13/06/2020
ടി വി ചലഞ്ച് ഏറ്റെടുത്ത് വടകര എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ.
SFI വടകര ഏരിയാ കമ്മറ്റിയുടെ ടി വി ചലഞ്ച് ഏറ്റെടുത്ത് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകരയിലെ പൂർവ്വ വിദ്യാർത്ഥികൾ ടി വി ചലഞ്ചിന്റെ ആദ്യ ഘട്ടമായി 50 ടി വി നൽകും.
എഞ്ചി: കോളേജിലെ പഴയ SFI പ്രവർത്തകർ മുന്നിട്ടിറങ്ങുകയും ക്യാമ്പയിൻ തുടങ്ങി വെക്കുകയും ചെയ്തപ്പോൾ, മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും ഈ സദുദ്യമത്തിൽ ആവേശത്തോടെ പങ്കാളികളായി. ഇത് ആദ്യ ഘട്ടം മാത്രമാണെന്നും വടകരയിലെയും സമീപ പ്രദേശങ്ങളിലേയും ആവശ്യക്കാരായ അവസാനത്തെ കുട്ടിക്കും പഠന സംവിധാനങ്ങൾ ലഭ്യമാക്കും വരെ ഈ ക്യാമ്പയിൻ തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. SFI വടകര ഏരിയ കമ്മിറ്റി നടത്തുന്ന TV ചലഞ്ചിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണു എഞ്ചി: കോളേജ് പൂർവ്വ വിദ്യാർത്ഥികളും ഇത്തരം ഒരു സംരംഭത്തിനൊരുങ്ങിയത്.