Karekkad

Karekkad karekkad is rural area

nearest city valanchery
edayur panjayathu
tirur taluk
malappuram district

01/05/2026



ഹൃദയസ്തംഭനം അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തര നടപടിക്രമമാണ് കാർഡിയോപൾമോണറി ...
31/08/2025

ഹൃദയസ്തംഭനം അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തര നടപടിക്രമമാണ് കാർഡിയോപൾമോണറി റെസസിറ്റേഷൻ. (സി.പി.ആർ) ഹൃദയസ്തംഭനം മൂലം നമ്മുടെ വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ അഞ്ചോ എട്ടോ മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കും. ഈ അവസ്ഥയെ മസ്തിഷ്ക മരണം എന്നും വിളിക്കുന്നു. മസ്തിഷ്ക മരണം തടയുന്നതിനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗ്ഗമാണ് സിപിആർ. നിലച്ചുപോയ ഹൃദയം പുനരാരംഭിക്കാൻ സി.പി.ആറിനാൽ സാധിക്കില്ല. തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ ഭാഗിക ഒഴുക്ക് പുനഃസ്ഥാപിക്കുക എന്നതാണ് സിപിആറിന്റെ ലക്ഷ്യം.[1]

സി.പി.ആർ

ഒരു മെഡിക്കൽ പരിശീലനത്തിനായി CPR നടത്തുന്നു
Specialty
കാർഡിയോളജി
ICD-9
99.60
MeSH
D016887
OPS-301 code
8-771
MedlinePlus
000010
[edit on Wikidata]

ഒരു മിനിറ്റിൽ 100 ​​എന്ന തോതിൽ ചെസ്ററ് കംപ്രഷൻ നടത്തുന്നു
ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യാ​ൽ ഉ​ട​ൻ സി.​പി.​ആ​ർ ന​ൽകി​യാ​ൽ രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത 18 മു​ത​ൽ 70 ശ​ത​മാ​ന​മാ​ണ്. ഹൃദയസ്തംഭനത്താൽ വീണ ആൾക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബോധമുണ്ടെങ്കിൽ, ധാരാളം വിശ്രമവും വെള്ളവും നൽകിയ ശേഷം അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക. അബോധാവസ്ഥയിലാണെങ്കിൽ ഉടൻ തന്നെ പൾസ് പരിശോധിക്കുക. ഇല്ലെങ്കിൽ സി.പി.ആർ ഉടൻ ലഭ്യമാക്കുക.[2]

ഹൃദയവുമായി ബന്ധപ്പെട്ടുള്ളതായതിനാൽ നെഞ്ചുഭാഗത്ത് ആണ് സി.പി.ആർ ചെയ്യുന്നത്. ശരീരത്തിൽ എവിടെയെങ്കിലും സി.പി.ആർ. ചെയ്യാനാവില്ല. കൃത്യമായി പറഞ്ഞാൽ മൂക്കിന്റെ താഴേക്കുള്ള നേർരേഖയും രണ്ട് മുലക്കണ്ണും ചേർത്ത് വരയ്ക്കുന്ന സാങ്കല്പികമായ ഒരു നേർരേഖയും സന്ധിക്കുന്ന നെഞ്ചിന്റെ കൃത്യം മധ്യത്തിലാണ് സി.പി.ആർ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളിൽ മറ്റൊരു കൈ വയ്ക്കുകയും വിരലുകൾ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യണം. അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിലാവണം അമർത്തേണ്ടത്. ചെയ്യുമ്പോൾ നമ്മുടെ ഷോൾഡറുകൾ സി.പി.ആർ. ചെയ്യുന്ന ശരീരത്തിന്റെ 90 ഡിഗ്രിയിൽ തന്നെ നിലനിർത്തുകയും മുട്ടുകൾ മടക്കാതെയിരിക്കുകയും വേണം. മിനിറ്റിൽ 100 ​​മുതൽ 120 വരെ കംപ്രഷനുകൾ എന്ന തോതിൽ നെഞ്ച് അമർത്തുക.[3]

