Web based Back office Applications

Web based Back office Applications oftware Product :
ERP Software
ERP for Engineering
ERP for Automation
CRM Software
Warehouse Management Software
Inventory software
Production Plann

17/09/2023

സി ആൻഡ്‌ എജിയുടെ ഗൂഢനീക്കം. ; ലക്ഷ്യം പെൻഷൻ കമ്പനിയെ തകർക്കൽ

അറുപത്‌ ലക്ഷത്തിലേറെ അശരണരുടെയും വയോധികരുടെയും ആശ്വാസമായ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ അവതാളത്തിലാക്കാൻ സി ആൻഡ്‌ എജിയുടെ ഗൂഢനീക്കം. മുടക്കമില്ലാതെ പെൻഷൻ വിതരണം ഉറപ്പാക്കാനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയെ തകർക്കുകയാണ്‌ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ്‌ കഴിഞ്ഞദിവസം എജി പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പെൻഷൻ കമ്പനിയിലെ പണമിടപാടുകളെക്കുറിച്ച്‌ അവാസ്‌തവമായ കാര്യങ്ങൾ ഉൾപ്പെടുത്തിയത്‌.

2022 മാർച്ച്‌ 31ന്‌ അവസാനിച്ച വർഷത്തെ കണക്ക്‌ എന്നപേരിൽ പെൻഷൻ കമ്പനി വായ്‌പ എടുത്തതും വിതരണം ചെയ്‌തതുമായ തുകകളിൽ 4478 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നാണ്‌ പ്രിൻസിപ്പൽ എജി എസ്‌ സുനിൽ രാജിന്റെ നേതൃത്വത്തിൽ വാർത്താസമ്മേളനം വിളിച്ച്‌ മാധ്യമങ്ങളോട്‌ വിവരിച്ചത്‌. 2017–-18ൽ പ്രവർത്തനം തുടങ്ങിയ കമ്പനി 2022 മാർച്ച്‌ 31വരെ 31,991 കോടി രൂപ കടമെടുത്തെന്നും 24,994 കോടി രൂപ പലിശ സഹിതം തിരിച്ചടച്ചെന്നും ബാക്കി 7000 കോടി രൂപമാത്രമാണ്‌ പെൻഷനായി വിതരണം ചെയ്‌തതെന്നും സ്ഥാപിക്കാനും നോക്കുന്നു. 2017–-18 മുതൽ ഇതുവരെ ക്ഷേമ പെൻഷനായി വിതരണം ചെയ്‌തത്‌ 44,442 കോടി രൂപയാണ്‌. കമ്പനി നിർവഹിക്കുന്നത്‌ ഒരു തുടർപ്രക്രിയയാണെന്നിരിക്കെ, ഒരുവർഷംമുമ്പുള്ള പ്രത്യേക ദിവസത്തെ തിരിച്ചടവ്‌ കണക്കുമാത്രം പരിഗണിച്ച്‌ പെൻഷൻ വിതരണത്തിന്റെ തുക നിശ്ചയിക്കുകയാണ്‌ ഓഡിറ്റിൽ നടന്നത്‌. ഒരു അക്കൗണ്ടന്റിനുപോലും പറ്റാത്ത അബദ്ധമാണിത്‌.

ഈ പ്രിൻസിപ്പൽ എജി കേരളത്തിൽ എജിയായി പ്രവർത്തിച്ചിരുന്ന 2020-ലാണ്‌ പെൻഷൻ കമ്പനി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ പൊതുകട പരിധിയിൽ വരുമെന്ന്‌ റിപ്പോർട്ടിൽ എഴുതിച്ചേർത്തത്‌. ഇതിന്റെ ചുവടുപിടിച്ച്‌ കേന്ദ്ര സർക്കാർ പെൻഷൻ കമ്പനിയുടെ താൽക്കാലിക വായ്‌പകളെല്ലാം സംസ്ഥാനത്തിന്റെ പൊതുകടത്തിനുള്ളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായാണ്‌ കമ്പനിയുടെ ധനവിനിയോഗത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത്‌.

