AART34 GROUP

AART34 GROUP Civil Engineering Consultants, Contractors & IT Solutions

https://youtu.be/YVBpVZnMRtw?si=ryrV8CInEFsYJiAz
24/05/2026

https://youtu.be/YVBpVZnMRtw?si=ryrV8CInEFsYJiAz

വാഹനമെത്താത്ത സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി നിർമ്മാണ സാമഗ്രികൾ...

Happy Engineers Day 2025
15/09/2025

Happy Engineers Day 2025

Happy Onam 2025
04/09/2025

Happy Onam 2025

Happy Indian Independence Day 2025
14/08/2025

Happy Indian Independence Day 2025

12/02/2025
Happy New Year 2025
31/12/2024

Happy New Year 2025

Sqft Rate~~~~~~സ്ഥിരം കാണാറുള്ള ചോദ്യങ്ങളിൽ പെട്ടതാണ് " ഈ Plan എങ്ങനെയുണ്ട് സുഹൃത്തുക്കളെ " എന്റെ വീട് ഏകദേശം ഇത്ര വിസ്ത...
26/10/2024

Sqft Rate
~~~~~~
സ്ഥിരം കാണാറുള്ള ചോദ്യങ്ങളിൽ പെട്ടതാണ് " ഈ Plan എങ്ങനെയുണ്ട് സുഹൃത്തുക്കളെ " എന്റെ വീട് ഏകദേശം ഇത്ര വിസ്തീർണ്ണം ഉണ്ട് "മൊത്തം എത്ര തുകയാകും കൂട്ടുകാരെ" എന്നുള്ളത്.

ഇതിലെ ആദ്യത്തേതിൽ അഭിപ്രായം പറയുന്നത് എന്റെ കുഞ്ഞിന് ഇടാൻ നല്ലൊരു പേര് പറയാമോ എന്ന് ചോദിക്കുന്നത് പോലെയാവും മിക്കപ്പോഴും പര്യവസാനിക്കുക! നമ്മൾ കഷ്ടപെട്ട് സമയം ചിലവാക്കി പല പേരും പറയും അവസാനം അവർ പണ്ടേ കണ്ട് വച്ച പേര് കുഞ്ഞിന് ഇടും ☺

നിങ്ങളുടെ "വിലയേറിയ" അഭിപ്രായം എന്നൊക്കെ പറയുമെങ്കിലും നമ്മൾ പറയുന്ന അഭിപ്രായങ്ങൾ അതിന്റേതായ ഗൗരവത്തിൽ എടുക്കുന്നവർ വളരെ കുറവാണ് എന്നതാണ് എന്റെ അനുഭവം.

പ്‌ളാനിൽ എന്തെങ്കിലും വൻ അബദ്ധങ്ങൾ കണ്ടാൽ പറയുന്നതിൽ തെറ്റില്ല പക്ഷേ അതിനെ ഇങ്ങനെയൊരു ഗ്രൂപ്പിലിട്ട് കീറി മുറിക്കാൻ നില്ക്കരുത് എന്നാണ് എന്റെ ഒരിത്. ഈ ഗ്രൂപ്പിൽ തന്നെയുള്ള ഒരു ആർക്കിടെക്ടോ ,എഞ്ചിനീയറോ ഉടമസ്ഥന്റെ കൂടെ പല തവണ ചർച്ച നടത്തിയും അവരുടെ സ്ഥലത്തിന്റെ കിടപ്പു വശവും ഉടമസ്ഥന്റെ അവശ്യവും മനസ്സിലാക്കി വരയ്ക്കുന്ന ഒരു പ്ളാനിൽ നാനാഭാഗത്ത് നിന്നും വരുന്ന കമൻ്റുകൾ കണ്ട് കൂടുതൽ ആശയ കുഴപ്പത്തിലാവുകയും ചിലപ്പോൾ വരച്ചയാളും ഉടമസ്ഥനുമായുള്ള ബന്ധം അതോടെ അവസാനിക്കുകയും ചെയ്യാൻ ആണ് സാധ്യത കൂടുതൽ,ജാഗ്രതൈ! അതുകൊണ്ട് തന്നെ ഈ കലാപരിപാടിയിൽ നിന്നും ഞാൻ കഴിയുന്നതും മാറി നില്ക്കാറാണ് പതിവ്.നല്ല അഭിപ്രായങ്ങൾ പറയുന്നതിൽ എതിരഭിപ്രായം ഉണ്ടെന്ന് മേല്പപറഞ്ഞത് കൊണ്ട് അർത്ഥമില്ല ☺

