഹാരിതയിലും വേറിട്ടൊരു അനുഭവമാണ്.

*ഗ്രൗണ്ട് ഫ്ലോർ*

ജീവിതം കൂടിച്ചേരുന്നിടം (1427 sq.ft)
1427 ചതുരശ്ര അടിയിൽ വികസിക്കുന്ന ഗ്രൗണ്ട് ഫ്ലോറിൽ,
രണ്ട് അറ്റാച്ച്ഡ് ബെഡ്റൂമുകൾ സൗകര്യത്തോടെ ഒരുക്കിയിരിക്കുന്നു.
വേർതിരിഞ്ഞ് നിൽക്കുന്ന ലിവിങ്ങും ഡൈനിങ്ങും,
രണ്ട് ശരീരമെങ്കിലും ഒരേ ആത്മാവായി നിശ്ശബ്ദമായി തമ്മിൽ ചേരുന്ന നിങ്ങളുടെ സ്നേഹം പോലെ.

ലിവിങ്ങിനോട് ചേർന്ന് നീളുന്ന ഡൈനിംഗ് റൂമും സ്റ്റെയർ ഏരിയയും,
വീടിന് വിശാലതയും സ്വാതന്ത്ര്യവും നൽകുന്നു.

ഉയർന്ന ചിന്തകൾ പോലെ മുകളിലേക്ക് ഉയരുന്ന സ്റ്റെയറിന്റെ താഴെ,
മനോഹരമായി ഒരുക്കിയ ഒരു വാഷ്ബേസിനും പൗഡർ ടോയ്ലറ്റും,
വേണ്ടത്രയും സ്വകാര്യതയോടെ തന്നെ നൽകിയിരിക്കുന്നു.

ഒരു ചെറിയ ഇരിപ്പിടവും ടീപ്പോയും ചേർത്ത്,
ശാന്തമായി ഇരിക്കാൻ ഒരു കോണും ഇവിടെയുണ്ട്…

ആഗ്രഹിച്ചാൽ അത് ഒരു റീഡിംഗ് ഏരിയയോ ബുക്ക് ഷെൽഫായോ മാറാം.

ഡൈനിങ്ങിന് ഭംഗി നൽകുന്നത്,
അതോട് ചേർന്ന് നിൽക്കുന്ന ഓപ്പൺ കിച്ചനും ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടറുമാണ്.

അതിനപ്പുറം,
നമ്മുടെ നാട്ടിൻപുറങ്ങളുടെ സൗകര്യം മറക്കാതെ,
പുകയില്ലാത്ത വിറകടുപ്പും, മീൻ വെട്ടാനും നന്നാക്കാനും, വിറകടുപ്പിലെ പാത്രങ്ങൾ കഴുകാനും ഒക്കെ പറ്റുന്ന
ഒരു ചെറിയ വാഷ് ഏരിയയോടുകൂടിയ രണ്ടാം അടുക്കളയും ഒരുക്കിയിരിക്കുന്നു.

*ഫസ്റ്റ് ഫ്ലോർ* (ശാന്തതയുടെയും സ്വകാര്യതയുടെയുംഇടം) 712 sq.ft

മുകളിലേക്ക് എത്തുമ്പോൾ,
ഒരു ചെറിയ കോമൺ ലിവിങ് ഏരിയയിൽ നിന്ന്, രണ്ട് ബെഡ്റൂമുകളിലേക്കുള്ള പ്രവേശനം.
ഇവിടെ തന്നെ,
രണ്ട് ബെഡ്റൂമുകൾക്കും സൗകര്യമാകുന്ന ഒരു കോമൺ ടോയ്ലറ്റ്.

ഫ്രണ്ട് എലിവേഷനിൽ കാണുന്ന ബെഡ്റൂമിന്,
മനോഹരമായ ഒരു പ്രൈവറ്റ് ബാൽക്കണി —
ഇളം കാറ്റിലും പ്രകൃതിയുടെ നിശ്ശബ്ദതയിലും
സ്വയം മറന്നിരിക്കാൻ ഒരു സ്വന്തം ഇടം,

മുന്നിലേക്ക് തുറക്കുന്ന ജനാലയ്ക്കരികിൽ സ്വയം മറന്നിരിക്കാൻ ഒരു ഇരിപ്പിടം എന്നിവയുമുണ്ട്.

അടുത്ത ബെഡ്റൂം അല്പം കൂടി വിശാലമാണ്,
വലിയ വാർഡ്രോബുകളോടുകൂടിയ സൗകര്യപ്രദമായ കിടപ്പുമുറി.

സ്റ്റെയർ എത്തുന്ന ഇടത്തുനിന്ന് തന്നെയാണ്
പുറകുവശത്തെ വിശാലമായ ഓപ്പൺ ടെറസിലേക്കും,
മുൻവശത്തെ ബാൽക്കണിയിലേക്കും,
തുടർന്ന് മനോഹരമായ ഒരു ഓപ്പൺ ടെറസ് ഗാർഡൻ ഒരുക്കാവുന്ന ഇടത്തേക്കും പ്രവേശനം ലഭിക്കുന്നത്.