പിന്നിൽനിന്ന്‌ കുത്താൻ മുന്നിൽ

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിനെതിരെയും എജീസ്‌ ഓഫീസ്‌ വഴിവിട്ട കളികൾ നടത്തിയിരുന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഏറ്റെടുത്ത കിഫ്‌ബിയെയും തടസ്സമില്ലാത്ത സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ഉറപ്പാക്കാൻ രൂപീകരിച്ച കമ്പനിയെയും ഇല്ലാതാക്കാനുള്ള കരുനീക്കങ്ങൾക്ക്‌ തുടക്കമിട്ടത്‌ അന്നത്തെ അക്കൗണ്ടന്റ്‌ ജനറലായിരുന്ന എസ്‌ സുനിൽ രാജാണ്‌. എജി പദവി രാഷ്‌ട്രീയലക്ഷ്യങ്ങൾക്കായി ദുരുപയോഗിക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുനിൽ രാജിനെ 2021 മേയിൽ ഇറ്റാനഗറിലേക്കു മാറ്റി. പിന്നാലെ ഡൽഹിയിലെ സിഎജി ഓഫീസിലെത്തി ഡയറക്ടർ ജനറലായി. കഴിഞ്ഞ ജൂലൈയിലാണ്‌ തിരുവനന്തപുരത്ത്‌ മടങ്ങിയെത്തുന്നത്‌. ഇദ്ദേഹത്തിന്റെ കാലത്തെല്ലാം അനാവശ്യകാര്യങ്ങളിൽ സർക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള ശ്രമങ്ങൾ എജീസ്‌ ഓഫീസിൽനിന്നുണ്ടാകുന്നു.

നിയമസഭയ്ക്ക്‌ സമർപ്പിക്കുംമുമ്പ്‌ എജിയുടെ റിപ്പോർട്ട്‌ പ്രതിപക്ഷത്തിന്‌ ചോർന്നുകിട്ടി. അവർ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അതേപടി സിഎജിയുടെ റിപ്പോർട്ടിൽ കടന്നുകൂടുന്നു. ഓഡിറ്റിനായി സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നൽകിയ വിവരങ്ങളുടെ വസ്‌തുതാന്വേഷണ കത്തുകൾപോലും മാധ്യമങ്ങൾക്കും രാഷ്‌ട്രീയ നേതൃത്വത്തിനും കിട്ടി. കിഫ്ബി വായ്‌പ സംസ്ഥാനത്തിന്റെ കടമെടുപ്പായി കണക്കാക്കണമെന്ന ഓഡിറ്റ് റിപ്പോർ‌ട്ട്‌ സുനിൽ രാജിന്റെ നേതൃത്വത്തിലാണ്‌ തയാറാക്കിയത്. തുടർന്നാണ്‌ കേന്ദ്ര സർക്കാർ കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടങ്ങൾ‌ സംസ്ഥാനത്തിന്റെ കടത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്ര ഏജൻസികൾ ഇതേരീതിയിൽ എടുക്കുന്ന തുക കേന്ദ്രത്തിന്റെ കടമായി പരിഗണിക്കുന്നില്ലെന്നത്‌ മറച്ചുവച്ചു. ഇതിന്റെ ചുവടുപിടിച്ചാണ്‌ 15,000 കോടിയോളം രൂപ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ കേന്ദ്രം വെട്ടിയത്‌. പൊലീസ് വകുപ്പ്‌ സാധനങ്ങൾ വാങ്ങിയതിലും ഉന്നത ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്‌സ്‌ നിർമിച്ചതിലും വെടിയുണ്ടകളുടെ കണക്കിലും വിവാദത്തിനുതകുന്ന റിപ്പോർട്ടുകൾ തയ്യാറാക്കിയതും സുനിൽ രാജായിരുന്നു.

16/09/2023

കേരളം നികുതിയിനത്തിൽ കേന്ദ്രത്തിനു നൽകുന്ന ഒരു രൂപയ്ക്ക് തിരിച്ച് കേന്ദ്രത്തിൽ നിന്നും നമുക്ക് കിട്ടുന്നത് 25 പൈസയിൽ താഴെയാണ്. എന്നാൽ ഒരു രൂപ പിരിച്ചു നൽകുന്ന ഉത്തർപ്രദേശിന് തിരിച്ചു കിട്ടുന്നതാവട്ടെ ഒരു രൂപ എൺപത് പൈസയാണ്.
പത്താം ധനകാര്യ കമ്മീഷൻ തീർപ്പുപ്രകാരം ഡിവിസിബിൾ പൂളിന്റെ 3.8% ആയിരുന്നു കേരളത്തിന് ലഭിച്ചിരുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ ഇത്‌ 2.5% ആയി കുറച്ചു. എന്നാൽ നിലവിൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തീർപ്പുപ്രകാരം ഡിവിസിബിൾ പൂളിന്റെ 1.9% മാത്രമേ കേരളത്തിന് ലഭിക്കുന്നുള്ളൂ. അതായത് 18000 കോടി രൂപയുടെ കുറവാണ് ഇക്കാരണം കൊണ്ട് മാത്രം കേരളത്തിനുണ്ടാവുന്നത്. നാലുവർഷം മുൻപുവരെ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 55 ശതമാനം മാത്രമാണ് കേരളം കണ്ടത്തേണ്ടിയിരുന്നത്. ബാക്കി 45 ശതമാനവും കേന്ദ്രസർക്കാർ നൽകുന്ന നിലയായിരുന്നു. ഇപ്പോൾ കേന്ദ്ര വിഹിതം 30 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ആകെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും സംസ്ഥാനം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അപ്പോഴും റവന്യൂ വരുമാനത്തിന്റെ 50 മുതൽ 70 ശതമാനം വരെ കേന്ദ്ര വിഹിതം ലഭിക്കുന്ന ചില സംസ്‌ഥാനങ്ങളുണ്ട്. കേന്ദ്രത്തിൽ നിന്നും കേരളം നേരിടുന്ന സാമ്പത്തിക അവഗണനയുടെ ചെറിയ ചിത്രമാണ് മേൽ പറഞ്ഞിരിക്കുന്നത്.