മുപ്പതുതവണ അമർത്തിയതിനുശേഷം വായിലൂടെ രണ്ടുതവണ കൃത്രിമശ്വാസോച്ഛ്വാസം നൽകുക. കൃത്രിമശ്വാസോച്ഛ്വാസം നൽകുമ്പോൾ അബോധാവസ്ഥയിലാവുമ്പോൾ ഒരാളുടെ നാവ് പിന്നോട്ടുവന്നു തൊണ്ട അടയുവാൻ സാധ്യതയുണ്ട്. അതിനാൽ കൊടുക്കുന്ന ശ്വാസം ഹൃദയത്തിലേക്ക് കിട്ടാതെവരും. ഒരുകൈ നെറ്റിയിൽ അമർത്തി മറ്റേകൈയിലെ രണ്ടു വിരലുകൾ താടിയിൽ മുകളിലേക്കമർത്തി തല പിന്നിലേക്ക് ചരിഞ്ഞ് താടി ഉയർത്തി മൂക്ക് അടച്ചുപിടിച്ചുകൊണ്ടാണ് കൃത്രിമശ്വാസോച്ഛ്വാസം നൽകേണ്ടത്.[4] രോഗിയുടെ വായിൽനിന്ന് ഛർദിയോ രക്തമോ വന്നിട്ടുണ്ടെങ്കിൽ ഒരു തൂവാല വെച്ചതിനുശേഷം അതിനുമുകളിലൂടെ ശ്വാസം നൽകുകയും വേണം. അത് അഞ്ചോ ആറോ തവണ ആവർത്തിക്കുക. അതിനുശേഷം വീണ്ടും നെഞ്ചിലേക്ക് നോക്കി ഹൃദയം മിടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.[5]

അവലംബം
അവസാനം തിരുത്തിയത് 9 മാസം മുമ്പ് GnoeeeBot ആണ്
വിക്കിപീഡിയ
Wikimedia Foundation
Powered by MediaWiki
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം.
സ്വകാര്യതാനയം പെരുമാറ്റച്ചട്ടം ഡെവലപ്പർമാർ സ്ഥിതിവിവരക്കണക്കുകൾ കുക്കി പ്രസ്താവന ഉപയോഗനിബന്ധനകൾ ഡെസ്ക്ടോപ്പ്

28/09/2024

അൻവർ എന്ന വ്യക്തിയേയല്ല, അൻവർ ഉന്നയിച്ച പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

വ്യക്തിയേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹത്തിൻറെ രാഷ്ട്രീയവും ജീവിതവും പാരമ്പര്യവും ചരിത്രവുമെല്ലാം ചികഞ്ഞെടുത്ത് വിമർശിക്കുകയോ പിന്തുണക്കുകയോ പരിഹസിക്കുകയോ എന്തും ചെയ്യാം. വാക്കുകളെ പോസ്റ്റ്‌മോർട്ടം ചെയ്യാം. സൈബർ ലിഞ്ചിങ് നടത്താം.. അത് വളരെ എളുപ്പമുള്ള ഒരു പണിയാണ്

എന്നാൽ
അയാൾ ഉയർത്തിയ ഗൗരവതരമായ വിഷയങ്ങളേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് രാഷ്ട്രീയമായ ഇച്ഛാശക്തി വേണം. ഭരണതലത്തിലും പാർട്ടിതലത്തിലും തിരുത്തുകൾ വേണം. അത് എളുപ്പമുള്ള പണിയല്ല.

അൻവർ ഉയർത്തിയ മർമ്മപ്രധാന വിഷയം സിപിഎമ്മിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്കും നയനിലപാടുകൾക്കുമെതിരെ ആഭ്യന്തര വകുപ്പും പോലീസും മുന്നോട്ട് പോകുന്നു എന്നതാണ്. സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവായ സംഘപരിവാരം സമ്പൂർണ്ണമായി കീഴടക്കിയ ഒരു വകുപ്പായി ആഭ്യന്തരം മാറിക്കഴിഞ്ഞു എന്നതാണ് അയാൾ ഉയർത്തിയ ആരോപണങ്ങളുടെ ന്യൂക്ലിയസ്.