ഇനി പണിയാൻ എത്ര കാശ് ആകും എന്ന ചോദ്യത്തിലേക്ക് വന്നാൽ അതിനുള്ള മാനദണ്ഡമായ് പെട്ടെന്ന് ഏവരും എടുക്കുന്നത് സ്ക്വയർ ഫീറ്റ് റേറ്റ് ആണ് . ഈ സ്ക്വയർ ഫീറ്റ് റേറ്റ് എന്നത് ഒരു മിത്താണ് ,വെറുമൊരു സൂചന മാത്രമാണെന്നും ഒരേ വിസ്തീർണ്ണത്തിലുള്ള ഒരേ സാധനങ്ങളുപോയോഗികുന്ന ഒരു മുറിക്ക് തന്നെ രണ്ട് തുകയാവും കിട്ടുക എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും!

സ്ക്വയർ ഫീറ്റ് റേറ്റ് എന്ത് കൊണ്ട് അപ്രസക്തമാകുന്നു എന്നതിന് ഒരു പിടി കാരണങ്ങളുണ്ട് മണ്ണിന്റെ ഘടന,പണി സ്ഥലേത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിലേ ദൂര വ്യത്യാസം എന്ന് തുടങ്ങി , തിരഞ്ഞെടുക്കുന്ന ഒരോ നിർമ്മാണ സാമഗ്രിയും ,നിർമ്മിക്കാൻ എടുക്കുന്ന കാലയളവും ,ആ സമയത്തെ കാലാവസ്ഥയും എന്ന് വേണ്ട ഇവിടെ എഴുതിപ്പിടിപ്പിക്കാൻ കഴിയാത്തത്ര സംഗതികൾ ഉണ്ട്.

മേല്പറഞ്ഞ റേറ്റിലെ പരസ്പരവിരുദ്ധത മനസ്സിലാക്കാൻ വേണ്ടിയാണ് ഇവിടെ തന്നെ നിങ്ങൾക്ക് ചിലവായ വീടിന്റെ ചിലവ് എത്രയാണെന്ന് ഇതിന് തൊട്ട് മുൻപിലെ പോസ്റ്റിലൂടെ ചോദിച്ചത് , പ്രതികരിച്ചത് 75 പേർ മാത്രം പക്ഷേ അതിൽ നിന്ന് നിങ്ങൾക്ക് തന്നെ ഏകദേശം കാര്യം മനസ്സിലാകും ഒരേ വർഷം തന്നെ സ്ക്വയർ ഫീറ്റ് റേറ്റ് 1,500 മുതൽ 3,000 വരെ മറുപടി വന്നിട്ടുണ്ട്. (ഇവിടെ നിന്ന് കിട്ടിയ ഉത്തരങ്ങളുടെ ഗ്രാഫ് താഴെ കൊടുത്തിട്ടുണ്ട്)

പ്രതികരിച്ചവരിൽ നിന്ന് മനസ്സിലാക്കിയ കൗതകം ഉണർത്തുന്ന ചില സംഗതികൾ ഉണ്ട്, ഉദാഹരണത്തിന് 1991 ൽ 180/Sq ft ഉണ്ടായിരുന്ന തുക 2024 ൽ 2,500 മുതൽ 3,000 / Sq ft ലേക്ക് എത്തി നില്ക്കുന്നു ! അതായത് 33 വർഷം കൊണ്ട് 16 ഇരട്ടി ആയിരിക്കുന്നു! ഇത് പെട്ടന്ന് കേൾക്കുമ്പോൾ ഒരു ഞെട്ടൽ ഉളവാക്കിയേക്കാം എങ്കിലും ഇതിനെ നമ്മൾ വേറൊരു രീതിയിൽ താരതമ്യം നടത്തിയാൽ ഒരു ആശ്വാസം കിട്ടിയേക്കാം.

വേറൊരു തരത്തിൽ പറഞ്ഞാൽ 1991 ൽ ഒരു പവൻ സ്വർണ്ണത്തിന് 2,800 രൂപ അതായത് ഒരു പവൻ സ്വർണ്ണത്തിന്റെ 6.5% മതിയായിരുന്നു അന്ന് ഒരു Sq ft ന് ! അപ്പോ ഇപ്പോഴൊ എന്നൊരു ചോദ്യമില്ലേ ? അതിന്റെ ഉത്തരം , ഇപ്പോഴത്തെ സ്വർണ്ണ വിലയുടെ 6.5% എന്നത് ഏകദേശം 3,330 എന്നതാണ്( ഒരു പവന് ഏകദേശം 50,000 രൂപ എന്ന് കണക്കാക്കിയാൽ).