പുറകിലെ വലിയ ടെറസിൽ നിന്ന്,
മുകളിലേക്കുള്ള ഗോവണിയിലൂടെ കയറുമ്പോൾ,
വാട്ടർ ടാങ്കിനും സോളാർ പാനലുകൾക്കും സൗകര്യമൊരുക്കാം

അഞ്ച് സെന്റിൽ പോലും സുന്ദരമായി നിർമ്മിക്കാവുന്ന ഈ വീട്,
സൗകര്യവും ബഡ്ജറ്റും ഒരുപോലെ ആഗ്രഹിക്കുന്നവർക്കുള്ളതാണ്.

നിങ്ങളുടെ മനസ്സിനും സ്വപ്നങ്ങൾക്കും ഇണങ്ങുന്ന,
ബഡ്ജറ്റ് ഫ്രണ്ട്ലിയായ വീടുകളുടെ നിർമ്മാണത്തിനായി ബന്ധപ്പെടുക:

Abhilash Unnikrishnan
AADI ARCHITECTURE – Dream Home Consultant
📞 9656485858
📍 Thrissur | Kerala

12/02/2026

മഴക്കാലത്ത് വീട്ടിൽ വെള്ളം കയറുന്നുണ്ടോ? ചുരുങ്ങിയ ചിലവിൽ വീട് ഉയർത്താം.
Call : 9633485858

One step up,they feel taller.One step down,they feel safe.Up and downbalance begins.The child climbs.The child returns.T...
18/01/2026

One step up,
they feel taller.
One step down,
they feel safe.

Up and down
balance begins.

The child climbs.
The child returns.
The courtyard holds.
The stair teaches.

And when they are down,
Buddha in the courtyard
holds their hands
with ancient wisdom
quiet, steady, timeless.

The ground gives roots.
The steps give wings.
And slowly, gently,
play turns into wisdom,

At their home,
At their home.

പരമ്പരാഗത രീതികളെല്ലാംമാറുകയാണ്, സിമൻറ് എം സാൻഡും ഉപയോഗിച്ച് തേക്കുന്ന രീതി ജിപ്സത്തിനും റെഡിമിക്സ് പ്ലാസ്റ്ററുകൾക്കും, ...
13/06/2025

പരമ്പരാഗത രീതികളെല്ലാം
മാറുകയാണ്, സിമൻറ് എം സാൻഡും ഉപയോഗിച്ച് തേക്കുന്ന രീതി ജിപ്സത്തിനും റെഡിമിക്സ് പ്ലാസ്റ്ററുകൾക്കും, ബിർള ലെവൽ പ്ലാസ്റ്റ് പോലെയുള്ള പുതുതലമുറ മെറ്റീരിയലുകൾക്ക് വഴിമാറുകയാണ്.

ഒപ്പം ചോർച്ച അകറ്റുക എന്നതും വീടിന് പ്രൊട്ടക്ഷൻ കോട്ടിംഗ് നൽകുക എന്നതും ഒക്കെ വാട്ടർപ്രൂഫിങ് /വെതർ പ്രൂഫിങ് മെറ്റീരിയലുകളിലൂടെ സാധ്യമാകുന്നു.

ഇത്തരത്തിലുള്ള ഗുണനിലവാരമുള്ള പ്രമുഖ ബ്രാൻഡഡ് മെറ്റീരിയലുകളും ഇവയുടെ സൈറ്റ് അപ്ലിക്കേഷനും ഒരൊറ്റ കുടക്കീഴിൽ കൊടുങ്ങല്ലൂരിൽ ലഭ്യമാവുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ജിപ്സം ബ്രാൻഡ് ആയ
GyProc, ആദ്യത്തെ പ്ലാസ്റ്ററിങ്ങ് ജിപ്സം ആയ Whytal Gypsm എന്നിവയുടെ പ്ലാസ്റ്ററിങ്ങ് ഗ്രേഡ് ജിപ്സം, രാംക്കോ പ്ലാസ്റ്ററിങ്ങ് ഉൽപ്പന്നങ്ങൾ, വിവിധ ബ്രാൻ്റുകളുടെ ടൈൽ പേസ്റ്റുകൾ, ഡോക്ടർ ഫിക്‌സിറ്റ്, യൂറോ ബിൽഡ്, ഫോസ് റോക്ക്, കാറ്റാലിസ്റ്റ് കാറ്റ ബോണ്ട് തുടങ്ങിയ വാട്ടർപ്രൂഫിങ് ഉൽപ്പന്നങ്ങൾ, ബിർളാ ലെവൽ പ്ലാസ്റ്റ് എന്നിവയും ഞങ്ങൾ ലഭ്യമാക്കുന്നു.

ഈ എളിയ സംരംഭത്തിന് എല്ലാവരുടെയും അനുഗ്രഹവും സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

അഭിലാഷ് മഠത്തിപ്പറമ്പിൽ
9633485858
773 663 7575

Can I get more details of your services?
20/05/2025

Can I get more details of your services?

Address

Puthenchira
Thrissur
680682

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919633485858

Website

Alerts

Be the first to know and let us send you an email when Aadi Architecture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aadi Architecture:

Share