പരിവാരത്തിന്റെ ദേശീയ തലത്തിൽ കീ പോസ്റ്റിലുള്ള ആളുകളുമായി കേരളത്തിന്റെ ക്രമസമാധാനം നിയന്ത്രിക്കുന്ന പോലീസ് തലവന്റെ രഹസ്യ ബാന്ധവം മറനീക്കി പുറത്തു വന്നു. അയാൾ പോലും ആ രഹസ്യകൂടിക്കാഴ്ചകളെ നിഷേധിച്ചിട്ടില്ല. ആ കൂടിക്കാഴ്ചകൾ എന്തിനെന്ന ചോദ്യം ചോദിയ്ക്കാൻ പോലും നട്ടെല്ലില്ലാത്ത ഒരാൾ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കാൻ യോഗ്യനല്ല എന്ന് അൻവർ പറയുമ്പോൾ അയാളെ പിന്തുണക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ മുന്നോട്ട് വരും. അതിൽ പാർട്ടി പ്രവർത്തകരും ജീവിതകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചവരും പോസ്റ്റൊറൊട്ടിച്ചവരും കാണും. അതിൽ കലി പൂണ്ടിട്ട് കാര്യമില്ല.

വിവാദമായ കേസുകളിൽ പോലും സംഘപരിവാരത്തിനും അതിന്റെ ക്രിമിനലുകൾക്കും സംരക്ഷണം നൽകുന്ന ഒരു പോലീസായി പിണറായിയുടെ പോലീസ് മാറി എന്ന് മറ്റാരേക്കാളും ബോധ്യമുള്ളവർ ഇടത്പക്ഷ അനുഭാവികളും പ്രാദേശിക നേതാക്കളുമാണ്. പാർട്ടി പ്രവർത്തകന്മാരും നേതാക്കന്മാരും അകാരണമായി വേട്ടയാടപ്പെടുന്ന അവസ്ഥ അവർ ദിനേന കാണുകയും അനുഭവിക്കുകയും ചെയ്യുന്നതാണ്. അത്തരമൊരു തിക്തബോധ്യത്തിന് കൂടുതൽ കരുത്ത് പകരുന്ന തെളിവുകളും ഉദാഹരണങ്ങളുമാണ് അൻവർ മുന്നോട്ട് വെക്കുന്നത്. പാർട്ടി പ്രവർത്തകരുടെ ചങ്കിൽ തറക്കുന്ന ഉദാഹരണങ്ങളാണ് അത്.

28/09/2024

പി വി അൻവർ പറഞ്ഞത്:

-എ ഡി ജി പിക്ക് ആർ എസ് എസുമായി ബന്ധമുണ്ട്. അത് പ്രത്യേകം അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യമല്ല.

-തൃശൂർ പൂരം കലക്കിയത് എ ഡി ജി പി ആണ്. അതുവഴി സുരേഷ് ഗോപിക്ക് വിജയം സമ്മാനിച്ചു.

-സ്വർണക്കടത്ത് കേസുകൾ സിറ്റിംഗ് ജഡ്‌ജിയെ കൊണ്ട് അന്വേഷിപ്പിക്കണം.

-പിടിച്ചെടുക്കുന്ന സ്വർണം പൂർണമായും രേഖകളിൽ വരുന്നില്ല.

-സ്വർണം തട്ടിയെടുക്കുന്നതിൽ എ ഡി ജി പിക്ക് പങ്കുണ്ട്.

-മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിച്ചത് പി ശശിയും അജിത് കുമാറും.
.....................................

സി പി എമ്മിന്റെ മറുപടി:

-പി വി അൻവറിന്‌ കമ്മ്യൂണിസ്റ്റ് രീതി അറിയില്ല.

-ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ല.

-അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റേണ്ടതില്ല.

-പി വി അൻവറുമായുള്ള എല്ലാ ബന്ധവും പാർട്ടി അവസാനിപ്പിച്ചു.

-കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി വലതുപക്ഷ ശക്തികളും, വാര്‍ത്താ മാധ്യമങ്ങളും നടത്തുന്ന പ്രചരണങ്ങൾ അൻവർ ഏറ്റുപിടിക്കുന്നു.

-പി.വി അൻവർ എമ്പോക്കീ, മര്യാദക്ക് നടന്നോളൂ, കയ്യും കാലും വെട്ടിയരിഞ്ഞ്, ചാലിയാറിൽ കൊണ്ടെറിയും'.