എല്ലാ സാമഗ്രികളുടെയും വില വർദ്ധിച്ചതിന്റെ അതേ അനുപാതത്തിൽ തന്നെയാണ് വീട് പണിയുടെയും പോക്ക് എന്നത് ഒരു വസ്തുതയാണ്,അങ്ങനെയെങ്കിൽ എന്റെ ഒരു നിരീക്ഷണത്തിൽ സാമാന്യം നല്ല രീതിയിൽ പണിയുന്ന ഒരു വീടിന്റെ ബജറ്റ് 3,000 രൂപ എങ്കിലും ഒരു Sq ft ന് കരുതുക, ഇതിൽ നിന്ന് കൂടുന്നതും,കുറയുന്നതും മറ്റ് പല Project specific, Client ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ അതിനെ പറ്റി ഇവിടെ കൂടുതൽ പറയുന്നതിൽ കാര്യമുണ്ടാവില്ല!

ഗ്രൂപ്പിന്റെ മൊത്തം മെമ്പേഴ്സിന്റെ എണ്ണം വച്ചു നോക്കുമ്പോൾ വളരെ വളരെ കുറച്ച് ആളുകളെ സർവ്വേയിൽ പങ്കെടുത്തുള്ളു എങ്കിലും, എന്റെ കഴിഞ്ഞ പോസ്റ്റിനോട് പ്രതികരിച്ച ഏവർക്കും നന്ദി അതിൽ നിന്ന് ഇവിടെ തന്നെ ഊരിതിരിഞ്ഞ് വന്നത് ഇത്ര മാത്രം !

ഇക്കാണുന്ന കമൻറിലെ Sq ft റേറ്റ് കണ്ട് നിങ്ങൾ ബജറ്റ് ഉണ്ടാക്കി സാമ്പത്തിക ആസൂത്രണം താറുമാറാക്കരുത് !

ബജറ്റിന് വേണ്ടി ഞാൻ മേല്പറഞ്ഞ 3,000 രൂപ (Aprx:) ഒരു Sq ft ന് എന്ന മാജിക്ക് നമ്പറിലേക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതാണ് ലേശം വിഷമത്തോടെയാണെങ്കിലും പുതുതായി വീട് പണിയാൻ തുടങ്ങുന്നവർ മനസ്സിലാക്കേണ്ടത് , ഇത് ഒരു Base line ആയി വകയിരുത്തുകയും അവനവനാൽ കഴിയുന്ന ചിലവ് ചുരുക്കൽ നടപ്പിലാക്കി ബജറ്റിനുള്ളിൽ തീർത്താൽ ഗൃഹപ്രവേശനത്തിന് വരുന്നവർ ഞാൻ 1,500 മുതൽ 1,700 നുള്ളിൽ തീർത്തേനെ എന്ന് പറയുന്നത് കേൾക്കുമ്പോൾ തനിക്കെന്തെങ്കിലും പറ്റിപ്പോ, പിടിപ്പുകേടോ പറ്റിയോ എന്ന മനസ്സമാധനക്കേട് തോന്നാതെ ചാരിതാർത്ഥ്യത്തോട് കൂടി കയറി താമസിക്കാൻ വേണ്ടി മാത്രം എഴുതിയതാണീ പോസ്റ്റ്.

സസ്നേഹം

അഭിലാഷ് സത്യൻ

Happy Onam 2024 🌼🌼🌼
15/09/2024

Happy Onam 2024 🌼🌼🌼

Address

AART34 GROUP, Pcra 66, Kizhakkepram Road, Peruvaram, North Paravur P O
Kochi
683513

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919562849497

Alerts

Be the first to know and let us send you an email when AART34 GROUP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AART34 GROUP:

Share