കേന്ദ്ര വിഹിതത്തിലെ വിവേചനപരമായ സമീപനങ്ങൾക്ക് പുറമേ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര തുക കൂടി അവസാനിപ്പിച്ചിരിക്കുകയാണ്.
ഇതിലൂടെ 12,000 കോടിയോളം രൂപയാണ് ഒരു സാമ്പത്തിക വർഷം കേരളത്തിന് നഷ്ടമാവുക. കൂടാതെ, റവന്യൂക്കമ്മി ഗ്രാന്റ് വെട്ടിക്കുറയ്ക്കാനെടുത്ത കേന്ദ്ര സർക്കാർ തീരുമാനം വഴി 8400 കോടി രൂപയോളം നഷ്ടവും മുൻ വർഷങ്ങളെയപേക്ഷിച്ച് കേരളത്തിനുണ്ടാവും. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ഇവിടെ തീരുന്നില്ല. സംസ്‌ഥാനങ്ങളുടെ അനുവദനീയമായ കടമെടുപ്പുപരിധി ജിഡിപി യുടെ 3.5 ശതമാനമായി കേന്ദ്രം കുറച്ചതും കേരളം പോലുള്ള സംസ്‌ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ തുറന്ന വെല്ലുവിളിയായേ കാണാൻ കഴിയൂ. അതോടൊപ്പം കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന കടം സംസ്‌ഥാന സർക്കാരിന്റെ കടമായി കണക്കാക്കുമെന്ന കേന്ദ്ര സമീപനവും
കേരളത്തിനോടുള്ള ഉപരോധസമാനമായ വിവേചനമാണ്.
കിഫ്‌ബി, പെൻഷൻ ഫണ്ട് എന്നിവയുടെ വായ്പയിനത്തിൽ 7000 കോടി രൂപയും പബ്ലിക് അക്കൌണ്ടിൽ ഉള്ള പണം പൊതുകടത്തിൽ ഉൾപ്പെടുത്തിയത് മൂലം 12000 കോടി രൂപയുമാണ് കേരളത്തിന്റെ അനുവദനീയമായ കടമെടുപ്പ് തുകയിൽ നിന്നും കേന്ദ്രം വെട്ടിക്കുറച്ചത്. ഇങ്ങനെ ആകെ 57400 കോടി രൂപയാണ് കേന്ദ്രനയം കാരണം കേരളത്തിന് ഈ സാമ്പത്തിക വർഷം നഷ്ടമായിരിക്കുന്നത്. ജനോപകാരപ്രദമായ നിരവധി വികസന പ്രവർത്തനങ്ങൾക്കുപയോഗിക്കാമായിരുന്ന പണമാണ് കേന്ദ്ര സമീപനം മൂലം കേരളത്തിന് ലഭിക്കാതിരിക്കുന്നത്. ഇതിനും പുറമെ 5000 കോടിയോളം രൂപ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലും മറ്റു ഫണ്ടുകളിലുമായും കേരളത്തിന് കേന്ദ്രം കുടിശ്ശിക നൽകാനുമുണ്ട്.

കേരളത്തിനെതിരെ കേന്ദ്രസർക്കാർ സാമ്പത്തിക ഉപരോധം തീർക്കുമ്പോൾ കേരളത്തിലെ പ്രതിപക്ഷം ആർക്കൊപ്പമാണ്? കേന്ദ്രം സാമ്പത്തികമായി സംസ്‌ഥാനത്തെ ഞെരുക്കുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. നിസ്സാര കാര്യങ്ങൾ പർവ്വതീകരിച്ചുകൊണ്ട് സംസ്‌ഥാന സർക്കാരിനെ വിമർശിക്കാനാണ് ഇവർക്ക് താല്പര്യം. കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെ പ്രതിപക്ഷ കക്ഷികൾ തയ്യാറാവാത്തത് അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടാണ്. കേന്ദ്രത്തെ ചെറുതായൊന്നുപോലും വിമർശിക്കാതിരിക്കുന്ന ഇവർ ഫലത്തിൽ കേരളത്തിനെതിരെ തന്നെയാണ് നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം കേരള നിയമസഭയിലെ അടിയന്തിര പ്രമേയ ചർച്ചയിൽ അതാണ് കണ്ടത്.