Protected Nature
23/08/2022

Protected Nature

23/06/2022

turf football court inauguration Karekkad Chenadankulamb

ഒരു മുറിയിൽ എയർ കണ്ടീഷണർ ഫിറ്റ് ചെയ്യാനുദ്ദേശിക്കുന്നവർ ഈ അടുത്ത കാലം വരെ ചെയ്തിരുന്നത് ആ മുറിയിലേക്ക് ഒരീച്ച പോലും കടക്...
10/05/2022

ഒരു മുറിയിൽ എയർ കണ്ടീഷണർ ഫിറ്റ് ചെയ്യാനുദ്ദേശിക്കുന്നവർ ഈ അടുത്ത കാലം വരെ ചെയ്തിരുന്നത് ആ മുറിയിലേക്ക് ഒരീച്ച പോലും കടക്കാത്ത വിധം സീൽ ചെയ്യുക എന്നതായിരുന്നു.
എസി ഫിറ്റ് ചെയ്യാൻ വരുന്ന ടെക്നീഷ്യൻ അൽപ്പം വിടവൊക്കെ സാരമില്ല എന്ന് പറഞ്ഞാലും വീട്ടുകാരൻ സമ്മതിക്കില്ല.
ആ ഗ്യാപ്പിലൂടെ മുറിയിലെ തണുപ്പ് മുഴുവൻ വളരെ വേഗം ഒഴുകിപ്പോകുന്നതിനാൽ ,ആ തണുപ്പിലേക്ക് വീണ്ടും എത്താനായി ഏസീ നിറുത്താതെ പ്രവർത്തിച്ച് കറണ്ട് വളരെ കൂടുതലാകും എന്നതായിരുന്നല്ലോ പൊതുബോദ്ധ്യം.
ഇൻവെർട്ടർ ഏസീ എന്ന ഭീകരൻ എത്തുന്നതിന് മുൻപ് ഈ കാര്യം ഏറെക്കുറേ ശരിയായിരുന്നു.
സാധാരണ കംപ്രസർ ഉപയോഗിക്കുന്ന ഒരു ടൺ കൺവെൻഷണൽ എയർ കണ്ടീഷണറിൻ്റെ റണ്ണിങ്ങ് പവർ കൺസെംപ്ഷൻ കമ്പനികളുടെ മാറ്റം അനുസരിച്ച് 1300 വാട്ട്സ് മുതൽ 1800 വാട്സ് വരെയായാണ് കണ്ട് വരുന്നത്.
കണക്ക് വലിയ പിടിയില്ലാത്തവർക്കും മനസിലാക്കാനായി എളുപ്പത്തിനായി ഇത് ശരാശരി 1500 വാട്സ് എന്ന് കണക്കാക്കാം.
ഇതിൻ്റെ റണ്ണിങ്ങ് കറണ്ട് 1500 വാട്ട്സ് ഹരണം ലൈൻ വോൾട്ടേജ് 230 വോൾട്ട് സമം 6.5 ആമ്പിയർ എന്നതാണ് ഉത്തരം.
ഇനി ലൈൻ വോൾട്ടേജ് 190 വോൾട്ടായി കുറഞ്ഞാൽ ആമ്പിയർ 7.8 ആയി ഉയരും.
ലൈൻ വോൾട്ടേജ് 190 നും 230 നും ഇടയിൽ വരുമെന്ന ഉദ്ദേശത്തിൽ ശരാശരി റണ്ണിങ്ങ് കറണ്ട് 7 ആമ്പിയർ എന്ന് കൂട്ടുന്നു.
ഇനി കൺവെൻഷണൽ ( സാദാ കംപ്രസർ ഏസി) എയർ കണ്ടീഷണറുകളുടെ കറണ്ട് ചാർജിൽ ഇടപെടുന്ന മറ്റൊരു വില്ലൻ ഉണ്ട്. അവനാണ് സ്റ്റാർട്ടിങ്ങ് കറണ്ട്.
റണ്ണിങ്ങ് കറണ്ടിൻ്റെ ആറ് മടങ്ങ് കൂടുതലായിരിക്കും സ്റ്റാർട്ടിങ്ങ് കറണ്ട് അപ്പോൾ 7 ആമ്പിയറിൻ്റെ 6 മടങ്ങ് സമം 42 ആമ്പിയർ വരുന്നു. ഏകദേശം 3 സെക്കൻഡ് മുതൽ 5 സെക്കൻഡ് വരെ വേണ്ടി വരും ഇത് റണ്ണിങ്ങ് കറണ്ടിലേക്ക് സ്റ്റഡിയാകാൻ.
വീടുകളിലെ അടച്ച മുറിയിൽ 8 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ഏയർ കണ്ടീഷണർ ഏകദ്ദേശം 32 തവണ ഓൺ ഓഫ് ആകുന്നുവെന്നാണ് കണക്ക്.
ഇതും എസിയുടെ പ്രവർത്തന ചിലവ് വല്ലാതെ ഉയർത്തിയിരുന്നു
തൻ മൂലം ഏ സി വച്ചു എന്ന ഒറ്റക്കാരണത്താൽ ഈച്ചക്ക് പോലും കടക്കാൻ സാദ്ധ്യമല്ലാതെ സീൽ ചെയ്ത മുറിയിൽ കിടന്ന് ഏസീയുടെ തണുപ്പ് പരമാവധി കൂട്ടി വച്ച് അത് മൂന്നോ നാലോ മണിക്കൂർ ഓൺ ചെയ്ത ശേഷം ഓഫ് ചെയ്ത് മൂടിപ്പുതച്ച് കിടന്ന് രാവിലെ എഴുനേറ്റ് വരുമ്പോൾ ആകെ മന്ദിപ്പായിരിക്കും.
എന്നാൽ ഇൻവെർട്ടർ ഏസികളുടെ വരവോടെ പരമ്പരാഗത എയർ കണ്ടീഷണർ സങ്കൽപ്പം തന്നെ മാറി മറിഞ്ഞു.ഇപ്പോൾ ആർക്കും പാർഷ്യലി ഓപ്പണായ മുറിയിൽ പോലും ഏ സി യിട്ട് കറണ്ട് ചാർജിനെ പേടിക്കാതെ സുഖമായി കിടന്നുറങ്ങാം.
ഒരു ടൺ ഇൻവെർട്ടർ ഏസിയുടെ റണ്ണിങ്ങ് കറണ്ട് ശരാശരി 4 ആമ്പിയറാണ് അപ്പോൾ 4 A x 230 V= 920 വാട്ട്സ്.സ്റ്റാർട്ടിങ്ങ് കറണ്ട് ഇല്ല.
ഒരിക്കൽ ഓൺ ചെയ്താൽ ഓഫ് ചെയ്യുന്നത് വരെ ഇൻവെർട്ടർ ഏസിയുടെ കംപ്രസർ ഓഫാകുന്നില്ല. കംപ്രസറിൻ്റെ സ്പീഡ് വേരി ചെയ്താണ് ഇൻവെർട്ടർ ഏസി റൂമിലെ താപനില നിയന്ത്രിക്കുന്നത്.
അന്തരീക്ഷ താപനില 30 ഡിഗ്രി ആയിരിക്കുമ്പോൾ നമ്മൾ ഏസിയിൽ ടെമ്പറേച്ചർ 26 ഡിഗ്രി ആയി സെറ്റ് ചെയ്യുന്നുവെന്നിരിക്കട്ടെ .ആദ്യത്തെ ഏതാനും മിനിറ്റുകൾ കംപ്രസറിൻ്റെ വേഗത 0.RPM ൽ നിന്ന് പരമാവധി RPM ലേക്ക് ക്രമമായി ഉയർത്തി അത് പ്രവർത്തിക്കും.BLDC മോട്ടോർ ആയതിനാൽ ഇത് വളരെയെളുപ്പം സാധിക്കും.
പരമാവധി വേഗത്തിൽ മുറി തണുപ്പിക്കാനാണിത്.
ഇൻവെർട്ടർ ഏസി കംപ്രസറിൻ്റെ വേഗത മിനിമം 700 RPM മുതൽ മാക്സിമം 8000 RPM വരെയാണ്.
പരമാവധി വേഗതയിൽ പ്രവർത്തിക്കുമ്പോഴാണ് ഏറ്റവും കൂടിയ വാട്ട്സും, ആമ്പിയറും ഏ സി ഉപയോഗിക്കുന്നത്.പരമാവധി വേഗത്തിൽ പ്രവർത്തിക്കുമ്പോൾ 5 സ്റ്റാർ റേറ്റിങ്ങുള്ള വൺ ടൺ ഇൻവെർട്ടർ ഏസി 4 ആമ്പിയർ റണ്ണിങ്ങ് കറണ്ട് എടുക്കും അപ്പോൾ 920 വാട്ട്സ് .
മുറിയിലെ തണുപ്പ് നമ്മൾ സെറ്റ് ചെയ്ത 26 ഡിഗ്രിയിലേക്ക് എത്തിക്കഴിഞ്ഞാൽ ഏസി ഓഫാവുകയല്ല ചെയ്യുന്നത് കംപ്രസറിൻ്റെ RPM മിനിമം ലവലായ 700 ലേക്ക് കുറയുന്നു. അപ്പോൾ പവർ കൺസെംപ്ഷൻ 250 വാട്ടിൽ താഴെയായി കുറയുന്നു. സ്പ്ലിറ്റ് ഏസിയിൽ അകത്തെയും, പുറത്തെയും യൂണിറ്റുകളിൽ ഉള്ള സർക്കുലേറ്റിങ്ങ് ഫാനുകൾ ഉപയോഗിക്കുന്ന കറണ്ട് ഉൾപ്പടെയാണിത്. 5 സ്റ്റാർ റേറ്റിങ്ങിൽ അവയും BLDC തന്നെയായിരിക്കും.