കേരളത്തിന്‌ ഈ സാമ്പത്തിക വർഷം 32442 കോടി രൂപയുടെ വായ്പ ലഭിക്കേണ്ടിയിരുന്നതിൽ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. കേന്ദ്രത്തിന്റെ തെറ്റായതും വിവേചനപരവുമായ നയസമീപനങ്ങളുടെ ഫലമായാണ് ഇങ്ങനെ വലിയ രീതിയിൽ വെട്ടിക്കുറയ്ക്കൽ നടന്നത്.
ഇതിനുപുറമെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്‍റ് ഇനത്തില്‍ 10000 കോടിയുടെ കുറവ് കേരളത്തിനുണ്ടാവുകയും ചെയ്തു. കേന്ദ്രത്തിന്റെ ഈ പകപോക്കൽ സമീപനം കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ പോലുള്ള ജനപക്ഷ വികസന ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണെന്ന് അറിയാത്തവരല്ല കേരളത്തിലെ പ്രതിപക്ഷം. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിടുക എന്ന സംഘപരിവാർ അജണ്ടയ്ക്ക് എല്ലാവിധ സഹായവും ചെയ്യുകയാണ് പ്രതിപക്ഷം. എന്നാൽ, ഈ പ്രതികൂല സാഹചര്യത്തിലും കേരളത്തിന്റെ നികുതിവരുമാനം കുതിച്ചുയരുന്ന കാഴ്ചയാണ് വസ്തുതകൾ പരിശോധിച്ചാൽ കാണാൻ കഴിയുന്നത്.
കഴിഞ്ഞ രണ്ടു വർഷം കൊണ്ട് കേരളത്തിന്റെ തനത് നികുതി വരുമാനത്തിൽ ഉണ്ടായ വർധനവ് 51% ആണ്. 2020-2021 ൽ 47666 കോടി രൂപയുടെ തനത് നികുതി വരുമാനം ഉണ്ടായിരുന്നത് 2022-2023 ആയപ്പോൾ 71600 കോടി രൂപയായി വർധിച്ചു. 24000 കോടി രൂപയുടെ വർധനവ് ആണ് ഈ ഇനത്തിൽ സംസ്ഥാനത്തിന് ഉണ്ടായത്.
എല്ലാ പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ തനതു നികുതി വരുമാനം വർധിക്കുകയാണ് എന്ന വസ്തുത പ്രതിപക്ഷത്തിന് സഹിക്കാൻ കഴിയാത്ത കാര്യമാണ്. അതേപോലെ കേരളത്തിന്റെ പൊതുകടം 2021ൽ സംസ്‌ഥാന ജിഡിപിയുടെ 3.7% ആയിരുന്നത് രണ്ടുവർഷം കൊണ്ട് 2023 ൽ 3.4% ആയി കുറയ്ക്കാനും കഴിഞ്ഞു. കേന്ദ്രം എത്ര തന്നെ ദ്രോഹിച്ചാലും തോറ്റുതരില്ലെന്ന് ഉറക്കെ പറയുകയാണ് കേരളം. കേന്ദ്ര നികുതി വിഹിതം കുറയുമ്പോഴും തനത് നികുതി വരുമാനം കൂട്ടിയും പൊതുകടം കുറച്ചും കേരളം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. കേരളത്തെ ലോകത്തിന് മാതൃകയാക്കിയ ജനപക്ഷ വികസന പ്രവർത്തനങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും കരുത്തോടെ തുടരുമെന്ന ഉറച്ച പ്രഖ്യാപനമാണ് സാമ്പത്തിക വികസന സൂചികകളിലെ ഈ മുന്നേറ്റം.

13/01/2022

E. Services ൽ (അക്ഷയ മോഡൽ ) ജോലി ചെയ്ത് പരിചയം ഉള്ള ആളെ ആവശ്യമുണ്ട്.. എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം,തവനൂർ, ചങ്ങരംകുളം മേഖലയിൽ ഉള്ളവർ ബന്ധപെടുക

Address

Kuwait City

Alerts

Be the first to know and let us send you an email when Web based Back office Applications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Web based Back office Applications:

Share