ഇത് മൂലം രണ്ട് മൂന്ന് സാദാ ഫാനുകൾ ഉപയോഗിക്കുന്ന കറണ്ട് മാത്രം ഉപയോഗിച്ച് കറണ്ട് ചാർജിനെ പേടിക്കാതെ രാത്രി മുഴുവൻ ഏസിയിട്ട് കിടന്നുറങ്ങാം.
അന്തരീക്ഷ താപനിലയിൽ നിന്ന് വെറും രണ്ടോ മൂന്നോ ഡിഗ്രി മുറിയിലെ താപനില കുറഞ്ഞാൽ തന്നെ നമുക്ക് നല്ല തണുപ്പ് അനുഭപ്പെടും, എയർ കണ്ടീഷണർ മുറിയിലെ ആർദ്രതയും ( ഹ്യുമിഡിറ്റി) നിയന്ത്രിക്കുന്നതിനാലാണ് നമുക്ക് കുറഞ്ഞ വ്യത്യാസത്തിലും തണുപ്പ് അനുഭവപ്പെടുന്നത്.
ഇങ്ങനെ സെറ്റ് ചെയ്താൽ
ഏസിയുള്ള മുറിയിൽ നിന്നും പെട്ടെന്ന് പുറത്തേക്കിറങ്ങി യാലും വലിയ ക്ഷീണം അനുഭവപ്പെടില്ല. കറണ്ട് ചാർജും കുറയും, ഏസിയുടെ കാര്യക്ഷമതയും കൂടും.
അതിനാൽ ഏസിയുള്ള മുറികളിൽ താപനിലയും ,ആർദ്രതയും അളക്കുന്ന ഒരു മീറ്റർ കൂടി ഘടിപ്പിച്ചാൽ നിങ്ങൾക്കിത് നോക്കി മനസിലാക്കാം. എല്ലാ ഓൺ ലൈൻ സ്റ്റോറുകളിലും, ഇലക്ട്രോണിക്സ് ,ഡ്യൂട്ടി പെയ്ഡ് കടകളിലും ഇത് ലഭിക്കും. 300-500 രൂപയൊക്കെയേ വില വരൂ. ചിത്രം നോക്കുക.
ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം പൂർണ്ണമായും അടയ്ക്കാത്ത മുറിയിൽ ഏസി വച്ചാൽ തണുപ്പ് പുറത്ത് പോയി കറണ്ട് ചാർജ് കൂടില്ലേ.?
ഇല്ല എന്നാണ് ഇതിനുത്തരം. തണുപ്പ് എന്നാൽ തണുത്ത വായു. തണുത്ത വായുവിന് ഭാരം കൂടുതലായതിനാൽ എപ്പോഴും അത് മുറിയുടെ താഴെ വശത്തായിരിക്കും. ചൂടുള്ള വായു മുകൾതട്ടിലും. തണുത്ത വായു ഒരു മന്ദഗതിക്കാരനാണ്.അവന് ഒരു സ്പീഡും ഇല്ല പതിയെ അങ്ങനെ ഒഴുകിപ്പരക്കുകയേ ഉള്ളൂ.
എന്നാൽ ചൂടുവായു ശീഘ്രഗതിക്കാരനാണ്.അവന് വേഗം മുകളിലേക്ക് സഞ്ചരിക്കണം, തണുപ്പിൽ നിന്ന് പരമാവധി അകന്ന് നിൽക്കണം എന്ന ഒറ്റച്ചിന്തയേ ഉള്ളൂ.അതിനാൽ ഇൻവെർട്ടർ ഏസിയിരിക്കുന്ന മുറിയുടെ മുകൾ ഭാഗത്തെ എയർ വെൻ്റിലേഷനുകൾ തുറന്ന് കിടന്നാലും അതിലൂടെ ചൂട് വായു മാത്രമേ പുറത്തേക്ക് പോകൂ. പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം ഇൻവെർട്ടർ ഏസി ഫിറ്റ് ചെയ്ത മുറിയിൽ സീലിങ്ങ് ഫാനിട്ട് സ്പീഡിൽ കറക്കുകയൊന്നും ചെയ്യരുത്. അത് ചിലപ്പോൾ തണുപ്പ് വെൻ്റിലേഷനിൽ കൂടി നഷ്ടപ്പെടാൻ ഇടയാകും ,കൂടാതെ സാദാ ഫാനുകൾ ഒരു ഫിലമെൻ്റ് ബൾബ് പുറപ്പെടുവിക്കുന്ന ചൂട് പുറത്ത് വിടുന്നുണ്ട്.
നിങ്ങളുടെ മുറിയുടെ ജനലുകൾക്ക് കൊതുകു വല അടിച്ചിട്ടുണ്ടെങ്കിൽ ധൈര്യമായി ഏസിയിട്ട മുറിയുടെ ജനലുകൾ തുറന്നിടാം.കാരണം ഇഴയടുപ്പമുള്ള കണ്ണികളിലൂടെ തണുപ്പിന് കടന്ന് പോകാൻ ഇത്തിരി ബുദ്ധിമുട്ടാണ്. കൊതുകുവലയ്ക്കുള്ളിൽ കിടന്നാൽ നല്ല ചൂട് തോന്നാറില്ലേ.. വായുവിന് സുഗമമായി വലയ്ക്കുള്ളിലേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും സാധിക്കാത്തതിനാലാണിത്.
അതിനാൽ വല അടിച്ചിട്ടുണ്ടെങ്കിൽ ധൈര്യമായി ഏസിയിട്ട മുറിയുടെ ജനലുകൾ തുറന്നിടാം.
ഇനി നിങ്ങൾ ഒരു എക്സിബിഷൻ കാണാൻ പോകുമ്പോഴോ, ലുലു മാൾ, ബിസ്മി പോലുള്ള വലിയ സൂപ്പർ മാർക്കറ്റുകളിൽ പോകുമ്പോഴോ അവിടെ എയർ കണ്ടീഷനിങ്ങ്‌ ഏങ്ങനെ ചെയ്തിരിക്കുന്നുവെന്ന് നോക്കണം. വിശാലമായ ഹാളിൻ്റെ മുകൾ ഭാഗം തുറന്ന് കിടക്കുന്നു. അല്ലെങ്കിൽ തുളകളുള്ള പ്രിഫേർഡ് ഷീറ്റു പയോഗിച്ചുള്ള സീലിങ്ങേ കാണാൻ സാധിക്കൂ.. തൻമൂലം എയർ ടൈറ്റ് സീലിങ്ങ് ചെയ്യാനുള്ള വൻ തുക ലാഭിക്കാൻ കഴിയുന്നു. കുറച്ച് കാലം മുൻപ് വരെ ഇതല്ലായിരുന്നു.സ്ഥിതി.
ഒരു മുറി പോലെ തിരിച്ച് നന്നായി കൊതുകുവല വലിച്ച് കെട്ടിയാൽ ഒരു വലിയ ഹാളിലെ ചെറിയ ഭാഗം നമുക്ക് ഏസി ചെയ്യാം.
ഇൻവെർട്ടർ ഏസി വേഗം ചീത്തയാകും ,നന്നാക്കാൻ നല്ല തുക വരും,എന്നൊരു ധാരണ പലരിലുമുണ്ട്.ഇത് ഒരു പാതിവെന്ത സത്യം മാത്രമാണ്.
പൂർണ്ണമായും ഇലക്ട്രോണിക് സർക്യൂട്ടറിയിൽ ഓടുന്നു എന്നതിനാൽ ഇടിമിന്നൽ ഏസികളുടെ ഒരു നിതാന്ത ശത്രുവാണ്. ഇടിമിന്നൽ ഉള്ളപ്പോൾ പവർ പ്ലഗ്ഗീൽ നിന്നും ഊരിയിടുക. ഉപയോഗിക്കാത്തപ്പോൾ റിമോട്ടിൽ ഓഫ് ചെയ്തിടരുത്. പവർ സ്വിച്ച് ഓഫാക്കണം എന്നീ മുൻകരുതലുകൾ എടുത്താൽ പ്രായേണ തകരാറുകൾ ഒന്നും അങ്ങനെ വരാറില്ല.
ഇനി വന്നാലും പേടിക്കാനില്ല. ഏത് ഇൻവെർട്ടർ ഏസികളുടെയും PCB നല്ല വൃത്തിയായി കുറഞ്ഞ ചിലവിൽ നന്നാക്കി നൽകുന്ന മെക്കാനിക്കുകൾ ഉണ്ട്. എനിക്കറിയാവുന്ന രണ്ട് മൂന്ന് പേരെ പരിചയപ്പെടുത്താം. നിങ്ങൾക്കറിയാവുന്നവരുടെ നമ്പർ താഴെ കമൻ്റ് ചെയ്തോളൂ.
ജോഷ്വ ആലപ്പുഴ 9567129644,
ഇലക്ട്രോ സർവ്വീസ് പാലക്കാട് 9746851696, അർജുൻ PCBസർവ്വീസ് ചെന്നൈ 9080555132. എഴുതിയത് അജിത് കളമശേരി. എൻ്റെ നമ്പർ 9037984710. സംശയങ്ങൾ വാട്സാപ്പ് മാത്രം ചെയ്യാൻ ശ്രമിക്കുക.. മറുപടി തീർച്ചയായും തന്നിരിക്കും

Ajith kalamashery

*ഇത് കരേക്കാട് എക്സ്പോയിൽ നിന്നുള്ള ഒരു ആകാശക്കാഴ്ച,,,, ഒരുകാലത്ത്,,, തമാശക്കുപോലും പറഞ്ഞു കളിയാക്കുമായിരുന്നു,,, കരേക്ക...
09/05/2022

*ഇത് കരേക്കാട് എക്സ്പോയിൽ നിന്നുള്ള ഒരു ആകാശക്കാഴ്ച,,,, ഒരുകാലത്ത്,,, തമാശക്കുപോലും പറഞ്ഞു കളിയാക്കുമായിരുന്നു,,, കരേക്കാട്ടു കാർ എന്ന്,,, അതെ_കരേക്കാട്_കാർ തന്നെ,, അഭിമാനത്തോടെ അവർ പറയും,,, നമ്മുടെ പ്രദേശത്തെ മറ്റു ഗ്രാമങ്ങളെ പോലെ ഒരു സാധാരണ ഗ്രാമം,,, എന്നാല് ആ ഗ്രാമം ഇന്ന്,,, നാടിൻറെ നാനാതുറകളിൽ നിന്നും ആളുകളെ അങ്ങോട്ട് ക്ഷണിക്കുകയാണ്,,,, പുതുചരിത്രം തീർത്ത്.,,,, നാടിൻറെ സംസ്കാരവും പൈതൃകവും നിലനിർത്തിക്കൊണ്ടുതന്നെ,,, അതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ,,, വിജയത്തിൻറെ പടവുകൾ താണ്ടുകയാണ്,,, അഭിമാനത്തോടെ*

Malappuram, Kottakkal, Kondotty, Manjeri, Valanchery, Nilambur, Tirur,
15/11/2020

Malappuram, Kottakkal, Kondotty, Manjeri, Valanchery, Nilambur, Tirur,

കേരളത്തിൽ 91 കാനറ ബാങ്ക് ബ്രാഞ്ചുകൾ പ്രവർത്തനം നിർത്തുന്നു. നിർത്തലാക്കുന്ന ശാഖകൾ ഇവ.

07/08/2020

Address

Karekkad
Tirur
676553

Website

Alerts

Be the first to know and let us send you an email when Karekkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share